1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
19
Wednesday

കേരളത്തിലെ പിറവം പള്ളി തർക്കവും ബാവാ-മെത്രാൻ പ്രശ്‌നവുമൊക്കെ എത്ര നിസ്സാരം! അവിടെ ഈ കോണി ഒന്ന് എടുത്തുമാറ്റണമെങ്കിൽ എല്ലാ പക്ഷക്കാരും സമ്മതിക്കണം; ജറുസലേമിലെ പ്രസിദ്ധമായ കോണിയെ കുറിച്ച് എഴുതുന്നു മുരളി തുമ്മാരുകുടി

December 12, 2018 | 02:28 PM IST | Permalinkകേരളത്തിലെ പിറവം പള്ളി തർക്കവും ബാവാ-മെത്രാൻ പ്രശ്‌നവുമൊക്കെ എത്ര നിസ്സാരം! അവിടെ ഈ കോണി ഒന്ന് എടുത്തുമാറ്റണമെങ്കിൽ എല്ലാ പക്ഷക്കാരും സമ്മതിക്കണം; ജറുസലേമിലെ പ്രസിദ്ധമായ കോണിയെ കുറിച്ച് എഴുതുന്നു മുരളി തുമ്മാരുകുടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സുപ്രീം കോടതി വിധിയോടെ പിറവം പള്ളി, കോതമംഗലം മർത്തമറിയം പള്ളി എന്നിവിടങ്ങളിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. എന്നാൽ, ലോകത്തിന്റെ പലഭാഗത്തും നടക്കുന്ന പള്ളിതർക്കങ്ങൾ നോക്കുമ്പോൾ ഇതൊക്കെ എത്ര നിസ്സാരമെന്ന് മനസ്സിലാകുമെന്ന് യുഎൻ ദുരന്തലഘൂകരണ വിഭാഗം മേധാവിയായ മുരളി തുമ്മാരുകുടി. ഇക്കൂട്ടത്തിൽ ജറുസലേമിലെ കോണിയുടെ കഥയും പറയുന്നു തുമ്മാരുകുടി.

മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ഇങ്ങ് പിറവത്ത് അടിപിടിയും ആത്മഹത്യാ ശ്രമങ്ങളും നടക്കുന്ന മീനവയലിൽ പുണ്യനാട്ടിൽ സ്ഥിതിഗതികൾ ശാന്തമാണ്..

ഓരോരോ ആചാരങ്ങൾ ആകുമ്പോൾ..

ജറുസലേമിലെ കോണി !

''ഞാൻ ഒരു ക്രിസ്ത്യാനി ആയിരുന്നെങ്കിൽ ബാവാ കക്ഷിയിൽ ആയേനെ''

''അതെന്താ ചേട്ടാ അങ്ങനെ, ഈ മെത്രാൻ കക്ഷിക്കാരോടു ചേട്ടനെന്താ ഇത്ര വിരോധം?''

''എനിക്ക് ഒരു വിരോധവുമില്ല. സത്യം പറഞ്ഞാൽ ഈ ബാവാ കക്ഷിക്കാരും മെത്രാൻ കക്ഷിക്കാരും തമ്മിൽ എന്താണ് പ്രശ്നമെന്നോ വ്യത്യാസമെന്നോ എനിക്ക് ഒരു ഐഡിയയും ഇല്ല. പക്ഷെ എന്റെ സുഹൃത്തുക്കളും എന്നെ പഠിപ്പിച്ച അദ്ധ്യാപകരും ഞങ്ങളുടെ സ്‌കൂളിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഇടവക പള്ളിയും ബാവാ കക്ഷി ആയിരുന്നു. അപ്പോൾ ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ചതിനാൽ ഞാൻ ഹിന്ദു ആയ പോലെ, കമ്മ്യുണിസ്റ്റുകാരനായിരുന്ന ഒരു അമ്മാവൻ ഉണ്ടായിരുന്നതിനാൽ ഞാൻ കമ്മ്യുണിസ്റ്റ് അനുഭാവി ആയി വളർന്ന പോലെ, ബഹുമാനിക്കുന്നവരും ചുറ്റുമുള്ളവരും ബാവാ കക്ഷിക്കാരായതിനാൽ ഞാൻ ബാവാ കക്ഷി ആയേനെ എന്നു മാത്രം. ഞാൻ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചിരുന്നുവെങ്കിൽ ഞാൻ മുസ്ലിമും, മുസ്ലിംലീഗ് പ്രവർത്തകരായിരുന്ന കാരണവന്മാർ ഉണ്ടായിരുന്നെങ്കിൽ ലീഗ് അനുഭാവിയും ആകുമായിരുന്ന പോലെ. അത്രേയുള്ളൂ. അതുകൊണ്ടാണ് 1978 ൽ തൃക്കുന്നത്ത് സെമിനാരിയിൽ നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഞങ്ങൾ സമരം ചെയ്തതും പരീക്ഷ ബഹിഷ്‌കരിച്ചതും.''

വെങ്ങോലയിലെ മാർ ബഹനാം സഹദായുടെ പേരിലുള്ള പള്ളിയോടനുബന്ധിച്ചു നടത്തിയിരുന്ന ശാലേം ഹൈസ്‌കൂളിലാണ് ഞാൻ പഠിച്ചത്. ദൈവവിശ്വാസം ഇല്ലായിരുന്നെങ്കിലും പരീക്ഷക്ക് മുൻപ് പള്ളിയുടെ ഭണ്ഡാരത്തിൽ പത്തു പൈസ നേർച്ചയിടുന്ന പതിവുണ്ടായിരുന്നു. (പരീക്ഷയില്ലാത്ത സമയത്ത് ഭണ്ഡാരത്തിൽ മണലു വാരിയിടുന്ന തല്ലുകൊള്ളിപ്പരിപാടിയും ഉണ്ടായിരുന്നു).

സ്‌കൂളുകളിൽ പോലും രാഷ്ട്രീയ അതിപ്രസരം ഉണ്ടായിരുന്ന 1970 കളിലായിരുന്നു എന്റെ സ്‌കൂൾ വിദ്യാഭ്യാസം. ശാലേം സ്‌കൂളിൽ എല്ലാ രാഷ്ട്രീയവും സമാസമം ഉണ്ട്. ക്യൂബയിലെ പ്രശ്നം തുടങ്ങി രാജൻ പ്രശ്നം വരെ മുൻനിർത്തി ഞങ്ങൾ ക്ലാസ് മുടക്കാറുണ്ട്. തൃക്കുന്നത്തു പള്ളിയിലെ പ്രശ്നം വന്നപ്പോൾ ആദ്യം അല്പം ആശയക്കുഴപ്പം ഉണ്ടായി.

ഒന്നാമതായി സാധാരണ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഞങ്ങളുടെ അനിഷേധ്യനായ ലീഡർ ബെന്നി ജോൺ അന്നേ നല്ല രാഷ്ട്രീയബോധമുള്ള ആളായതിനാൽ പള്ളിക്കാര്യം പറഞ്ഞ് പരീക്ഷ മുടക്കാൻ ബെന്നിയെ കിട്ടില്ല.

ക്രിസ്ത്യാനികളിൽ നേതൃത്വഗുണമുള്ളവർ പിന്നെയും പലരുണ്ട്. ബെന്നിമാർ രണ്ട് (തുരുത്തിയും കരുമാംകോടനും), പൗലോസ് രണ്ട് (പി.പി.യും പി.എമ്മും), ബഹന്നാൻ വേറെ. ഇവരെല്ലാം പഠിപ്പിസ്റ്റുകളാണ്. പരീക്ഷ മുടക്കി വീട്ടിൽ ചെന്നാൽ അടി കിട്ടുമെന്നും അവർക്കറിയാം.

സമരം നടക്കണമെന്ന് സ്‌കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും ആഗ്രഹമുണ്ട്. ഏതു വിദ്യാർത്ഥിക്കാണ് പരീക്ഷക്കാലത്ത് സമരം വരുന്നത് ഇഷ്ടമല്ലാത്തത്? ഏറ്റവും വലിയ പഠിപ്പിസ്റ്റായിരുന്ന എന്റെ ക്ലാസിലെ ജോളിയുടെ കാര്യത്തിലേ എനിക്കല്പം സംശയമുള്ളൂ. ഹാരിപോട്ടറിലെ ഹെർമയോണിയെപ്പോലെ പഠിക്കണമെന്നും മാർക്ക് വാങ്ങണമെന്നും അല്ലാതെ ഒരു വിചാരവും ജോളിക്ക് ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല.

സാധാരണയായി സ്‌കൂളിൽ സമരമുണ്ടാകുന്‌പോൾ ഹെഡ്‌മാസ്റ്ററായ കോയിക്കര അച്ചന്റെ നേതൃത്വത്തിൽ അതിനെ അടിച്ചൊതുക്കാൻ ഒരു ശ്രമം നടക്കാറുണ്ട്. എന്നാൽ ഈ സമരം നടന്ന് സ്‌കൂൾ അടക്കണമെന്ന് അദ്ധ്യാപകർക്കും ആഗ്രഹമുണ്ട്. ബാവാ പള്ളി മാനേജ്മെന്റ് സ്‌കൂളായിട്ടും പ്രധാന അദ്ധ്യാപകൻ അച്ചനായിട്ടും പരീക്ഷ നടന്നാൽ ദൈവം പൊറുക്കുമോ? ദൈവം പൊറുത്താലും ബാവ പൊറുക്കുമോ?

അങ്ങനെയാണ് സമരത്തിന്റെ നേതൃത്വം വാസുദേവന്റെ കയ്യിൽ എത്തിപ്പെട്ടത്. പോഞ്ഞാശ്ശേരിയിൽ പ്രശസ്തമായ ചായക്കട നടത്തിക്കൊണ്ടിരുന്ന വേലുപ്പിള്ളയുടെ മകനാണ് വാസുദേവൻ (വേലുപ്പിള്ള മരിച്ചിട്ടും ചായക്കട പൂട്ടിയിട്ടും നായരുപീടിക എന്ന സ്റ്റോപ്പ് ഇപ്പോഴും ഉണ്ട്). ബാവ വന്നാലും മെത്രാൻ വന്നാലും വാസുദേവന് ഒന്നുമില്ല. ഒരുപക്ഷെ പരീക്ഷ മാറ്റിവച്ചാൽ ആ വർഷം ഓൾ പ്രൊമോഷൻ കിട്ടാനും മതി. അദ്ധ്യാപകരുടെ പരോക്ഷമായ അനുമതികൂടി ആയപ്പോൾ വാസുദേവൻ ഉഷാറായി.

പരീക്ഷ ഹാളിൽ ചോദ്യപേപ്പർ വിതരണം ചെയ്യാൻ വന്ന അദ്ധ്യാപികയിൽ നിന്നും അത് മേടിച്ച് ഡസ്‌കിനു മുകളിൽ കയറിനിന്ന് 'ഞങ്ങളുടെ ബാവയെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ' എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്ന വാസുദേവന്റെ ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. കൂട്ട ബെല്ലടിച്ച് സ്‌കൂൾ വിട്ടു. പരീക്ഷ ഗോപി!

കാലം ഏറെ കഴിഞ്ഞു. വാസുദേവൻ ഇപ്പോൾ എവിടെയാണെന്നറിയില്ലെങ്കിലും ബാവയും മെത്രാനും തമ്മിലുള്ള പ്രശ്നങ്ങൾ പത്രത്തിലും പള്ളിയിലും കോടതിയിലും തുടരുന്നു.

ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുള്ള വഴക്കും തമ്മിൽത്തല്ലും ഒന്നും തൃക്കുന്നത്ത് കണ്ടുപിടിച്ചതല്ല. ക്രിസ്തുദേവന്റെ കുരിശാരോഹണം നടന്നുവെന്നു പറയപ്പെടുന്ന കാൽവരിക്കുന്നിലെ അതിപ്രശസ്തമായ ദേവാലയത്തിന് (തിരുക്കല്ലറയുടെ പള്ളി എന്നാണതിന്റെ പേര്) അവകാശികൾ രണ്ടല്ല, പലതാണ്. കിഴക്കൻ ഓർത്തഡോക്സ്, അർമേനിയൻ അപോസ്ടോലിക്, റോമൻ കാത്തോലിക്, ഗ്രീക്ക് ഓർത്തഡോക്സ്, കോപ്ടിക് ഓർത്തഡോക്സ്, എത്യോപ്യൻ ഓർത്തഡോക്സ് പിന്നെ സിറിയൻ ഓർത്തഡോക്സ്. ഇത് കൂടാതെ പള്ളി രാവിലെ തുറക്കാനുള്ള അവകാശം ഒരു കുടുംബത്തിനും പൂട്ടാനുള്ളത് മറ്റൊരു കുടുംബത്തിനുമാണ്.

ഇവർക്ക് ഓരോരുത്തർക്കും ചില സ്ഥാനങ്ങളും അവകാശങ്ങളും വിഭജിച്ചു നല്കിയിട്ടുണ്ട്. അതിൽനിന്ന് ഒരല്പം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അടി ഉറപ്പ്.

ഇതു ഞാൻ ചുമ്മാ കളി പറയുന്നതല്ല. ഒരു ദിവസം പള്ളിയിൽ കസേരയിട്ട് കാറ്റ് കൊള്ളാനിരുന്ന ഒരു കോപ്ടിക് (ഈജിപ്ഷ്യൻ) അച്ചൻ വെയിലു കാരണം കസേര അല്പം ഒന്നു മാറ്റിയിട്ടു. ഇത് എത്യോപ്പൻ അച്ചന്മാർക്ക് പിടിച്ചില്ല. വഴക്കായി അടിപിടിയായി. ഒടുവിൽ ഇസ്രയേൽ സൈനികർ വന്ന് സ്ഥിതി ശാന്തമാക്കിയപ്പോഴേക്കും ഒരു ഡസൻ പേർ ആശുപത്രിയിലായി.

എല്ലാ വിഭാഗങ്ങളുടേയും സമ്മതമില്ലാതെ പള്ളിയിൽ ഒരു പണി പോലും ചെയ്യരുതെന്ന് നൂറ്റിയൻപത് വർഷം മുൻപ് ഒരു കരാറുണ്ടാക്കി. രണ്ടു വിഭാഗം തമ്മിൽ എഗ്രിമെന്റ് ഉണ്ടാകാനുള്ള ബുദ്ധിമുട്ട് നമുക്കറിയാമല്ലോ. അപ്പോൾ എല്ലാ വിഭാഗക്കാരും സമ്മതിച്ച് എന്തെങ്കിലും നടക്കുമോ എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. പരിണതഫലമായി, ലക്ഷക്കണക്കിന് ആളുകൾ വരുന്ന ഈ പള്ളി അത്യാവശ്യ റിപ്പയർ പോലും ചെയ്യാതിട്ടിരിക്കയാണ്.

ഈ ആറു മതവിഭാഗങ്ങളും തമ്മിലുള്ള വാശിയുടേയും കരാറിന്റേയും ഉത്തമ ഉദാഹരണമാണ് ജറുസലേമിലെ സുപ്രസിദ്ധമായ കോണി. നൂറ്റന്പതു വർഷം മുൻപ് എഗ്രിമെന്റുണ്ടാക്കുന്നതിനു മുന്നേ ആരോ ആവിടെ കൊണ്ടുവന്ന് വെച്ചതാണിത്. പക്ഷെ എഗ്രിമെന്റുണ്ടാക്കി കഴിഞ്ഞപ്പോൾ ആ കോണി അവിടെ നിന്നും എടുത്തു മാറ്റുന്നത് 'തൽസ്ഥിതി തുടരണം' എന്ന കരാറിനു വിപരീതമാണെന്ന് ചിലർ വാദിച്ചു. അതായത് ഈ കോണി അവിടെ നിന്ന് എടുത്തു മാറ്റണമെങ്കിൽ എല്ലാ പക്ഷക്കാരും സമ്മതിക്കണം. ഒന്നോ രണ്ടോ പ്രാവശ്യം കോണി അവിടെ നിന്ന് എടുത്തു മാറ്റിയെങ്കിലും മറ്റുള്ളവരുടെ എതിർപ്പിനെ തുടർന്ന് അത് തിരിച്ചു സ്ഥാപിച്ചു. ഇപ്പോൾ പള്ളിയിൽ വരുന്ന വിശ്വാസികൾക്ക് ഒരു കൗതുക വസ്തുവായും അവിശ്വാസികൾക്ക് മൗഢ്യത്തിന്റെ പ്രതീകമായും അതവിടെ ഇരിക്കുന്നു. കേരളത്തിൽ നിന്നും വർഷാവർഷം ദിവ്യനാട് സന്ദർശനത്തിനു പോകുന്നവർ ഇതൊന്നു ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിലെ ബാവാ - മെത്രാൻ പ്രശ്നം എത്ര നിസ്സാരമാണെന്ന് അപ്പോൾ മനസ്സിലാകും.

ഒരേ മതത്തിലെ പല വിഭാഗക്കാർ തമ്മിൽ ദൈവികമല്ലാത്ത കാര്യങ്ങളെപ്പറ്റി വാഗ്വാദവും വഴക്കും തമ്മിൽത്തല്ലും കൊലയും നടത്തുന്നത് ക്രിസ്ത്യൻ കുത്തക ഒന്നുമല്ലെന്ന് ചരിത്രം പഠിക്കുന്നവർക്ക് അറിയാം. സംഘടിതമായ എല്ലാ മതങ്ങളിലും എല്ലാക്കാലത്തും ഇതുണ്ടായിരുന്നു. മതത്തിന്റെ കുഴപ്പമല്ല, അധികാരത്തിന്റെ ഒരു സ്വഭാവമാണിത്. മൂന്നു മലയാളികളുള്ള രാജ്യത്ത് രണ്ടു മലയാളി അസോസിയേഷൻ ഉണ്ടാകുന്നതു പോലെ, ഇട്ടാവട്ടത്തിലുള്ള കേരളത്തിൽ പരിമിതമായി മാത്രം സ്വാധീനമുള്ള പാർട്ടി വളരും തോറും പിളരുന്നതു പോലെ എല്ലാ സംഘടിത പ്രസ്ഥാനത്തിലും ഇത്തരം വടംവലികൾ ഉണ്ടാകും. അത് മതമായാലും ടെന്നീസ് ടീം ആയാലും. അനവധി ചേരിതിരിവുകളായി എത്രയോ നാടുകളിൽ എത്രയോ കാലമായി ഇത് നടക്കുന്നു, ചിലയിടത്ത് വാക്കിൽ ചിലയിടത്ത് വാളിൽ അത്രേയുള്ളൂ വ്യത്യാസം.

കുടുംബത്തിലും സമൂഹത്തിലും ലോകത്തിലും സംഘർഷങ്ങൾ ഉണ്ടാകുന്നത് മനുഷ്യൻ മതമൂല്യങ്ങളിൽ നിന്നും മതാനുഷ്ഠിത ജീവിതത്തിൽ നിന്നും അകലുന്നതു കൊണ്ടാണെന്നൊക്കെ ഇടക്ക് മതപുരോഹിതരും സാമൂഹ്യ നേതാക്കളും രാഷ്ട്രീയക്കാരും പ്രസംഗിക്കാറുണ്ട്. അതു കേൾക്കുന്‌പോൾ എനിക്കാദ്യം ഓർമ്മ വരുന്നത് ജറുസലേമിലെ കോണിയാണ്. പിന്നെ എന്റെ അമ്മാവൻ പറഞ്ഞുതന്ന ഒരു കഥയും.

പണ്ടൊക്കെ കർക്കിടകത്തിലെ സംക്രാന്തിയുടെ അന്ന് പോർക്കിറച്ചി കഴിക്കുക എന്നത് ഒരു നായർ ആചാരമായിരുന്നു. എന്നാണ് എങ്ങനെയാണ് ഇങ്ങനൊരു ആചാരമുണ്ടായതെന്ന് എനിക്കറിയില്ല. മത്സ്യ മാംസാദികൾ കഴിച്ചിരുന്ന നായർ കുടുംബങ്ങളിൽ തന്പുരാക്കന്മാരും നന്പൂതിരിമാരും സംബന്ധത്തിനു വരാറില്ല. അപ്പോൾ സൂരി നന്പൂതിരിയെ പോലെയുള്ള നീചന്മാരിൽ നിന്ന് സ്വന്തം സ്ത്രീകളെ രക്ഷിക്കാൻ ബുദ്ധിമാന്മാരായ നായന്മാർ കണ്ടുപിടിച്ച പണിയാകണം ഈ പോർക്ക് തീറ്റ ആചാരം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

കാര്യമെന്തായാലും ഒരു മകര സംക്രാന്തിയുടെ തലേന്നാൾ വാരിക്കാടിലെ ഷാപ്പിൽ പോയി കള്ളുകുടിച്ച് പിറ്റേന്നത്തേക്കുള്ള പോർക്കിറച്ചിയും വാങ്ങി രാത്രിയിൽ വീട്ടിലേക്കു വരികയായിരുന്നു ഞങ്ങളുടെ മൂത്ത കാരണവർ.

വരുന്ന വഴിക്ക് ഒരു കാവുണ്ട്. അതിന്റെ മുന്നിലെത്തിയപ്പോൾ കാർന്നോർക്ക് തോന്നി, ഒന്നു പ്രാർത്ഥിച്ചിട്ട് പോയേക്കാം. കൈയിൽ ഇറച്ചിയും വെച്ച് പ്രാർത്ഥിക്കുന്നത് ശരിയല്ലല്ലോ എന്ന് അപ്പോൾ പോലും തോന്നിയ ആശാൻ പൊതി താഴെവെച്ച് കണ്ണടച്ച് കൈകൂപ്പി പ്രാർത്ഥിച്ചു,

''ദേവീ, അടിയനെ കാത്തോളണേ''

കാർന്നോരുടെ കഷ്ടകാലത്തിന് ഈ തക്കം നോക്കി ഒരു തെണ്ടിപ്പട്ടി ഇറച്ചിപ്പൊതി തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഇറച്ചി ഇല്ലാതെ സംക്രാന്തിയുടെ തലേന്ന് സംബന്ധത്തിനു പോയാൽ എന്ത് നടക്കുമെന്നോർത്ത കാർന്നോരുടെ ഭക്തിയും വിനയവും പന്പകടന്നു.

'ഒരു ഞൊടി ഇറച്ചി നോക്കാൻ പറ്റാത്ത ആളാണ് ഇനിയുള്ള കാലം എന്നെ കാക്കാൻ പോവുന്നത്. '* @#$%^...'

പിന്നെ കാരണവർ എന്ത് പറഞ്ഞുവെന്ന് അമ്മാവൻ പറഞ്ഞു തന്നിട്ടുണ്ടെങ്കിലും പബ്ലിക്കായി പറഞ്ഞാൽ ഞാൻ തല്ലുകൊള്ളും. കള്ള് കുടിച്ചു മത്തനായും ഇറച്ചി പോയി കോപാകുലനായും കാരണവർ എന്തൊക്കെ പ്രാകിക്കാണുമെന്ന് നിങ്ങൾ ഊഹിച്ചാൽ മതി.

സ്വന്തം മതത്തിലെ നിസ്സാരമായ പ്രശ്നങ്ങൽ രമ്യമായി പറഞ്ഞു തീർക്കാൻ പറ്റാത്ത മതങ്ങളാണോ ലോക സമാധാനം ഉണ്ടാക്കാൻ പോകുന്നതെന്ന് അമ്മാവൻ എനിക്ക് പറഞ്ഞു തന്നിട്ടില്ലെങ്കിലും എനിക്കറിയാം.

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
ദുബായ് ഡാൻസ് ബാറിൽ സ്ഥിരം സന്ദർശകൻ; ഡാൻസ് ബാറിലെ ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തത് പതിനൊന്ന് വർഷം മുമ്പ്; ഗർഭിണിയായത് 2009 നവംബറിൽ; മുംബൈയിലെ അന്ധേരി വെസ്റ്റിൽ ഫ്ളാറ്റ് വാടകക്കെടുത്ത് തന്നതും കോടിയേരിയുടെ മകൻ; എല്ലാ മാസവും പണവും അയച്ചിരുന്നു; ഭർത്താവ് വിവാഹിതനെന്ന് അറിഞ്ഞത് 2018ൽ; ചോദ്യം ചെയ്തപ്പോൾ ഒഴിഞ്ഞു മാറലും പീഡനവും; ബിനോയ് കോടിയേരിയെ കുടുക്കി പീഡന പരാതി; മഹാരാഷ്ട്രയിലെ കേസ് പുലിവാലാകുക സിപിഎം സെക്രട്ടറിക്ക്
40,000 അടി ഉയരത്തിലേക്ക് വിമാനം പറത്തി കാബിൻ പ്രഷർ വർധിപ്പിച്ച് എല്ലാവരെയും കൊന്ന ശേഷം കടലിന്റെ നടുവിലേക്ക് വീഴ്‌ത്തി അവശേഷിപ്പുകൾ പോലും ഇല്ലാതാക്കി; അഞ്ചരക്കൊല്ലം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിന് സംഭവിച്ചത് ഇങ്ങനെയെന്ന് അന്തിമ റിപ്പോർട്ട്; 238 യാത്രക്കാരെ കുറിച്ചും ആർക്കും ഒന്നും അറിയാൻ കഴിഞ്ഞേക്കില്ല
എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്ന് 10000 കോടിയെങ്കിലും ലോൺ എടുത്ത് മറ്റൊരു നീരവ് മോദിയാകാനുള്ള തയ്യാറെടുപ്പിലാണോ കല്യാൺ ജ്യൂലറി? മുൻ തെഹൽകാ മാനേജിങ് എഡിറ്റർ മാത്യു സാമുവലിന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒടിയൻ സിനിമാ സംവിധായകൻ ശ്രീകുമാർ മേനോനെതിരേയും മാത്യു സാമുവലിനെതിരേയും കേസ് കൊടുത്ത് കല്യാണ രാമൻ; കേരളത്തിലെ സ്വർണ്ണ വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന ദൗർബല്യങ്ങൾ ചർച്ചയാക്കിയ പുതിയ വിവാദത്തിന്റെ പശ്ചാത്തലം ഇങ്ങനെ
സൗമ്യയുമായി 5 വർഷത്തിലേറെയായി അടുപ്പം; വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചെങ്കിലും സമ്മതം നൽകിയില്ല; കടമായി വാങ്ങിയ പണം തിരികെ നൽകിയതും ഫോൺ വിളിച്ചാൽ എടുക്കാത്തതും പൂർണ്ണ ഒഴിവാക്കാലായി കണ്ടു; ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ തീരുമാനിച്ചത് ഒന്നിച്ചു മരിക്കാൻ; ആയുധങ്ങൾ വാങ്ങിയത് വീട്ടാവശ്യത്തിനെന്ന വ്യാജേന; എല്ലാം എന്റെ മാത്രം തെറ്റെന്ന് അജാസ്; പൊലീസുകാരിയെ വള്ളികുന്നത്ത് കത്തിച്ച് കൊന്നതിന് പിന്നിലെ വില്ലൻ 'പ്രണയം' തന്നെ
പരിശീലന കാലത്ത് മൊട്ടിട്ട പ്രണയം; പണം നൽകിയതും മനസ്സിലേക്ക് കയറിക്കൂടാൻ തന്നെ; കാറിന് ഇടിച്ചിട്ട് മതി വരുവോളം കുത്തിയ ശേഷം തീകൊളുത്തിയത് വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരം; വാരിപ്പുണർന്നത് ആത്മഹത്യാ ലക്ഷത്തോടെയെന്ന് തീവ്രപരിചരണ വിഭാഗത്തിലുള്ള അജാസിന്റെ മൊഴി; പകമൂത്തത് ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ തന്നെ; വള്ളികുന്നത്ത് പൊലീസുകാരിയെ ചുട്ടുകൊന്ന കൊടും ക്രൂരതയുടെ കഥ തുടങ്ങുന്നത് തൃശ്ശൂരിലെ പൊലീസ് ട്രെയിനിങ് കോളേജിൽ
ജോസ് കെ മാണിക്ക് തിരിച്ചടിയായത് സി എഫ് തോമസിന്റേയും തോമസ് ഉണ്ണിയാടന്റേയും ചതി; ജോസഫ് പാട്ടിലാക്കിയത് സിഎഫിന് ചെയർമാൻ പദവിയും ഉണ്ണിയാടന് വൈസ് ചെയർമാൻ പദവിയും ഉറപ്പ് നൽകി; അവസാന നിമിഷം വരെ വിലപേശാനെത്തിയ ഉണ്ണിയാടനെതിരെ മാണിയുടെ അനുയായികളുടെ കടുത്ത രോഷം; കൊട്ടരക്കര പൊന്നച്ചനും ജോയ് എബ്രഹാമും വിക്ടർ തോമസും ജോസിനെ കൈവിട്ടു; മാണിയുടെ പരിചാരകൻ സിബി പുത്തേഴവും ജോസഫ് പക്ഷത്തേക്ക്
ഓടി രക്ഷപ്പെടുമ്പോൾ വാളുകൊണ്ട് വെട്ടിവീഴ്‌ത്തിയ ശേഷം കഴുത്തിന്റെ പിന്നിൽ ഒറ്റക്കുത്ത്; രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാൻ കഴുത്തിന് മുന്നിൽ ആഞ്ഞു കുത്തി; കത്തി വലിച്ചൂരിയ ശേഷം കത്തിക്കലും; തിരുവല്ലയിലെ ക്രൂരതയ്ക്ക് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണമെല്ലാം വെറുതെയായി; വള്ളിക്കുന്നത്തെ കൊലപാതകി എത്തിയത് രണ്ടുകുപ്പി പെട്രോളുമായി; സംഘടിപ്പിച്ചത് പൊലീസുകാരൻ എന്ന ലേബിലിലും; സൗമ്യയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ തിരിച്ചറിയുന്നത് അജാസിലുള്ള ക്രൂരതയുടെ കനലുകൾ
പുതുതായി സ്ഥാപിച്ച മൂന്ന് മരക്കുരിശുകൾ ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് മാറ്റാനുള്ള കളക്ടറുടെ ഉത്തരവ് അനുസരിക്കുമെന്ന് പള്ളി അധികൃതർ; പതിറ്റാണ്ടുകളായുള്ള 14 കോൺക്രീറ്റ് കുരിശുകൾ പൊളിക്കാൻ അനുവദിക്കില്ലെന്നും ഇടവകക്കാർ; ആറാമത്തെ കുരിശിന് മുമ്പിൽ സ്ഥാപിച്ച പുതിയ ശൂലത്തിനെതിരെ കേസ്; 19 മുതൽ നിലയ്ക്കൽ മോഡൽ സമരം തുടങ്ങുമെന്ന് ഹിന്ദു ഐക്യവേദി; പഞ്ചാലിമേട്ടിലെ വിവാദം തുടരുന്നു
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ
സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് കത്തിക്കാളുന്ന അഗ്നിനാളങ്ങൾ; അജാസ് വ്യക്തി വൈരാഗ്യത്തിൽ കത്തിയമർന്നത് ഒന്നര വയസുള്ള പിഞ്ചു കുഞ്ഞടക്കം മൂന്ന് കുട്ടികളുടെ അമ്മ; അവധി കഴിഞ്ഞ് പത്ത് ദിവസം മുമ്പ് ഭർത്താവ് ഗൾഫിലേക്ക് മടങ്ങിയതിന് പിന്നാലെ ഞെട്ടിക്കുന്ന ദുരന്തം; ഒരു പൊലീസുകാരിയെ പട്ടാപ്പകൽ പൊലീസുകാരൻ ചുട്ടുകൊന്ന ദാരുണ സംഭവം കേരളത്തിൽ ആദ്യം; മാവേലിക്കരയിലെ കൊലപാതകത്തിൽ നടുങ്ങി കേരളം
രാപകൽ തയ്യൽ ജോലി ചെയ്യുന്ന അമ്മ; വർഷങ്ങളായി തളർന്ന് കിടക്കുന്ന അച്ഛൻ പുഷ്പാകരൻ; കഷ്ടപാടുകൾക്കിടെ പൊലീസുകാരിയായത് കഷ്ടപ്പെട്ട് പഠിച്ച്; സജീവിനെ ജീവിത പങ്കാളിയാക്കിയത് രണ്ടാംവർഷ ബിരുദ പഠനത്തിനിടെ; പ്ലംബറായ ഭർത്താവ് തുടർപഠനം സാധ്യമാക്കിയപ്പോൾ കിട്ടിയെ പൊലീസ് ഉദ്യോഗം; പിന്നെ സജീവ് ജീവിതം പച്ചപിടിപ്പിക്കാൻ സൗദി വഴി എത്തിയത് ലിബിയയിലും; അജാസിന്റെ പകയെടുത്തത് രണ്ട് കുടുംബങ്ങളുടെ വലിയ പ്രതീക്ഷയെ; പെട്രോൾ ഒഴിച്ച് കത്തിച്ചത് ഓടി രക്ഷപ്പെടാൻ നോക്കിയ സഹപ്രവർത്തകയെ
അസുഖകാര്യം അറിയാതെ നടിയോട് എന്താണ് ഇപ്പോൾ അഭിനയിക്കാത്തത് എന്ന് ഫെയ്‌സ് ബുക്കിൽ ചോദിച്ചു; രോഗാവസ്ഥ തുറന്നു പറഞ്ഞതോടെ നേരിട്ട് കണ്ട് ആശ്വാസമേകി; മുടിയൊന്നുമില്ലാത്ത രൂപം കണ്ടിട്ടും വിവാഹ അഭ്യർത്ഥ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം മിന്നുകെട്ടും; വീണ്ടും വീണ്ടും വില്ലനായി ട്യൂമർ എത്തിയപ്പോൾ നടിയെ തള്ളിപ്പറഞ്ഞ് ഭർത്താവും; സോഷ്യൽ മീഡിയ ആഘോഷമാക്കിയ ശരണ്യാ ശശിയുടെ ദാമ്പത്യം തകർച്ചയിൽ; ആശുപത്രിക്കടക്കിയിലുള്ള 'കറുത്ത മുത്തിനെ' സഹായിക്കാൻ ഫെഫ്കയെത്തും
പൊലീസ് ഗ്രൗണ്ടിലെ ഡ്രില്ലിൽ തുടങ്ങിയ പരിചയം; പണമിടപാടുകളോടെ ബന്ധം സൗഹൃദമായി; ഇടപാടുകൾ അറിയാമായിരുന്നത് ചുരുക്കം സഹപ്രവർത്തകർക്കും; മലപ്പുറത്തെ പഴയ കണ്ടക്ടർ നാട്ടുകാർക്കും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും പിടികൊടുക്കാത്ത വ്യക്തി; എ ആർ ക്യാമ്പിൽ നിന്ന് ലോക്കലിലേക്ക് മാറി ട്രാഫിക്കിൽ; തമാശകളിലോ ചർച്ചകളിലോ പങ്കുചേരാത്ത പ്രകൃതവും; സൗമ്യയെ ചുട്ടെരിച്ച് കൊന്നത് ആർക്കും പിടികിട്ടാത്ത ക്രിമിനൽ പൊലീസുകാരൻ
വാഴക്കാല സ്വദേശിയായ അജാസ് സൗമ്യയുമായി പരിചയപ്പെടുന്നത് കെഎപി തൃശ്ശൂർ ബറ്റാലിയനിലെ പരിശീലന വേളയിൽ; അടുപ്പത്തിൽ ഉണ്ടായ ഉലച്ചിൽ പൊലീസുകാരനിൽ പകയായി വളർന്ന് ഒടുവിൽ ആളിക്കത്തി; ഈ മാസം ഒമ്പതാം തീയ്യതി മുതൽ മെഡിക്കൽ ലീവിൽ പ്രവേശിച്ച അജാസ് സൗമ്യയെ വകവരുത്താൻ എത്തിയത് കരുതിക്കൂട്ടി തന്നെ; യുവതി പോകുന്നത് എവിടെയെന്ന് അടക്കം പരിശോധിച്ചു കൊലപാതം; സൗമ്യയെ നാട്ടുകാർക്ക് പരിചയം കുടുംബത്തിനായി അധ്വാനിക്കുന്ന മിടുക്കിയായ യുവതി എന്ന നിലയിൽ
ലേഹ്യവും കഷായവും വിൽക്കുന്ന കൂട്ടത്തിൽ സ്നേഹം കൂടി വിൽക്കുമായിരുന്നു എന്ന് അറിയില്ലായിരുന്നു; കുഴപ്പം സംഭവിച്ചത് ലക്ഷ്മിയെ അവർ ട്രാപ്പിലാക്കുന്നതോടെ; കാന്തവും ഇരുമ്പും തമ്മിലുള്ള ബന്ധമായിരുന്നു ലക്ഷ്മിയും ലതയും തമ്മിൽ; ലക്ഷ്മിയുടെ വീട്ടിലെ നാല് സിസിടവികളും ബന്ധിപ്പിച്ചിരുന്നത് പ്രകാശ് തമ്പിയുടെ മൊബൈലിലേക്ക്; ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയിക്കുന്നത് പൂന്തോട്ടത്തുകാരെ തന്നെ; വിവാദങ്ങൾ കത്തിപടരുമ്പോൾ ബാലുവിന്റെ അച്ഛൻ ഉണ്ണി മറുനാടനോട് പറഞ്ഞത്
എന്റെ ചേട്ടൻ കാശ്മീർ മുതൽ കന്യാകുമാരി വരെ അലഞ്ഞ് നടന്നപ്പോൾ എന്തേ നിങ്ങളാരും കൂടെ പോയില്ല? എകെ ആന്റണിയുടെ മുഖത്ത് നോക്കി പരസ്യമായി ചോദ്യങ്ങൾ ഉന്നയിച്ച് പ്രിയങ്കാ ഗാന്ധി; കോൺഗ്രസിനെ രക്ഷിക്കാൻ രാഹുലിന് കഴിയില്ലെന്ന് ബോധ്യമായപ്പോൾ പ്രിയങ്ക തന്നെ ചുമതല ഏൽക്കുമെന്ന സൂചനകൾ ശക്തം; രാഹുലിനെ വട്ടുതട്ടി കൊണ്ടിരുന്ന മുതിർന്ന നേതാക്കളെല്ലാം ഞെട്ടലിൽ; ഓരോ സംസ്ഥാനത്തും ചെറുപ്പക്കാരെ പണി ഏൽപ്പിക്കാൻ കൃത്യമായ പദ്ധതിയൊരുക്കി അണിയറയിൽ പ്രിയങ്ക നിറയുന്നു
സെമി ന്യൂഡിന് 100 ഡോളർ; ഫുൾ നൂഡ് കാണാൻ 500 ഡോളറും; പണം കൊടുക്കുന്നതിന് അനുസരിച്ച് നഗ്നതയുടെ അതിപ്രസരം നിറഞ്ഞ ചിത്രങ്ങൾ കാണാം; കച്ചവടം കൂട്ടാൻ ടെലഗ്രാമിൽ പരസ്യവും കേസിൽ നിന്ന് തലയൂരാൻ ഫെയ്‌സ് ബുക്കിൽ നവോത്ഥാനവും; ഓൺലൈൻ സെക്‌സ് റാക്കറ്റിനെ പൊളിച്ച 'ഓപ്പറേഷൻ ബിഗ് ഡാഡി'യിൽ കുടുങ്ങി ജാമ്യത്തിൽ ഇറങ്ങിയ രശ്മി നായർ പാട്രിയോൺ ക്രൗഡ് ഫണ്ടിങ് സോഷ്യൽ മീഡിയാ ആപ്പ് വഴി ഇന്ത്യൻ നിയമങ്ങളെ പുച്ഛിച്ചു തള്ളി പണമുണ്ടാക്കുന്നത് ഇങ്ങനെ
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
നാട്ടിൽ നിന്നും ഓടിച്ചത് നക്‌സലെന്ന് മുദ്രകുത്തി; അമ്മയ്ക്ക് ബലിയിടാൻ പോലും അനുവാദം നൽകാതിരുന്നത് മതം മാറിയെന്ന കാരണം പറഞ്ഞ്; ബാലചന്ദ്രൻ ചുള്ളിക്കാടിനെ സമ്പന്നതയുടെ തിളപ്പിൽ സഹോദരൻ ജയചന്ദ്രൻ ദ്രോഹിച്ചത് എങ്ങനെയൊക്കെ എന്ന് എണ്ണമിട്ട് പറഞ്ഞ് നടൻ സലിംകുമാർ; സഹോദരനെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സലിം കുമാർ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
ഓപ്പറേഷൻ ബിഗ് ഡാഡി ഫെയിം രശ്മി നായർ തന്റെ മാനേജർ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പരസ്യം നൽകിയത് മറുനാടൻ എഡിറ്ററുടെ നമ്പർ; രശ്മിയെ ബന്ധപ്പെട്ടവർക്ക് നൽകുന്നതും എഡിറ്ററുടെ നമ്പർ; നിലയ്ക്കാത്ത കാളുകളുമായി ലോകം എമ്പാടുമുള്ള മലയാളികളായ ഞരമ്പ് രോഗികൾ; വിളിച്ചവരിൽ ബംഗാളികളും ഹിന്ദിക്കാരും വരെ; പൊലീസിൽ പരാതി നൽകിയും വിളിച്ചവരുടെ നമ്പർ പുറത്തുവിട്ടു ഷാജനും
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ
യൂസ് ഇറ്റ്, കിടുവാണ് എന്ന് സജസ്റ്റ് ചെയ്തപ്പോളും ടോയ്സ് ഉപയോഗിക്കുന്നതിനോട് ഒരിക്കലും പൊരുത്തപ്പെടാൻ സാധിച്ചില്ല; കാമുകിയുടെ പിറന്നാളിന് കാമുകൻ കൊടുത്ത ഗിഫ്റ്റ് കണ്ട് ശരിക്കും ഞെട്ടിപ്പോയി... ഒരു വൈബ്രേറ്റർ! കാമുകൻ കിടുവാണേൽ ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്: രണ്ടിന്റേയും ഫീൽ വേറേ വേറേ ആകാം; സ്ത്രീ സ്വയംഭോഗാനുഭവങ്ങളുമായി സെക്സ് ടോയ്സുകളെ പരിചയപ്പെടുത്തി ശ്രീലക്ഷ്മി അറക്കൽ: സോഷ്യൽ മീഡയിയിൽ തെറിവിളിക്കാരും സജീവം