Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരുൺ മോഹന്റെ 'സെല്ലിങ് ഡ്രീംസ്' ജനശ്രദ്ധ നേടുന്നു; മലയാളി സംവിധാനം ചെയ്ത അന്താരാഷ്ട്ര മ്യൂസിക് ആൽബം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അരുൺ മോഹന്റെ 'സെല്ലിങ് ഡ്രീംസ്' ജനശ്രദ്ധ നേടുന്നു; മലയാളി സംവിധാനം ചെയ്ത അന്താരാഷ്ട്ര മ്യൂസിക് ആൽബം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

മലയാളി ആയ അരുൺ മോഹൻ സംവിധാനം ചെയ്ത സെല്ലിങ് ഡ്രീംസ് എന്ന അന്താരാഷ്ട്ര മ്യൂസിക് ആൽബം സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ ജനശ്രദ്ധ നേടുകയാണ്. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച ആൽബം നിർമ്മിച്ചിരിക്കുന്നത് രഞ്ജി ബ്രോതെര്‌സ്, കാർണിവൽ സിനിമാസ് (സിങ്കപ്പൂർ ) ചേർന്നാണ്. ഉക്രൈൻ ബോക്‌സർ തോമസ് പോപ്പോവാണ് ഇതിൽ പ്രധാന കഥാപാത്രം ചെയ്തിരിക്കുന്നത്.

സ്വപ്നങ്ങൾ ഇല്ലാത്തവർ ആയി ആരുമില്ലാ, എന്നാൽ പലർക്കും വേണ്ടി ആ സ്വപ്നങ്ങളെ പാതി വഴിയിൽ ഉപേഷിച്ചവർ ആണ് നമ്മൾ പലരും. നമ്മുടെ ഓരോരുത്തരുടെ കഥ തന്നെയാണ് സെല്ലിങ് ഡ്രീംസ് പറയാൻ ശ്രമിക്കുന്നതും.

നൈജീരിയിൽ നിന്നുള്ള ഗബ്രീൽ അനമാന്, കെത്തി, ഈറോക് എന്നിവർ പാടിയിരിക്കുന്നു, ഫിഫ്തി വിൻകസ് ദിദ്കർ സംഗീതം നൽകിയിരിക്കുന്നു. എഡിറ്റിംഗും ഛായാഗ്രഹണവും ചെയ്തിരിക്കുന്നത് സംവിധായകൻ തന്നെ ആണ്. ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത് അരുൺ പി എ ആണ്.

ഒരു മലയാളി ചെയ്ത വളരെ മികവാർന്ന ടെക്‌നിക്കൽ പ്രോഡക്റ്റ് എന്ന രീതിയിൽ ഇതിനോടകം തന്നെ സെലിബ്രിറ്റീസും സോഷ്യൽ മീഡിയ പേജുകളും സെല്ലിങ് ഡ്രീംസിനെ ഏറ്റു എടുത്തു കഴിഞ്ഞു. റബ്ബിൻ രഞ്ജിയും, എബി ജോണുമാണ് സെല്ലിങ് ഡ്രീംസ് എന്ന മ്യൂസിക് ആൽബം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP