Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നസന്റിനോടും മുകേഷിനോടും 'അമ്മ'യുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സിപിഎം ആവശ്യപ്പെടണം; താരസംഘടനയിലെ അംഗങ്ങളെ മെയിൽ ഷോവനിസ്റ്റ് പിഗ്‌സ് എന്ന് വിമർശിച്ച് എൻ.എസ്.മാധവൻ

ഇന്നസന്റിനോടും മുകേഷിനോടും 'അമ്മ'യുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സിപിഎം ആവശ്യപ്പെടണം; താരസംഘടനയിലെ അംഗങ്ങളെ മെയിൽ ഷോവനിസ്റ്റ് പിഗ്‌സ് എന്ന് വിമർശിച്ച് എൻ.എസ്.മാധവൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തങ്ങളുടെ സഹായത്തോടെ ജനപ്രതിനിധികളായ ഇന്നസെന്റിനോടും മുകേഷിനോടും താരസംഘടനയായ 'അമ്മ'യുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സിപിഎം ആവശ്യപ്പെടണമെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ. അമ്മയിലെ അംഗങ്ങളെ മെയിൽ ഷോവനിസ്റ്റ് പിഗ്സ് എന്നാണ് അദ്ദേഹം വിമർശിച്ചത്. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ സംഘടനയിൽ തിരിച്ച് എടുത്തതിനെതിരെയാണ് എൻ.എസ് മാധവന്റെ വിമർശനം.

ഏറ്റവും വൃത്തികെട്ട മീ ടൂ സംഭവം ഉണ്ടായത് ഹോളിവുഡിൽ അല്ല കേരളത്തിലാണ്. ഒരു ഗ്യാംഗിന് പണം കൊടുത്ത് നടിയെ ബലാത്സംഗം ചെയ്യിച്ചു. കേസ് നടക്കുകയാണ്. എന്നാൽ താരസംഘടനയായ അമ്മയിലെ മെയിൽ ഷോവനിസ്റ്റ് പിഗ്സ് കുറ്റാരോപിതനെ പിന്തുണച്ച് മീ ടൂ, മീ ടൂ എന്ന് ആർക്കുകയാണെന്ന് എൻ.എസ് മാധവൻ പറഞ്ഞു-ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP