Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതെന്ത് ഭാവം; ഇടിവെട്ട് എക്സ്‌പ്രഷനുമായി നസ്‌റിയ; എക്സ്‌പ്രഷൻ സിംഹമെന്ന് ട്രോളി ആരാധകരും; സോഷ്യൽ മീഡിയയിൽ ഹിറ്റായി കുത്തിപ്പൊക്കൽ ചിത്രങ്ങൾ  

മറുനാടൻ ഡെസ്‌ക്‌

 

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സമയം ചെലവാക്കാനുള്ള വഴിതേടുകയാണ് സെലിബ്രിറ്റികൾ ഉൾപ്പടെ പലരും. സിനിമാ ഷൂട്ടിങ്ങുകൾ അടക്കം നിർത്തിവച്ചതോടെ താരങ്ങളിൽ വീട്ടിൽ തന്നെ വിശ്രമമാണ്. ഇപ്പോഴിതാ പഴയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് കുത്തിപ്പൊ്കുന്ന തിരക്കിലാണ് പലരും. അക്കൂട്ടത്തിൽ ഹിറ്റാകുകയാണ് നസ്‌റിയ പങ്കുവച്ച ചിത്രങ്ങളും.

താരത്തിന്റെ രസകരമായ എക്സ്‌പ്രഷനാണ് ചിത്രങ്ങളെ ഹിറ്റാക്കുന്നത്. എന്റെ ബ്രില്യന്റ് മൂഡുകളെല്ലാം പകർത്തിയിട്ടുണ്ട് എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്. എന്തായാലും ആരാധകർക്കിടയിൽ ഹിറ്റാവുകയാണ് ചിത്രങ്ങൾ. നസ്രിയ എന്നും എക്സ്‌പ്രഷൻ ക്വീൻ തന്നെയാണ് എന്നാണ് ആരാധകർ കുറിക്കുന്നത്.


താരങ്ങളും നസ്രിയക്ക് മറുപടി നൽകിയിട്ടുണ്ട്. നസ്രിയയുടെ അടുത്ത സുഹൃത്തും ദുൽഖർ സൽമാന്റെ മകളുമായ അമാനും ചിത്രങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. കൊച്ചിയിലെ കുടുംബത്തെ തനിക്ക് മിസ് ചെയ്യുന്നു എന്നാണ് അമാൻ കുറിച്ചത്. എനിക്കും മിസ് ചെയ്യുന്നുണ്ടെന്നും എല്ലാം പെട്ടെന്ന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് നസ്രിയ കുറിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP