സ്വയംഭോഗം ചെയ്തതുകൊണ്ടാണത്രേ ക്യാൻസർ വന്നതെന്ന് മോഹനൻ വൈദ്യർ; അന്ന് ഈ വൈദ്യരുടെ അച്ഛൻ സ്വയംഭോഗം ചെയ്തിരുന്നെങ്കിൽ ഇയാളെ നമ്മൾ സഹിക്കേണ്ടി വരില്ലായിരുന്നു; മരുന്നായി നൽകിയത് മല്ലിപ്പൊടിയും ജീരകവും തേനും മിക്സ് ചെയ്ത്; കാലിലെ ട്യൂമർ വീണ്ടും വലുതായപ്പോൾ അയാൾ പറഞ്ഞത് കാലാവസ്ഥയിലെ മാറ്റമെന്ന്; മഴക്കാലം കഴിയുമ്പോൾ മാറുമെന്നും; അന്നത് വിശ്വസിച്ചിരുന്നെങ്കിൽ എന്നെ തെക്കോട്ട് എടുത്തേനെ; വൈറലായി യുവാവിന്റെ കുറിപ്പ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മോഹനൻ വൈദ്യരുടെ ചികിത്സയെ കുറിച്ച് പലതരത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഇയാളുടെ ചികിത്സ പിഴവിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഒരു കുഞ്ഞ് മരിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെ വാദ്യരുടെ ചികിത്സയെ വിമർശിച്ചും ഇയാൾ കാരണം ജീവന് നഷ്ടപ്പെട്ടവരെ കുറിച്ചും നിരവധി കുറിപ്പുകളെത്തി. ഇപ്പോൾ ക്യാൻസർ എന്ന മാഹാവ്യാധിയെ പൊരുതി ജയിച്ച നന്ദു മഹാദേവ മോഹനൻ വൈദ്യരുടെ വ്യാജ ചികിത്സയെ കുറിച്ച് പറയുന്ന ഫേസ്ബുക്കിൽ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത്.
ബയോപ്സിക്ക് സാമ്പിൾ കൊടുത്ത് റിസൾട്ടിനു കാത്തിരിക്കുന്ന സമയത്ത് മോഹനൻ വൈദ്യരുടെ അടുത്തേയ്ക്ക് ചികിത്സയ്ക്ക് പോയ യുവാവിനോട് അദ്ദേഹം പറഞ്ഞത് 'സ്വയംഭോഗം ചെയ്തതുകൊണ്ടാണ് ക്യാൻസർ' ഉണ്ടായത് എന്നാണ്.ക്യാൻസർ എന്നു പറയുന്ന രോഗം ഇല്ല എന്നും കവിള് വാർപ്പ്, അർബുദം തുടങ്ങിയ രോഗങ്ങളാണ് അതെന്നുമാണ് മോഹനൻ വൈദ്യർ പറഞ്ഞതെന്ന് നന്ദു ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മല്ലിപ്പൊടിയും ജീരകവും തേനും പല അളവിൽ മിക്സ് ചെയ്ത് മരുന്നുകളാക്കിയാണ് ക്യാൻസറിനു മോഹനൻ വൈദ്യർ ചികിൽസിക്കുന്നതെന്നും യുവാവ് ആരോപിക്കുന്നു.
വൈദ്യരുടെ ശൈലിയിൽ പറഞ്ഞാൽ എലിഫന്റ് എന്നൊരു ജീവി ഇല്ല..അത് ആനയാണ്. ആനയെ കാട്ടി എലിഫന്റ് എന്നു പറഞ്ഞിട്ട് ശാസ്ത്രം ജനങ്ങളെ പറ്റിക്കുകയാണ് പോലും. ക്യാൻസറിന്റെ നാടൻ പേരുകൾ പറഞ്ഞിട്ട് അത് ക്യാൻസർ അല്ല എന്ന് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇദ്ദേഹമെന്നും നന്ദു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കാലിലെ ട്യൂമർ വീണ്ടും വീണ്ടും വലുതായപ്പോൾ അയാൾ പറഞ്ഞത് കാലാവസ്ഥയിലെ മാറ്റം കൊണ്ടാണ് അങ്ങനെ വന്നത് എന്നാണ്. മഴക്കാലം കഴിയുമ്പോൾ മാറുമെന്നും പറഞ്ഞു.തുടക്കത്തിൽ തന്നെ ഒരു സമ്മതക്കുറിപ്പ് ഒപ്പിടുവിച്ചിട്ടാണ് അയാൾ ചികിത്സ തുടങ്ങിയതെന്നും നന്ദു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
'ഒരു സമ്മതക്കുറിപ്പ് ഒപ്പിടുവിച്ചിട്ടാണ് അയാൾ ചികിത്സ തുടങ്ങുന്നത്. അതിലെ വാചകങ്ങൾ ഇങ്ങനെയാണ്. സകല ചികിത്സാ രീതികളും പരാജയപ്പെട്ട് ഇനി മുന്നിലേക്ക് ഒരു മാർഗ്ഗവും ഇല്ലാത്തതിനാൽ വൈദ്യരോട് ഞാൻ ആവശ്യപ്പെടുകയാണ് എന്നെ ഒന്നു ചികിൽസിക്കാൻ ദയവ് ഉണ്ടാകണം, എനിക്കെന്തു സംഭവിച്ചാലും മരണപ്പെട്ടാൽ പോലും അതിന് വൈദ്യർ ഉത്തരവാദി ആയിരിക്കില്ല. ഒപ്പ്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സ്വയംഭോഗം ചെയ്തതുകൊണ്ടാണത്രേ ക്യാൻസർ വന്നത്..
ശ്രീ മോഹനൻ വൈദ്യരുടെ കണ്ടു പിടിത്തമാണ്..!
ഒരു വഷളൻ ചിരിയോടെയാണ് എന്നെ നോക്കി അയാൾ ഇങ്ങനെ പറഞ്ഞത്
അന്ന് ഈ ബഹുമാനപ്പെട്ട വൈദ്യരുടെ അച്ഛൻ സ്വയംഭോഗം ചെയ്തിരുന്നെങ്കിൽ ഇദ്ദേഹത്തിനെ നമ്മൾ മലയാളികൾ സഹിക്കേണ്ടി വരില്ലായിരുന്നു
എന്റെ ബയോപ്സിക്ക് സാമ്പിൾ കൊടുത്ത് റിസൾട്ടിനു കാത്തിരിക്കുന്ന സമയത്ത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് ഞാൻ മോഹനൻ വൈദ്യരുടെ അടുത്ത് എത്തുന്നത്..
ചെന്നയുടനെ പുള്ളിയുടെ ഒരു ക്ലാസ്സ് ആണ്
സകല ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ
അർശ്ശസിനും ദഹനക്കേടിനും കൃമിശല്യത്തിനും ഒക്കെ പോലും മരുന്ന് കൊടുത്ത് ചികിൽസിച്ചു ഭേദമാക്കാൻ കഴിവില്ലാത്ത പാരമ്പര്യ നാട്ടു വൈദ്യന്മാർക്ക് ക്യാൻസർ ഒക്കെ ചികിൽസിച്ചു മാറ്റി എന്നു പറഞ്ഞാൽ ഒടുക്കത്തെ മൈലേജ് ആണ്..
ജനങ്ങൾ അവിടേക്ക് ഒഴുകിയെത്തും
കോടികളുടെ വരുമാനവും
ആര് മരിച്ചാലെന്താ ആരുടെ ശവത്തിന്റെ കാശ് ആയാലെന്താ..
ആയാൾക്ക് സംഭവിക്കുന്നത് കൈയബദ്ധം അല്ല അറിഞ്ഞുകൊണ്ട് കൊലപാതകം തന്നെയാണ് ചെയ്യുന്നത്.. അങ്ങനെ സംഭവിച്ചു കഴിയുമ്പോൾ പയ്യെ നൈസ് ആയിട്ട് അതുവരെ ചികിൽസിച്ച അലോപ്പതി ഡോക്ടറിന്റെ തലയിൽ കൊണ്ടു വച്ചാൽ പരിപാടി ക്ളീൻ...
പത്താം ക്ലാസ്സ് കടന്നിട്ടില്ലാത്ത , ശരീരത്തെയും അതിന്റെ പ്രവർത്തനങ്ങളെയും പറ്റി അടിസ്ഥാന വിവരം പോലുമില്ലാത്ത പരമ ജ്ഞാനിയായ ആ മനുഷ്യൻ പറയുകയാണ് ങഞക സ്കാനിങ് ഇഠ സ്കാനിങ് ഃൃമ്യ ഒക്കെ ഉടായിപ്പ് ആണത്രേ..
ബ്ലഡ് ഗ്രൂപ്പിങ്ങിൽ പോലും വിശ്വാസം ഇല്ലത്രേ..
ആ മനുഷ്യനെ ഞാൻ വെല്ലുവിളിക്കുകയാണ് സ്വന്തം ഗ്രൂപ്പ് അല്ലാത്ത മറ്റൊരു ബ്ലഡ് ഗ്രൂപ്പിലെ 100 ാഹ രക്തം നാട്ടുകാരുടെയും മീഡിയ ചാനലുകളുടെയും സാന്നിധ്യത്തിൽ സ്വന്തം ശരീരത്തിലേക്ക് കയറ്റിയാൽ നിങ്ങള് പറയുന്ന ശാസ്ത്രത്തിന്റെ പ്രചാരകനാകാം ഞാൻ..
ക്യാൻസർ എന്നു പറയുന്ന രോഗം ഇല്ല പോലും..
അത് ക്യാൻസർ അല്ല മറിച്ച് കവിള് വാർപ്പ് , അർബുദം , തുടങ്ങി ചില നാടൻ പേരുകളിലാണ് വൈദ്യർ വിശേഷിപ്പിക്കുക.. എന്നു വച്ചാൽ ആനയ്ക്ക് ഇംഗ്ളീഷിൽ എലിഫന്റ് എന്നും ഹിന്ദിയിൽ ഹാതി എന്നും ആണ് പറയുക..
വൈദ്യരുടെ ശൈലിയിൽ പറഞ്ഞാൽ എലിഫന്റ് എന്നൊരു ജീവി ഇല്ല..അത് ആനയാണ്..
ആനയെ കാട്ടി എലിഫന്റ് എന്നു പറഞ്ഞിട്ട് ശാസ്ത്രം ജനങ്ങളെ പറ്റിക്കുകയാണ് പോലും..
ക്യാൻസറിന്റെ നാടൻ പേരുകൾ പറഞ്ഞിട്ട് അത് ക്യാൻസർ അല്ല എന്ന് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇദ്ദേഹം..!
പറയുന്നതിൽ ചില കാര്യങ്ങളൊക്കെ ശരിയാണ്.
നമ്മുടെ മാറിയ ജീവിത ശൈലിയും ഫാസ്റ്റ് ഫുഡ് ഉം വായു മലിനീകരണവും കെമിക്കലുകളുടെ ഉപയോഗവും ഒക്കെ ചിലപ്പോൾ അർബുദത്തിന് കാരണം ആയേക്കാം..
പക്ഷെ അത് പറഞ്ഞു ജനങ്ങളെ ബോധവൽക്കരിച്ച ശേഷം മല്ലിപ്പൊടിയും ജീരകവും തേനും ഒക്കെ പല അളവിൽ മിക്സ് ചെയ്ത മരുന്നുകൾ കൊടുത്തിട്ട് നിങ്ങളുടെ ക്യാൻസർ മാറി എന്നു പറഞ്ഞ് ചൂഷണം ചെയ്യുന്ന ഒരു നാറിയോടും ഒരു ദാക്ഷിണ്യവും ഈ സമൂഹം കാട്ടരുത്..
അലോപ്പതി ചികിത്സ ബിസിനസ്സ് ആണെന്ന് പറഞ്ഞിട്ട് ഒരു മാസം കൊണ്ട് ഏകദേശം മുപ്പതിനായിരം രൂപയാണ് ഞങ്ങളുടെ അടുത്ത് നിന്നും ഈ നാട്ടുവൈദ്യ ശിരോമണി വാങ്ങിയത്..!
അതിന്റെ പകുതിയാണ് ഒരാളിന്റെ കയ്യിൽ നിന്നും വാങ്ങുന്നതെന്ന് കൂട്ടിക്കോളൂ..
ആയിരം പേരെങ്കിലും ഒരു ദിവസം ഉണ്ടാകും..അങ്ങനെ ഒരു മാസം കുറഞ്ഞത് പതിനായിരം ആൾക്കാരെ നോക്കിയാൽ ഒരു മാസം വൈദ്യരുടെ വരുമാനം 15 കോടി രൂപയാണ്..
എങ്ങനെയുണ്ട്..?
ഇനി ഒരു കാര്യം കൂടി പറയാം..
എല്ലായിടത്തും ചികിൽസിച്ചു മടുത്തിട്ട് ഭേദമാകാതെ ആകുമ്പോൾ അവിടെ ചെല്ലുന്നവരാണ് എല്ലാവരും.. അതുകൊണ്ടാണ് പലപ്പോഴും ചികിത്സ പരാജയപ്പെടുന്നത് എന്ന അദ്ദേഹത്തിന്റെ ന്യായീകരണത്തിന് ഒരു അപവാദമാണ് ഞാൻ.. ഒരു മരുന്നും എടുക്കുന്നതിന് മുന്നേയാണ് ഞാൻ മോഹനൻ വൈദ്യരുടെ അടുത്ത് എത്തിയത്..
ചികിൽസിച്ചു ഭേദമാക്കാമെന്നു നൂറു ശതമാനം ഉറപ്പും തന്നു..
പക്ഷെ ഒടുവിൽ അയാൾ തോറ്റുപോയി..
കാലിലെ ട്യൂമർ വീണ്ടും വീണ്ടും വലുതായപ്പോൾ അയാൾ പറഞ്ഞത് എന്താണെന്ന് അറിയുമോ..?
കാലാവസ്ഥയിലെ മാറ്റം കൊണ്ടാണ് അങ്ങനെ വന്നത് പോലും..
മഴക്കാലം കഴിയുമ്പോൾ മാറും പോലും..
അന്നത് വിശ്വസിച്ചിരുന്നെങ്കിൽ മഴക്കാലം കഴിയുമ്പോൾ എന്നെ തെക്കോട്ട് എടുത്തേനെ..
പോരാത്തതിന് ഒരു സമ്മതക്കുറിപ്പ് ഒപ്പിടുവിച്ചിട്ടാണ് അയാൾ ചികിത്സ തുടങ്ങുന്നത്..
അതിലെ വാചകങ്ങൾ ഇങ്ങനെയാണ്..
സകല ചികിത്സാ രീതികളും പരാജയപ്പെട്ട് ഇനി മുന്നിലേക്ക് ഒരു മാർഗ്ഗവും ഇല്ലാത്തതിനാൽ വൈദ്യരോട് ഞാൻ ആവശ്യപ്പെടുകയാണ് എന്നെ ഒന്നു ചികിൽസിക്കാൻ ദയവ് ഉണ്ടാകണം, എനിക്കെന്തു സംഭവിച്ചാലും മരണപ്പെട്ടാൽ പോലും അതിന് വൈദ്യർ ഉത്തരവാദി ആയിരിക്കില്ല..
ഒപ്പ്..
എന്താല്ലേ..?
16 വേഗങ്ങളെ കൊണ്ട് ചികിൽസിക്കുന്ന ആത്മാവിനെ ചികിൽസിക്കുന്ന, മറ്റ് വൈദ്യശാ സ്ത്രങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്ന വൈദ്യർക്ക് പോലും സംശയമാണ് രോഗം മാറുമോ ഇല്ലയോ എന്നത്..
സത്യത്തിൽ മറ്റ് രോഗികൾക്ക് വേണ്ടി തയ്യാറാക്കുന്ന നെല്ലിക്ക തളത്തിൽ നിന്ന് അൽപ്പം എടുത്ത് സ്വന്തം തലയിലും കൂടി വച്ചാൽ മാറാവുന്ന പ്രശ്നമേ വൈദ്യർക്കുള്ളൂ..
അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യുന്ന പ്രിയപ്പെട്ടവരോട് ഒരു വാക്ക്..
നിങ്ങളുടെ കുടുംബത്തിലോ ബന്ധുക്കൾക്കോ ഇദ്ദേഹം കാരണം ജീവൻ പോകുന്നത് വരെയേ ഉണ്ടാകുള്ളൂ നിങ്ങൾക്ക് വൈദ്യരോടുള്ള ആരാധന
അഥവാ തെന്നിയും തെറിച്ചും അവിടെ നിന്ന് ആർക്കെങ്കിലും അസുഖം മാറുന്നുണ്ടെങ്കിൽ അത് നിങ്ങൾ അവിടെ വരും മുന്നേ എടുത്ത ഫലപ്രദമായ മരുന്നുകളുടെ പ്രവർത്തനം കൊണ്ടും നിങ്ങളുടെ മനസ്സിന്റെ പ്രവർത്തനം കൊണ്ടും ഒക്കെയാകും എന്നുറപ്പ് തരുന്നു..!
മറ്റ് രോഗങ്ങളുടെ കാര്യം എനിക്കറിയില്ല..
അത് ചിലപ്പോൾ അദ്ദേഹം ചികിൽസിച്ചു മാറ്റുന്നുണ്ടാകും..
അതിന് ഞാൻ വല്യ പ്രാധാന്യം കൊടുക്കുന്നുമില്ല..
പക്ഷെ ക്യാൻസർ അങ്ങനെയല്ല..
സമയത്ത് ചികിൽസിച്ചില്ല എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ജീവൻ നഷ്ടപ്പെടും..
വൈദ്യർ തോറ്റ സ്ഥലത്ത് അലോപ്പതി ജയിച്ചതുകൊണ്ടാണ് ഞാനിന്ന് നിങ്ങളുടെ മുന്നിൽ ഓടി നടക്കുന്നത്..!
ജീവിതം ഹോമിക്കരുത്
'ക്യാൻസർ പോലും സിംപിൾ ആയി ചികിൽസിച്ചു മാറ്റും '
ഇത് ചിലർക്ക് കാശുണ്ടാക്കാനുള്ള ഒരു പരസ്യ വാചകമാണ്..!
അതിൽ വീഴരുത്
എന്നെ വിശ്വസിക്കൂ ഞാൻ അനുഭവസ്ഥനാണ്
ജീവനുള്ളിടത്തോളം കാലം ഇങ്ങനെയുള്ള തട്ടിപ്പുകാരുടെ അടുത്ത് പോയി പ്രിയമുള്ളവരുടെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നതിനെതിരെ ഞാൻ പ്രവർത്തിക്കും..
അതിനി നാട്ടുവൈദ്യന്മാർ ഉൾപ്പെടുന്ന വലിയ ലോബി എന്നെ കൊന്നാലും കുഴപ്പമില്ല..
സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി മരിക്കാനും തയ്യാറാണ്..
അവിടെ ചെല്ലുന്ന രോഗികൾക്ക് വേണ്ടി ഉണ്ടാക്കുന്ന അൽപ്പം നെല്ലിക്ക തളം സ്വന്തം തലയിൽ കൂടി വച്ചാൽ തീരാവുന്ന പ്രശ്നമേ അദ്ദേഹത്തിനുള്ളൂ..
NB : മോഹനൻ വൈദ്യരെപ്പോലെയല്ലാത്ത ,
പൊള്ളയായ വാഗ്ദാനം നൽകി രോഗിയെ കൊല്ലാത്ത, ശാസ്ത്രത്തിനെ വെല്ലുവിളിക്കാത്ത സമൂഹത്തിൽ തെറ്റിദ്ധാരണ പടർത്താത്ത എല്ലാ നാട്ടുവൈദ്യന്മാരോടും ഇഷ്ടം ബഹുമാനം ??
ഞങ്ങടെ നാട്ടിലും ഉണ്ട് പാമ്പ് കടിച്ചാൽ പോലും വിഷമിറക്കുന്ന വൈദ്യന്മാർ..
അവരോടൊക്കെ ആദരവ്..
ആലോപ്പതിയെയും ആയുർവേദത്തെയും പോലും തള്ളി പറയുന്ന കള്ള നാണയങ്ങളോട് വെറുപ്പ് ആണ്..
NB 2 : ഇത് തുറന്നു പറയുന്നത് ഒരുപാട് പേരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ ആണ്..
NB 3: നമ്മുടെ കുടുംബത്തിൽ നിന്നും ജീവനുകൾ പൊലിയും മുമ്പ് പ്രതികരിക്കാനുള്ള ധൈര്യം കാണിക്കൂ..
നഷ്ടം എന്നും നമുക്ക് മാത്രം ആയിരിക്കും..
ലാഭം അവർക്കും..
NB 4: ഞങ്ങൾ ക്യാൻസർ രോഗികൾ ഇറങ്ങുകയാണ് ഇയാൾക്കെതിരെ..
ആരൊക്കെയുണ്ടാകും ഒപ്പം..?
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്