Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

"പ്രിയ പപ്പാ, ഞാൻ നിങ്ങളെ മിസ് ചെയ്യുന്നില്ല, ഇനി അത് അമ്മയാണെങ്കിലും; തിരക്കിട്ട് വീട്ടിലേക്ക് വരേണ്ടതില്ല; പപ്പ പുറത്തോട്ട് ഇറങ്ങുകയാണെങ്കിൽ കൊറോണ വിജയിക്കും; നമുക്ക് കൊറോണയെ തുരത്തണം"; പ്രധാനമന്ത്രി പോലും പങ്കുവെച്ച പെൺകുട്ടിയുടെ സന്ദേശം വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

ലോകനെമ്പാടും കൊവിഡ്19 മരണം വിതയ്ക്കുമ്പോൾ മാരക വൈറസിനെ പ്രതിരോധിച്ച് കീഴ്പ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യയിലെ ഭരണകൂടവും ആരോ​ഗ്യപ്രവർത്തകരും. വൈറസ് വ്യാപനം തടയാനായി രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ സമയത്തും ചിലരെങ്കിലും കാര്യങ്ങളുടെ ​ഗൗരവം മനസ്സിലാക്കാതെ മാർ​ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നു. ഈ അവസരത്തിൽ, ലോക് ഡൗണിന്റെ പ്രധാന്യം വക്തമാക്കിയുള്ള ഒരു പെൺകുട്ടി തന്റെ അച്ഛനയച്ച സന്ദേശമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത് ട്വിറ്ററിലൂടെ പങ്ക് വെച്ചു.

പെൺകുട്ടി തന്റെ അച്ഛന് അയയ്ക്കുന്ന ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തന്റെ അച്ഛനോട് ഇപ്പോൾ വീട്ടിലേക്ക് വരേണ്ടതില്ലെന്നും എവിടെയാണോ അദ്ദേഹം ഉള്ളത് അവിടെ തന്നെ തുടരണമെന്നുമാണ് ശബ്ദ സന്ദേശത്തിൽ പെൺകുട്ടി പറയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് പെൺകുട്ടിയുടെ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

"പ്രിയ പപ്പാ, ഞാൻ നിങ്ങളെ മിസ് ചെയ്യുന്നില്ല, ഇനി അത് അമ്മയാണെങ്കിലും. തിരക്കിട്ട് വീട്ടിലേക്ക് വരേണ്ടതില്ല. ഇപ്പോൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുക. ഒരുപക്ഷേ പപ്പ പുറത്തോട്ട് ഇറങ്ങുകയാണെങ്കിൽ കൊറോണ വിജയിക്കും. നമുക്ക് കൊറോണയെ തുരത്തണം അല്ലേ പപ്പാ? സുഹൃത്തുക്കളേ, മാതാപിതാക്കളുടെ മേൽ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം. കൊറോണയ്ക്കെതിരെ മികച്ച യോദ്ധാക്കളാകുക "എന്നിങ്ങനെയാണ് വീഡിയോയിലെ സന്ദേശം.

കൊവിഡിനെതിരെയുള്ള ഈ ബോധവത്കരണ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ഒരു ചെറിയ പെൺകുട്ടി അവളുടെ അച്ഛന് അയച്ച സന്ദേശം, കാണുക' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. #IndiaFightsCorona എന്ന ഹാഷ്ടാഗും ട്വിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP