Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സ്വന്തം ഉമ്മയെ കൂട്ടുകാരോടൊത്തു ബലാത്സംഗം ചെയ്തു നാടുവിട്ടവനെ'ന്ന് അപവാദ പ്രചാരണം; രാഷ്ട്രീയ എതിരാളിക്കെതിരെ സൈബർ ലോകത്ത് അതിരുകടന്ന പരാമർശം; മുസ്ലിം ലീഗ് പേജിൽ വന്ന പോസ്റ്റിൽ മനംനൊന്ത് പ്രവാസി യുവാവിന്റെ പരാതി

'സ്വന്തം ഉമ്മയെ കൂട്ടുകാരോടൊത്തു ബലാത്സംഗം ചെയ്തു നാടുവിട്ടവനെ'ന്ന് അപവാദ പ്രചാരണം; രാഷ്ട്രീയ എതിരാളിക്കെതിരെ സൈബർ ലോകത്ത് അതിരുകടന്ന പരാമർശം; മുസ്ലിം ലീഗ് പേജിൽ വന്ന പോസ്റ്റിൽ മനംനൊന്ത് പ്രവാസി യുവാവിന്റെ പരാതി

കൽപറ്റ: രാഷ്ട്രീയ വൈരം അതിരുകടന്ന് ഒടുവിൽ ഏതറ്റം വരെയും പോകും എന്നു തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടർ. ജന്മം നൽകിയ സ്വന്തം മാതാവിനെപ്പോലും അവഹേളിക്കും വിധത്തിൽ നടത്തിയ സൈബർ പ്രചാരണത്തിൽ മനംനൊന്തിരിക്കുകയാണ് ഒരു പ്രവാസി യുവാവ്.

ഐയുഎംഎൽ എന്ന ഫേസ്‌ബുക്ക് ഐഡിയിലാണ് കബീർ വയനാട് എന്ന യുവാവിനെതിരെ വ്യാജപ്രചാരണം നടത്തിയത്. 'സ്വന്തം ഉമ്മയെ കൂട്ടുകാർക്കൊപ്പം ബലാത്സംഗം ചെയ്തു നാടുവിട്ടവൻ' എന്നാണ് പോസ്റ്റിൽ പറയുന്നത്.

തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന അപവാദപ്രചാരണത്തിൽ മനംനൊന്ത് കബീർ പനമരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ വാഗ്വാദങ്ങളും പ്രചാരണങ്ങളും നടക്കാറുണ്ടെങ്കിലും ഇത്തരത്തിൽ വളരെ മോശമായ തരത്തിൽ എതിരാളികളെ തകർക്കാനുപയോഗിക്കുന്ന രീതിക്കെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്.

വയനാട് പനമരം സ്വദേശിയാണു കബീർ. 'സ്വന്തം ഉമ്മയെ കൂട്ടുകാരോടൊത്ത് ബലാത്സംഗം ചെയ്ത് ഗൾഫിലേയ്ക്ക് നാടുവിട്ടവൻ' എന്നെഴുതി ഫോട്ടോസഹിതമാണ് കബീറിനെതിരെ പ്രചാരണം നടക്കുന്നത്. ഇതിനു പിന്നിൽ മുസ്ലിം ലീഗുകാരാണ് എന്നു ഫേസ്‌ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സഹിതം കബീർ പനമരം പൊലീസ്റ്റ് സ്‌റ്റേഷനിൽ പരാതി നൽകി.

ഉറച്ച സിപിഐ(എം) അനുഭാവിയാണു താനെന്നും തന്റെ കുടുംബത്തിൽ ബാക്കി എല്ലാവരും മുസ്ലിം ലീഗുകാരാണെന്നും കബീർ പറയുന്നു. രാഷ്ട്രീയപരമായി പല അഭിപ്രായ വ്യത്യാസങ്ങളും തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിക്കാറുണ്ട്. ഇതിൽ പ്രകോപിതാരായാണ് മുസ്ലിം ലീഗുകാർ ഇത്തരത്തിൽ അപവാദപ്രചാരണം നടത്തുന്നതെന്ന് കബീർ വ്യക്തമാക്കുന്നു.

ഐയുഎംഎൽ എന്ന ഗ്രൂപ്പിലാണ് ആദ്യം ഇത്തരം ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പിന്നീടിത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായികരുന്നു. 'ആ പോസ്റ്റ് പ്രചരിക്കുന്നത് കണ്ട ആദ്യ ദിവസങ്ങളിൽ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നു. തനിയ്‌ക്കോ തന്റെ മാതാവിനോ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം മുസ്ലിം ലീഗിനായിരിക്കു'മെന്നും കബീർ പറഞ്ഞു.

പരാതിയിൽ നടപടിയുണ്ടാകും വരെ ഇക്കാര്യത്തിൽ പോരാടും എന്നാണ് കബീർ പറയുന്നത്. സംഭവത്തിൽ തനിക്ക് നീതി കിട്ടിയില്ലെങ്കിൽ പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിന് മുന്നിൽ, ചെങ്കൊടിയും കൈയിലേന്തി തന്റെ ജീവിതം തന്നെ അവസാനിപ്പിക്കും എന്നും കബീർ വ്യക്തമാക്കുന്നു. മുസ്ലിം ലീഗുകാർ തന്നെ ഉപദ്രവിക്കുന്നത് ആദ്യമായിട്ടല്ലെന്നും കബീർ പറയുന്നു.

സഖാക്കളേ ....സുഹൃത്തുക്കളേ....സഹോദരീ സഹോദരന്മാരേ .....കുറച്ച് കാലാമായല്ലോ നമ്മളെല്ലാം ഈ മുഖ പുസ്തകത്തില് സംവതിക്കാന...

Posted by Kabeer Wayanad on Thursday, 18 February 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP