Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനപ്രിയ നായകനൊപ്പം 'ശുഭരാത്രി'യിൽ നാദിർഷായും വെള്ളിത്തിരയിലെത്തും; മിമിക്രിയിൽ നിന്നും സിനിമയിലെത്തി ഹിറ്റ് സംവിധായകൻ എന്ന പട്ടവും സ്വന്തമാക്കിയ താരം തിരികെയെത്തുന്നത് 14 വർഷത്തിന് ശേഷം; ആദ്യ കാരക്ടർ പോസ്റ്റർ ഫേസ്‌ബുക്കിൽ പങ്കുവെച്ച് ഉറ്റസുഹൃത്ത് ദിലീപ്; അനു സിത്താര നായികയായെത്തുന്ന ചിത്രത്തിൽ നെടുമുടിയും സായ്കുമാറും സുരാജുമുൾപ്പടെയുള്ള താരനിര

ജനപ്രിയ നായകനൊപ്പം 'ശുഭരാത്രി'യിൽ നാദിർഷായും വെള്ളിത്തിരയിലെത്തും; മിമിക്രിയിൽ നിന്നും സിനിമയിലെത്തി ഹിറ്റ് സംവിധായകൻ എന്ന പട്ടവും സ്വന്തമാക്കിയ താരം തിരികെയെത്തുന്നത് 14 വർഷത്തിന് ശേഷം; ആദ്യ കാരക്ടർ പോസ്റ്റർ ഫേസ്‌ബുക്കിൽ പങ്കുവെച്ച് ഉറ്റസുഹൃത്ത് ദിലീപ്; അനു സിത്താര നായികയായെത്തുന്ന ചിത്രത്തിൽ നെടുമുടിയും സായ്കുമാറും സുരാജുമുൾപ്പടെയുള്ള താരനിര

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ് നടനും സംവിധായകനുമായ നാദിർഷാ. മിമിക്രിയിൽ തുടങ്ങി വെള്ളിത്തിരയിലേക്ക് വന്ന താരം പിന്നീട് ഗാനരചയിതാവായും സംവിധായകനായും ഒക്കെ സിനിമയിൽ തിളങ്ങി. അമർ അക്‌ബർ ആന്റണി, കട്ടപ്പനയില ഹൃത്വിക്ക് റോഷൻ, മേരാ നാം ഷാജി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതിന് ശേഷം ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിക വരാനുള്ള തയ്യാറെടുപ്പിലാണ് താരം. അതും ഉറ്റ സുഹൃത്ത് ദിലീപിനൊപ്പം. തന്റെ ഫേസ്‌ബുക്ക് പേജിൽ ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ ദിലീപ് പങ്കുവെച്ചതിന് പിന്നാലെ ആരാധകരുടെ ഭാഗത്ത് നിന്നും വൻ അഭിനന്ദന പ്രവാഹമാണ് വരുന്നത്.

14 വർഷങ്ങൾക്ക് ശേഷമാണ് നാദിർഷ അഭിനയത്തിലേക്ക് തിരികെ എത്തുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശുഭരാത്രിയിൽ സിദ്ദിഖിന്റെ മകന്റെ റോളിലാണ് നാദിർഷ എത്തുക. ഷാനവാസ് എന്നാണ് നാദിർഷയുടെ കഥാപാത്രത്തിന്റെ പേര്. ഏറെ നിരൂപക പ്രശംസ നേടിയ 'അയാൾ ജീവിച്ചിരിപ്പുണ്ട്' എന്ന ചിത്രത്തിനു ശേഷം വ്യാസൻ കെ.പി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ശുഭരാത്രി.

 

അനു സിത്താരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സംഗീതം ബിജിബാൽ. നിർമ്മാണം അരോമ മോഹൻ. വിതരണം അബാം മൂവീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP