Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണകുണ പറയാതെ ദീപ നിഷാന്ത് കലേഷിനോട് മാപ്പ് പറയണം: കവിത കോപ്പിയടി വിവാദത്തിൽ മാപ്പ് പറയാതെ ഒഴിയുന്ന കേരളവർമ കോളേജ് അദ്ധ്യാപികയോട് എൻ.എസ്.മാധവൻ

കണകുണ പറയാതെ ദീപ നിഷാന്ത് കലേഷിനോട് മാപ്പ് പറയണം: കവിത കോപ്പിയടി വിവാദത്തിൽ മാപ്പ് പറയാതെ ഒഴിയുന്ന കേരളവർമ കോളേജ് അദ്ധ്യാപികയോട് എൻ.എസ്.മാധവൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എസ്.കലേഷിന്റെ കവിത താൻ മോഷ്ടിച്ചുവെന്ന വിവാദം ചൂടുപിടിച്ചപ്പോൾ വിശദീകരണവുമായി ദീപനിശാന്ത് രംഗത്തെത്തിയിരുന്നു. കവിത താൻ എഴുതിയതല്ലെന്നും മറ്റൊരാൾ തന്നെ ഏൽപിച്ചതാണെന്നും അതുപ്രസിദ്ധീകരണത്തിന് കൊടുത്തത് തന്റെ തെറ്റാണെന്നുമാണ് കേരള വർമ കോളേജ് അദ്ധ്യാപികയുടെ വിചിത്രന്യായം. താനതിൽ ട്രാപ് ചെയ്യപ്പെടുകയായിരുന്നുവെന്ന ഒഴിവുകഴിവും അവർ ഉയർത്തുന്നു. ഒരുഓൺലൈൻ മാധ്യമത്തോടാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

മറ്റൊരു വ്യക്തിയേയും ഇതിലേക്ക് കൊണ്ടുവരേണ്ട എന്ന് കരുതിയാണ് ഇത്രയും നേരം പ്രതികരിക്കാതിരുന്നതെന്നും ദീപ നിശാന്ത് പറഞ്ഞു. താൻ ഒരിക്കലും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കാര്യമാണ്. ഇതിന്റെ എല്ലാ ആരോപണങ്ങളും വരുന്നത് തനിക്കെതിരെ മാത്രമായിരിക്കും എന്ന് ഉറപ്പുണ്ട്. രചനാമോഷണം നിഷേധിച്ചില്ലെങ്കിൽ ആർക്ക്? എന്തിന് അയച്ചു? എന്നതിനൊക്കെ മറ്റ് വ്യാഖ്യാനങ്ങളാകും ഉണ്ടാകുക എന്നും അതുകൊണ്ട് ഇക്കാര്യം വരുമ്പോൾ അത് നിഷേധിക്കുന്നതാണ് നല്ലതെന്നുമാണ് അയാൾ തന്നോട് പറഞ്ഞത്. അയാൾ ഫേസ്‌ബുക്ക് പോസ്റ്റിട്ടത് അറിഞ്ഞു. അയാളുടെ പേര് മാധ്യമങ്ങൾ വഴി പുറത്തുവന്നുകഴിഞ്ഞു. താനായിട്ട് പേര് പറയുന്നില്ല.

അത് താൻ എഴുതിയതല്ല. മറ്റൊരാൾ തന്നെ ഏൽപിച്ചതാണ്. അത് പ്രസിദ്ധീകരണത്തിന് കൊടുത്തത് തന്റെ തെറ്റാണ്. അങ്ങനെ താനതിൽ ട്രാപ് ചെയ്യപ്പെട്ടതാണ്. പക്ഷേ, വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ആര് തനിക്കിത് തന്നു എന്ന് പറയാനില്ല. ഇക്കാര്യം താൻ പിന്നീട് എഴുതുന്നുണ്ട്. ഏകപക്ഷീയമായി അയാൾ രക്ഷപെടുകയും താൻ ഇരയാക്കപ്പെടുകയും വേണ്ടതില്ലല്ലോ. സംഘ്പരിവാറും മറ്റും ഇതെടുത്ത് ആഘോഷിക്കും എന്നുള്ളതുകൊണ്ടാണ് ഇത്ര നേരവും മിണ്ടാതിരുന്നത്. അയാൾ കാലുപിടിച്ച് പറഞ്ഞിട്ടുണ്ട്. ഇത്തരം ഒരുകാര്യം പുറത്തറിഞ്ഞാൽ, അയാളുടെ കുടുംബവും അയാൾക്കുള്ള ഫെയ്മും സാഹചര്യങ്ങളും തകർന്നുപോകുമെന്ന ഭയം അയാൾക്കുണ്ട്, ഇതാണ് ദീപ നിശാന്തിന്റെ വിശദീകരണം.

എകെപിസിടിഎ ജേണലിലാണ് ദീപ നിശാന്തിന്റെ കവിത പ്രസിദ്ധീകരിച്ചത്. അതേസമയം, കണകുണ പറയാതെ ദീപ നിഷാന്ത് കലേഷിനോട് മാപ്പ് പറയണം എന്നാണ് എൻ.എസ്.മാധവന്റെ ട്വീറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP