Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള ചരിത്രത്തിലെ ഏറ്റവും വലിയ പെൺവാണിഭക്കേസായ ഐസ്‌ക്രീം പാർലർ കേസ് ഒതുക്കി തീർത്തത് എങ്ങനെയാണെന്നും ആരാണെന്നും എല്ലാവർക്കുമറിയാം; പി ശശിയും എം.കെ ദാമോദരനും നടത്തിയ കളികൾ അങ്ങാടിപ്പാട്ടാണ്; പെൺവാണിഭക്കാരും പെൺ വേട്ടക്കാരും പാർട്ടിക്കതീതമായി പിണറായിയിലോ മൂപ്പർക്ക് ഏറ്റവും വേണ്ടപ്പെട്ടവരിലോ ആയിരുന്നു അഭയം കണ്ടെത്തിയത് എന്നത് യാദൃശ്ചികമല്ല, സ്വാഭാവികമാണ്; നാസറുദ്ദീൻ ചേന്ദമംഗല്ലുർ എഴുതുന്നു

കേരള ചരിത്രത്തിലെ ഏറ്റവും വലിയ പെൺവാണിഭക്കേസായ ഐസ്‌ക്രീം പാർലർ കേസ് ഒതുക്കി തീർത്തത് എങ്ങനെയാണെന്നും ആരാണെന്നും എല്ലാവർക്കുമറിയാം; പി ശശിയും എം.കെ ദാമോദരനും നടത്തിയ കളികൾ അങ്ങാടിപ്പാട്ടാണ്; പെൺവാണിഭക്കാരും പെൺ വേട്ടക്കാരും പാർട്ടിക്കതീതമായി പിണറായിയിലോ മൂപ്പർക്ക് ഏറ്റവും വേണ്ടപ്പെട്ടവരിലോ ആയിരുന്നു അഭയം കണ്ടെത്തിയത് എന്നത് യാദൃശ്ചികമല്ല, സ്വാഭാവികമാണ്; നാസറുദ്ദീൻ ചേന്ദമംഗല്ലുർ എഴുതുന്നു

നാസിറുദ്ദീൻ ചേന്ദമംഗല്ലൂർ

കേരള ചരിത്രത്തിലെ ഏറ്റവും വലിയ പെൺവാണിഭക്കേസായ ഐസ്‌ക്രീം പാർലർ കേസ് ഒതുക്കി തീർത്തത് എങ്ങനെയാണെന്നും ആരാണെന്നും എല്ലാവർക്കുമറിയാം. സാങ്കേതികാർത്ഥത്തിൽ മുസ്ലിം ലീഗുകാരനായ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി സി പി എം ഭരണത്തിൽ പി ശശിയും ദാമോദരനും ചേർന്ന് കേസ് അട്ടിമറിച്ച കാര്യം അഡ്വ: ജനാർദ്ദനക്കുറുപ്പിനെ പോലുള്ളവർ കൃത്യമായി പറഞ്ഞിട്ടുണ്ട്. ദാമോദരന്റെ അക്കൗണ്ടിലേക്ക് കൈക്കൂലിപ്പണം പോയതടക്കമുള്ള കൃത്യമായ തെളിവുകൾ ഈ അട്ടിമറിക്കുണ്ടെങ്കിലും ഇരു മുന്നണികൾക്കും താൽപര്യമില്ലാത്തതുകൊണ്ട് മാത്രം കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ടു പോവുന്നു.

ശശി പിന്നീട് പെൺ വേട്ട പാർട്ടിക്കകത്തേക്ക് വ്യാപിപ്പിച്ചപ്പോൾ ഗത്യന്തരമില്ലാതെ പുറത്ത് പോവേണ്ടി വന്നു. ശശിയെ അവസാന നിമിഷം വരെ സംരക്ഷിക്കാൻ നോക്കിയതും പിന്നീട് ഇപ്പോൾ പാർട്ടിയിലേക്ക് തിരിച്ചെടുത്തതും പാർട്ടിയിലെ ഔദ്യോഗിക വിഭാഗമെന്ന ഓമനപ്പേരിലറിയപ്പെടുന്ന പിണറായി ഗ്രൂപിന്റെ താൽപര്യമായിരുന്നു. ഷൊർണൂരിൽ പാർട്ടിക്കുള്ളിലെ എതിരാളികളെ ഒതുക്കാനുള്ള ക്വട്ടേഷൻ ഏൽപ്പിച്ചത് ഇപ്പോൾ വിവാദ നായകനായ പി കെ ശശിയെ ആയിരുന്നു.മുഖ്യമന്ത്രിയായ ഉടനെ പിണറായി ദാമോദരനെ കൂടെ കൂട്ടാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

പെൺവാണിഭക്കാരും പെൺ വേട്ടക്കാരും പാർട്ടിക്കതീതമായി പിണറായിയിലോ മൂപ്പർക്ക് ഏറ്റവും വേണ്ടപ്പെട്ടവരിലോ ആയിരുന്നു ഏറ്റവുമധികം അഭയം കണ്ടെത്തിയത് എന്നത് യാദൃശ്ചികമല്ല, സ്വാഭാവികമാണ്.ഇന്ന് കന്യാസ്ത്രീകൾ നീതി തേടി തെരുവിലാണ്. കുഞ്ഞാലിക്കുട്ടിയല്ല, ഫ്രാങ്കോയാണ് പ്രതിസ്ഥാനത്ത്. ഇരകളായവർ എറ്റവും നിസ്സഹായരായ കന്യാസ്ത്രീകൾ. പിണറായി പൊലീസും പിണറായി ഭരണവുമാണ് ഫ്രാങ്കോയുടെ പിടിവള്ളി. കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയിരുന്ന പോലെ യു ഡി എഫിന്റെ മൗന സമ്മതം ഫ്രാങ്കോക്കുമുണ്ട്. ഈ പിന്തുണയൊന്നും വെറുതേ കിട്ടുന്നതല്ല. പങ്കു വെക്കുന്ന മാഫിയാ താൽപര്യങ്ങൾ ഒന്നാവുന്നതുകൊണ്ടാണത്.

ദാമോദരനേയും പി ശശിയേയും ഏറ്റവുമധികം സംരക്ഷിക്കാൻ നോക്കിയ ആളുടെ ഭരണത്തിൽ പെൺ വേട്ടക്കാരെ എങ്ങനെ നേരിടുമെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. അതുകൊണ്ട് തന്നെ ഇപ്പോൾ അരങ്ങേറുന തോന്ന്യാസങ്ങളിലൊന്നും ഒരൽഭുതവുമില്ല. പിണറായി വിജയന്റെ ഒരു ഭക്തനും ഇതൊരു പ്രശ്നമാവാനും പോകുന്നില്ല, മോദി ഭക്തരൊന്നും മാറി ചിന്തിക്കാത്ത പോലെ. ഇതൊന്ന് കെട്ടടങ്ങിയാൽ പുതിയ പിണറായി ചിത്രങ്ങളും വാഴ്‌ത്ത് പാട്ടുകളുമായി ഭക്തർ രംഗത്തിറങ്ങും, സൈദ്ധാന്തികർ സിദ്ധാാന്തങ്ങളിറക്കും.

ഇതേ കൂട്ടത്തിൽ പെട്ട എളമരം കരീമിനെതിരിൽ നിരന്തരം അഴിമതിയാരോപണം വന്നപ്പോൾ അതൊക്കെ ഭാവിയിൽ 'മുസ്ലിം മുഖ്യമന്ത്രി ' ഉണ്ടാവുന്നത് തടയാനാണെന്ന് തിയറി അടിച്ചവരാണ് ! ഇത് പോലുള്ള മണ്ടത്തരങ്ങളും നുണകളും വിശ്വസിക്കാനും വിശ്വസിപ്പിക്കാനും പാകത്തിലാണ് ഇന്ന് പാർട്ടി ഘടന. അതിൽ നിന്ന് പെൺ വേട്ടക്കെതിരിൽ പൊലീസിൽ പരാതിപ്പെടാനോ പാർട്ടിക്കകത്തും പുറത്തുമുള്ള പെൺവെട്ടക്കാരെ സംരക്ഷിക്കുന്ന നേതൃത്വത്തെ ചോദ്യം ചെയ്യാനോ സാധിക്കുന്ന അണികൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതാണ് തെറ്റ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP