Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്ഷമിക്കണം, ചെന്നായ്ക്കളെ.. മാള ചേട്ടനും മരിച്ചിട്ടില്ല, നിങ്ങളുടെ പ്രാർത്ഥന കൊണ്ട് അദ്ദേഹം വെന്റിലേറ്റർ വരെയെത്തി: ബ്രേക്കിങ് ന്യൂസുകാർക്കെതിരെ നാദിർഷാ

ക്ഷമിക്കണം, ചെന്നായ്ക്കളെ.. മാള ചേട്ടനും മരിച്ചിട്ടില്ല, നിങ്ങളുടെ പ്രാർത്ഥന കൊണ്ട് അദ്ദേഹം വെന്റിലേറ്റർ വരെയെത്തി: ബ്രേക്കിങ് ന്യൂസുകാർക്കെതിരെ നാദിർഷാ

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് മാളാ അരവിന്ദൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. എന്നാൽ ഇതിനിടെ ജീവൻ ടിവിയിൽ വന്ന ബ്രേക്കിങ് ന്യൂസ് മാളാ അരവിന്ദൻ മരിച്ചുവെന്നായിരുന്നു. ഇതേക്കുറിച്ചുള്ള ബ്രേക്കിങ് വന്നതോടെ ഫേസ്‌ബുക്കിലും ചിലർ മാള മരിച്ചുവെന്ന വിധത്തിൽ പോസ്റ്റുകളിട്ടു. ഇങ്ങനെയുള്ളവരെ വിമർശിച്ചുകൊണ്ട് മാള അരവിന്ദന്റെ സുഹൃത്തും കൊമേഡിയനുമായി നാദിർഷാ രംഗത്തെത്തി. മാള അരവിന്ദൻ മരണപ്പെട്ടുവെന്ന് വാർത്ത നൽകിയവരെ രൂക്ഷമായി വിമർശിച്ചാണ് നാദിർഷാ രംഗത്തെത്തിയത്. ഫേസ്‌ബുക്കിലൂടെയാണ് നാദിർഷായുടെ വിമർശനം.

'ക്ഷമിക്കണം, ചെന്നായ്ക്കളെ, മാള അരവിന്ദൻ ചേട്ടനും മരിച്ചിട്ടില്ല. നിങ്ങളുടെ പ്രാർത്ഥന കൊണ്ട് അദ്ദേഹം വെന്റിലേറ്റർ വരെ എത്തിയിട്ടുണ്ട്. ദയവു ചെയ്ത് ഈ ക്രൂരത അവസാനിപ്പിക്കുക' എന്നായിരുന്നു നാദിർഷയുടെ ആദ്യപോസ്റ്റ്. മാള അരവിന്ദൻ മരിച്ചുവെന്ന് കാണിച്ചത് രണ്ടു പ്രമുഖ ചാനലുകൾ നൽകിയപ്പോഴാണ് നാദിർഷാ ഇങ്ങനെ പറഞ്ഞത്.

വാർത്ത കണ്ടതിന് ശേഷം നാദിർഷ തന്നെ മാളയുടെ അനിയന്റെ മകനെ വിളിച്ചു. അദ്ദേഹത്തിന് കുഴപ്പമില്ലെന്ന് അറിഞ്ഞതിന് ശേഷമാണ് ഇത്തരത്തിൽ പ്രതികരിച്ചത്. നാദിർഷയുടെ രണ്ടാമത്തെ പോസ്റ്റ് ഇങ്ങനെ, 'എനിക്ക് അരവിന്ദൻ ചേട്ടന്റെ അനിയന്റെ മകൻ മുകിലിനെ ലൈനിൽ കിട്ടി. അരവിന്ദേട്ടൻ ഇപ്പോൾ കോവൈ മെഡിക്കൽ കോളേജിൽ ഐ.സിയുവിലാണ്. കുഴപ്പമൊന്നുമില്ല. ഇനിയിപ്പോ മാദ്ധ്യമങ്ങളായിട്ട് അദ്ദേഹത്തെ കൊല്ലാതിരുന്നാൽ മാത്രം മതി.'

നേരത്തെ നടൻ സലിംകുമാർ മരിച്ചുവെന്ന വ്യാജ വാർത്തയ്‌ക്കെതിരേ നാദിർഷയുടെ പ്രതികരണം വൈറലായിരുന്നു. പത്ത് തവണയിലേറെ തന്നെ കൊന്നുവെന്നാണ് ഇതേക്കുറിച്ച് സലിംകുമാർ പറഞ്ഞത്. ഇതേക്കുറിച്ച് നാദിർഷാ ഒരു റേഡിയോയാണ് പ്രതികരിച്ചത്.

 

 
 
 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP