Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുക്തിവാദികളുടെ അവയവങ്ങൾ ഉപയോഗ ശൂന്യം! മരണശേഷം സ്വന്തം ശരീരം മെഡിക്കൽ കോളജിനു വിട്ടുകൊടുത്ത ഡോക്ടറെ അപകീർത്തിപ്പെടുത്തി നവാസ് ജാനെയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മതാന്ധത നിറഞ്ഞ പോസ്റ്റിന് രൂക്ഷ വിമർശനം

യുക്തിവാദികളുടെ അവയവങ്ങൾ ഉപയോഗ ശൂന്യം! മരണശേഷം സ്വന്തം ശരീരം മെഡിക്കൽ കോളജിനു വിട്ടുകൊടുത്ത ഡോക്ടറെ അപകീർത്തിപ്പെടുത്തി നവാസ് ജാനെയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മതാന്ധത നിറഞ്ഞ പോസ്റ്റിന് രൂക്ഷ വിമർശനം

തിരുവനന്തപുരം: യുക്തിവാദികളെ പൂർണ്ണമായും അധിക്ഷേപിച്ച ഫേസ്‌ബുക്ക് ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്‌സിന്റെ പ്രതിനിധി നവാസ് ജാനെക്കെതിരെ സൈബർ ലോകത്ത് പ്രതിഷേധം ശക്തം. അവയവദാനത്തെയും യുക്തിവാദികളെയും അടച്ചാക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റിട്ടതിന്റെ പേരിലാണ് ഇയാൾക്കെതിരെ പ്രതിഷേധം ശക്തമായത്. അടുത്തകാലത്ത് ഫ്രീ തിങ്കർ ഗ്രൂപ്പും റൈറ്റ് തിങ്കർ ഗ്രൂപ്പും തമ്മിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംവാദത്തിൽ റൈറ്റ് തിങ്കർ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു ഫ്രീ തിങ്കർ ഗ്രൂപ്പിലെ രവിചന്ദ്രൻ മാഷിനെ നേരിട്ട മഹാനാണ് ജാനേ.

കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ മനഃശാസ്ത്ര വിദഗ്ദനും എഴുത്തുകാരനുമായ എൻ എം മുഹമ്മദാലി അദ്ദേഹത്തിന്റെ ശരീരം മെഡിക്കൽ കോളജിനു വിട്ടു നൽകിയിരുന്നു. അത് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചകൾക്കും ഇടയാക്കി. അവയവദാനം പ്രോത്സാഹിപ്പിക്കാൻ വിവിധ കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുമ്പോൾ ഡോ. മുഹമ്മദാലിയുടെ നടപടി ഏറെ പ്രസംസകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, യുക്തിവാദികളെല്ലാം മോശക്കാരാണ് എന്ന വിധത്തിലാണ് ഇതേക്കുറിച്ച് ജാനെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ജബ്രയുടെ കാരുണ്യം എന്ന് പറഞ്ഞുകൊണ്ടാണ് ജാനെ വിവാദ പോസ്റ്റിട്ടത്. ആറ് കാര്യങ്ങൾ നമ്പറിട്ട് എഴുതിയാണ് ഇയാൾ വിമർശനത്തിന് മുതിർന്നത്.

ഡോ. മുഹമ്മദാലിയുടെ പേരു പറയാതെ അവയവദാന നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിനെതിരെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിന് ഉള്ളിൽ നിന്നു തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്നു. തിരുവനന്തപുരത്ത് ഇസ്ലാമിലെ യുക്തിവാദത്തെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് ജാനെ സൈബർലോകത്ത് പരിചിതനായിരുന്നു. തീവ്രമതചിന്താഗതി വച്ചു പുലർത്തുന്ന ജാനെയുടെ ഇപ്പോഴത്തെ നടപടിയിൽ പൊതുവിൽ സൈബർലോകത്ത് ശക്തമായ എതിർപ്പാണ് ഉയർന്നത്.

നാവാസ് ജാനെയെ എതിർത്ത് നിരവധി പേർ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇട്ടു. മരിച്ച ഒരാളുടെ സൽക്കർമ്മത്തെ പോലും പരിഗണിക്കാതെ മതകാര്യത്തിലെ നിലപാടിന്റെ പേരിൽ മാത്രമാണ് നവാസ് ജാനെയും പോസ്റ്റ്. അതേസമയം നവാസ് ജാനെയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ എടുത്തുള്ള ചർച്ചകൾക്ക് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലും ഗ്രൂപ്പ് അഡ്‌മിൻ നിരോധനം ഏർപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP