Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്റെ ഭാര്യ ഹിന്ദുവാണ്... ഞാൻ മുസ്ലീമാണ്... ഞങ്ങളുടെ മക്കൾ ഇന്ത്യയാണ്; റിപ്പബ്ലിക്ക് ദിനത്തിൽ ആവേശം കൊള്ളിക്കുന്ന സന്ദേശവുമായി ഷാരൂഖ് ഖാൻ

മറുനാടൻ ഡെസ്‌ക്‌

രാജ്യം ഇന്ന് 71മത് റിപ്പബ്ലിക്ക് ദിന് ആചരിക്കുകയാണ്. രാജ്യത്ത് നടക്കുന്ന പ്രതിഷേധ സമരങ്ങളുടേയും മറ്റും പശ്ചാത്തലത്തിൽ ഈ റിപ്പബ്ലിക് ദിനത്തിന് പ്രാധാന്യവും ഏറെയാണ്. ഇന്ത്യൻ ഭരണഘടനയെ ചേർത്തു നിർത്തിയാണ് പലരും റിപ്പബ്ലിക്ക് ദിന സന്ദേശങ്ങൾ പുറത്തുവിട്ടത്. 

റിപ്പബ്ലിക് ദിനത്തിൽ മതേതരത്വത്തെ കുറിച്ചുള്ള ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ചാനൽ പരിപാടിക്കിടെ തന്റെ കുടുംബത്തേയും മതേതരത്വത്തേയും കുറിച്ച് ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മതത്തിന് പ്രധാന്യമില്ലെന്നും ഇന്ത്യൻ എന്നതായിരിക്കണം മതമെന്നുമായിരുന്നു ഷാരൂഖ് പറഞ്ഞത്. തന്റെ വീടിനെ കുറിച്ച് സംസാരിച്ചായിരുന്നു ഷാരൂഖ് തന്റെ വാക്കുകൾ വിശദീകരിച്ചത്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഹിന്ദു മത വിശ്വാസിയാണ്.

''ഞങ്ങൾ ഒരിക്കലും ഹിന്ദു-മുസ്ലിം രീതിയിൽ സംസാരിക്കാറില്ല. എന്റെ ഭാര്യ ഹിന്ദുവാണ്. ഞാൻ മുസ്ലീമാണ്. ഞങ്ങളുടെ മക്കൾ ഹിന്ദുസ്ഥാൻ ആണ്''. ഷാരൂഖ് ഖാൻ പറഞ്ഞു. നിറകൈയടികളോടെയായിരുന്നു കാണികളും റിയാലിറ്റി ഷോയിലെ വിധികർത്താക്കളും ഷാരൂഖിന്റെ വാക്കുകളെ സ്വീകരിച്ചത്.

തന്റെ മകൾ സുഹാന സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഒരു അപേക്ഷ പൂരിപ്പിക്കാൻ കൊണ്ടു വന്ന സംഭവവും താരം ഓർമ്മിച്ചു. ഫോമിൽ മതം എന്നെഴുതിയ കോളത്തിൽ എന്തെഴുതണമെന്നും ചോദിച്ച മകൾക്ക് നൽകിയ ഉത്തരം നമ്മളെല്ലാവരും ഇന്ത്യാക്കാരാണ് നമുക്ക് മതമില്ലെന്നായിരുന്നുവെന്ന് ഷാരൂഖ് പറഞ്ഞു.താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ഷാരൂഖിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP