കള്ളന്മാർക്കും റേപ്പിസ്റ്റുകൾക്കും തീവ്രവാദികൾക്കും നിലവിൽ മൂന്നുഭാര്യകളുള്ളവന്മാർക്കും എല്ലാം പെണ്ണുകെട്ടാൻ അനുവാദം നൽകുന്ന പള്ളി കമ്മറ്റി എന്തിന് എന്റെ കുടുംബത്തെ ഊരുവിലക്കി; ചേച്ചി സ്നേഹിച്ച് കല്ല്യാണം കഴിച്ചതിന് ആയുർവേദഡോക്ടറായ അനുജത്തിക്ക് കല്ല്യണമുണ്ടാക്കാൻ ഇനിയും ആൾക്കാരുടെ കാലുപിടിക്കണോ?
കോഴിക്കോട്: യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച ഷബ്ന മരിയം തരീഷ് എന്ന യുവതി വിദ്യാഭ്യാസം എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാനാണ് വീടുവിട്ടത്. ഇഷ്ടപ്രകാരമല്ലാതെ നിശ്ചയിക്കാൻ പോയ വിവാഹവും അന്ന് വേണ്ടെന്ന് വെച്ചു. ഒടുവിൽ സ്നേഹനിധിയായ ജീവിതപങ്കാളിയോടൊത്ത് നല്ലൊരു മതാതീത ജീവിതം നയിക്കുന്നു. മകളെയും മതമില്ലാതെ വളർത്തുന്നു. എന്നാൽ ഷബ്ന ചെയ്ത തെറ്റിന് പള്ളി കമ്മറ്റിക്കാർ ഇപ്പോൾ ശിക്ഷിക്കുന്നത് വീട്ടുകാരെയാണ്. ഊരു വിലക്കിയും അനുജത്തിയുടെ കല്ല്യാണം മുടക്കിയുമുള്ള പള്ളിക്കമ്മറ്റിക്കാരുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷബ്ന.
ഷബ്നയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
കൂട്ടുകാരെ ,വളരെ വിഷമത്തോടെയാണ് ഇതെഴുതുന്നത്...
ഹൃദയം പൊട്ടും വിഷമം.
എന്റെ പേര് ഷബ്ന.
ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചുവളർന്നവളാണ് ഞാൻ. ചെറുപ്പം മുതൽ നമ്മുടെ ഇഷ്ടങ്ങളെല്ലാം ചവറ്റുകുട്ടയിലും അടുപ്പിലുമായിരുന്നു.ഒരു തരത്തിലും മുന്നോട്ട് പോകാൻ പറ്റാത്തൊരു സാഹചര്യത്തിൽ ഡിഗ്രിപഠനം കഴിഞ്ഞ ഉടനെ ആ നരകത്തിൽ നിന്ന് എങ്ങെനെയോ ഓടി രക്ഷപ്പെട്ട് പുറത്തുവന്ന ഒരാളാണ് ഞാൻ (കേസ് വരെ കൊടുക്കെണ്ടി വന്നു ). ഇഷ്ടപ്രകാരമല്ലാതെ നിശ്ചയിക്കാൻ പോയ വിവാഹവും അന്ന് വേണ്ടെന്ന് വെച്ചു.
പെണ്ണുകാണാൻ വന്ന വല്ല്യ തറവാട്ടുകാരിയായ ചെറുക്കന്റെ ഉമ്മ വളരെ പ്രസക്തമായ ഒരേ ഒരു ചോദ്യമേ ചോദിച്ചുള്ളൂ..' മദ്രസേൽ എത്രവരെ പോയി?, ചോറും കറിയൊക്കെ വെക്കുമല്ലെ ല്ലേ?...'.
ചെറുക്കനാണെങ്കി ഒന്നും ചോദിച്ചുമില്ല. എല്ലാർക്കും മനസ്സിലായല്ലോ???? എന്തോരം വേദനിച്ചിട്ടുണ്ടെന്നറിയോ അന്ന്..
തുടർപഠനം ലക്ഷ്യമാക്കി ഇറങ്ങിയെങ്കിലും നിലനിൽപ് തന്നെ പരിതാപകരമായ അവസ്ഥയിൽ ഒന്നിനും കഴിയാതെ പലതരം crisis ലൂടെ എങ്ങെനെയൊക്കെയോ പിടിച്ചുനിന്നു, ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു നൂൽപാലമുണ്ടായിരുന്ന അനേകം സന്ദർഭങ്ങൾ. എങ്ങെനെയോ നിലനിന്നു. ഇപ്പോൾ സ്നേഹനിധിയായ ജീവിതപങ്കാളിയോടൊത്ത് നല്ലൊരു മതാതീതജീവിതം നയിക്കുന്നു. മകളെയും മതമില്ലാതെ വളർത്തുന്നു.
ഈ സംഭവം മുതൽ വീട്ടീന്നും നാട്ടീന്നും ആദ്യമേ പുറത്താണ്, എല്ലാ കഷ്ട്ടപ്പാടും നമ്മക്ക് തന്നെ. പട്ടിണിക്കാലത്ത് പോലും വെള്ളം കുടിക്കാൻ വല്ലതും കിട്ടുന്നുണ്ടോന്നുപോലും അന്വേഷിക്കാത്ത പാർട്ടീസാണ ഇവരൊക്കെ്. ഓർമ്മ വച്ചപ്പോ മുതൽ നല്ലൊരു വാക്കു പറഞ്ഞതും ഓർമ്മയില്ല, ഒരുപാട് സ്നേഹമുണ്ടായിരുന്ന ബന്ധുക്കളെ ഇവര് തന്നെ നഷ്ട്ടപ്പെടുത്തേം ചെയ്തു. സങ്കടം ഇപ്പോഴും തലേൽ കയറി തലച്ചോറ് പൊട്ടിക്കുംവിധം നൃത്തംതന്നെ. ഒരു രക്ഷയുമില്ല, പരിഗണിക്കുന്നത് പോയിട്ട് ഒരിക്കലും സ്വസ്ഥത തരില്ല. നോക്കുന്നതും കാണുന്നതും കേൾക്കുന്നതും അറിയുന്നതും എല്ലാം കുറ്റത്തോട് കുറ്റം.
ഇതൊന്നുമല്ല ഇപ്പോ ഇതെഴുതാൻ കാരണം.അനിയത്തിക്ക് കല്ലാണാലോചനകൾ വരാൻ തുടങ്ങിയിട്ട് കുറച്ചായി. ഒന്നും ശരിയാവുന്നില്ല. എല്ലാരും ഇഷ്ട്ടപ്പെട്ടു പോകും, തൊട്ടുപിറകെ മുടക്കാനുള്ളവരും പോകും. അവൾ അതിസുന്ദരിയും ഡോക്ടറാവാൻ പഠിച്ചുകൊണ്ടിരിക്കുന്ന ആളുമാണ് ,നല്ല സ്ത്രീധനവും കൊടുക്കും(എന്നിട്ടാണ് ഈ അവസ്ഥ). നമ്മളാണ് എല്ലാത്തിനും കാരണം എന്ന് തുടക്കംമുതൽ പറയുന്നുണ്ടായിരുന്നു. അവസാനം കഴിഞ്ഞ ദിവസം പള്ളിക്കമ്മറ്റീന്ന് വന്ന് പറഞ്ഞിരിക്കുന്നു.
മൂത്ത മകൾ നിക്കാഹ് ചെയ്യാതെ ഇത് നടത്താൻ സമ്മതിക്കില്ലെന്ന്...
ഇനിയാണ് സുഹൃത്തുക്കളെ എനിക്ക് ചോദിക്കാനുള്ള കുറച്ചുചോദ്യങ്ങൾ....
1: കള്ളന്മാർക്കും റേപ്പിസ്റ്റുകൾക്കും തീവ്രവാദികൾക്കും നിലവിൽ മൂന്നുഭാര്യകളുള്ളവന്മാർക്കും എല്ലാം പെണ്ണുകെട്ടികൊടുക്കുന്ന കമ്മറ്റിക്ക് ഇതിലെന്താണ് ഇത്രവലിയ പ്രശ്നം??
(പണ്ട് നാട്ടിൽ അറബികല്യാണങ്ങൾ സ്ഥിരമായിരുന്നു. പാവപ്പെട്ട കുടുംബത്തിൽ നിന്ന് അറബ്നാട്ടിൽ കുറെ ഭാര്യമാരുള്ള അറബികൾ വന്ന് പെണ്ണ് കെട്ടും. സ്ത്രീധന മൊന്നും വേണ്ട, മാത്രമല്ല ആദ്യമൊക്കെ ഇങ്ങോട്ട് കിട്ടേം ചെയ്യും. അവസാനം രണ്ട് കുട്ടിയൊക്കെയാകുമ്പോ അയാളുടെ വരവു കുറയും. വീട്ടിലും നാട്ടിലുമൊക്കെ ഈ പെണ്ണ് അധികപറ്റുമാവും.പറഞ്ഞുവന്നത് ഈ കല്ല്യാണങ്ങളും പള്ളിക്കല്യാണങ്ങൾ തന്നായിരുന്നു)
2: ചെറുപ്പം മുതൽ പടച്ചോ നെ പേടിച്ച് ജീവിക്കുന്ന ഇവരുടെ ഈ കല്ല്യാണപ്രാർത്ഥന പടച്ചോനെന്താ കേൾക്കാത്തെ?
പള്ളിയിലും മത ചടങ്ങുകളിലും കൃത്യമായി പോകുന്ന, സംഭാവനകളും സക്കാത്തും കൊടുക്കുന്ന
ദീനിയായി ജീവിക്കുന്ന എന്റെ മാതാപിതാക്കളും സഹോദരിയും അവരുടെ യാതൊരു നിയന്ത്രണത്തിലുമല്ലാത്ത എന്റെ ജീവിതത്തിന് ഉത്തരവാദികളാകുന്നതെങ്ങനെ?
എന്നിട്ടും പള്ളിക്കമ്മിറ്റി എന്തിനാണ് ഇവരെയും ബഹിഷ്കരിക്കുന്നതും ദീനിയായ സഹോദരിയുടെ കല്യാണം മുടക്കുന്നതും.
ഏത് അള്ളായാണ്,
ഏത് കിത്താബനുസരിച്ചാണ് മഹല്ല് കമ്മിറ്റി വീട്ടുകാരെ ഊരു വിലക്കുന്നത്.?
3: ഇത്രേംകാലം പള്ളീലുംപോയി, സംഭാവനേം കൊടുത്ത് ജീവിച്ച ഒരു കുടുംബത്തോട് ഇത്തരം ഒരുകാര്യം ചെയ്യുന്നത് നല്ല അസ്സൽ അശ്ളീലമല്ലെ?
എന്തവകാശമാണുള്ളത്?
4: ഇവർ തന്നെ പറയുന്നു 'പുകഞ്ഞ കൊള്ളി പുറത്ത് ', അതെ പുറത്താണ്. അല്ലേലും LKG മുതൽ CBSE സിലബസും പഠിച്ച് ,ആയുർവേദഡോക്ടറായി നിൽക്കുന്ന യുവതിക്ക് കല്ല്യണമുണ്ടാക്കാൻ ഇനിയും ആൾക്കാരുടെ കാലുപിടിക്കണോ? എന്നെയല്ലല്ലോ കെട്ടുന്നത് അവളെയല്ലെ? ഇനി ഇത്ര ബോധമില്ലാത്ത ചെറുക്കനെ വില കൊടുത്ത് വാങ്ങിയിട്ട് ഇപ്പോ എന്ത് കാര്യം??
5: ഇത്തരം വൃത്തികെട്ട സംവിധാനങ്ങളോട് പ്രതികരിക്കാൻ ഇനിയും നമുക്ക് സമയമായില്ലെ???
വീടുമായി ബന്ധമൊന്നുമില്ലാതിരുന്ന ഞാൻ കുറച്ചുമുമ്പാണ് വീണ്ടും വീട്ടിൽ ചെന്നത്.
പക്ഷേ പിന്നെയും നിലനിൽപ് വലിയ പ്രശ്നം തന്നെ. ചെന്ന അന്ന് മുതൽ പള്ളി, പള്ളിക്കമ്മിറ്റി, നിക്കാഹ്, കുട്ടിയുടെ മദ്രസപoനം... ലിസ്റ്റങ്ങ് നീളുകയാണ് .ഇപ്പൊ വീട്ടുകാർ നിരന്തരം ഫോൺ ചെയ്യുകയാണ്.,
ഞാൻ കാരണമാണത്രേ അനുജത്തിയുടെ കല്യാണം നടക്കാത്തത്.
നരിക്കുനി പള്ളി മഹൽ കമ്മിറ്റിയാണ് അവരെ ബഹിഷ്ക്കരിക്കുന്നതും സഹോദരിയുടെ കല്യാണം മുടക്കുന്നതും.
അതിനാൽ ഞാൻ പള്ളിയിൽ നിക്കാഹ് ചെയ്തില്ലെങ്കിൽ ,മകളെ മദ്രസയിൽ ചേർത്തില്ലെങ്കിൽ,
ഇനിയും ഇക്കാരണങ്ങളാൽ സഹോദരിയുടെ കല്യാണം മുടങ്ങിയാൽ അവർ ആത്മഹത്യ ചെയ്യുമെന്ന് കരഞ്ഞ് പറയുന്നു.( രസം അതല്ല ഇവരൊക്കെ ഇടപെട്ട് നടത്തിയ കല്ല്യാണങ്ങളിൽ വലിയ പണികിട്ടിയ അനുഭവം വീട്ടുകാർക്ക് തന്നെയുണ്ട്.അവസാനം കമ്മിറ്റിം ആർക്കാരും കൈവിട്ടിട്ട് കോടതീല് ഇപ്പോം കേസും നടക്കുന്നുണ്ട് ). പക്ഷേ നമ്മളിത് നടക്കില്ലെന്ന് പറഞ്ഞപ്പോൾ സ്ഥിതി ആദ്യത്തേക്കാൾ.
പറയൂ ഞങ്ങൾ എന്തു ചെയ്യണം????
(മുസ്ലിം സമൂഹത്തിന്റെ ആധുനികീകരണത്തിന്നു വേണ്ടി നിരന്തരം വാദിച്ചുപോന്ന മുഴുവൻ പണ്ഡിതന്മാരും മുന്നോട്ട് വെച്ചത് മനുഷ്യാവകാശങ്ങൾ മതത്തിന്റെ ഭാഗമാണെന്നും, മതനിയമങ്ങളെ കാലത്തിനനുസരിച്ച് വ്യാഖ്യാനിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നുമാണ്. നമ്മുടെ നാട്ടിൽ മുഴുത്തുവരുന്ന മതഭീകരവാദത്തെ പൊളിച്ചടുക്കുക തന്നെ വേണം.) മതവും ചൂഷണമാണ്, ഒരു സംശയവുമില്ല
ദീനിയായ എന്റെ കുടുബം അവരുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ ജീവിതത്തിന് ഉത്തരവാദികളാകുന്നതെങ്ങനെ?
ഇനി ഞാനെന്തു ചെയ്യണം?
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്