Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറിൽ അടയാളപ്പെടുത്താൻ; സിനിമയിൽ കണ്ട രംഗങ്ങളാണ് ഹൈദ്രാബാദ് പൊലീസ് ഹീറകളെ പോലെ നടപ്പിലാക്കിയിരിക്കുന്നത്'; പൊലീസ് എൻകൗണ്ടറിനെ പിന്തുണച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര

'ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറിൽ അടയാളപ്പെടുത്താൻ; സിനിമയിൽ കണ്ട രംഗങ്ങളാണ് ഹൈദ്രാബാദ് പൊലീസ് ഹീറകളെ പോലെ നടപ്പിലാക്കിയിരിക്കുന്നത്'; പൊലീസ് എൻകൗണ്ടറിനെ പിന്തുണച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര

മറുനാടൻ മലയാളി ബ്യൂറോ

ഹൈദ്രബാദിൽ വെറ്റിനറി ഡോക്ട്‌റെ കൂട്ടമാനഭംഗം ചെയ്ത് കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന തെലുങ്കാന പൊലീസ് നടപടിയെ പിന്തുണച്ച് നടി നയൻതാരയുടെ ഫേസ്‌ബുക്ക് കുറിപ്പ്.. ചൂടോടെ നൽകുമ്പോൾ ആണ് അതൊരു നല്ല നീതിയാവുന്നതെന്നും വെടിവെപ്പിനെ പ്രശംസിച്ചു കൊണ്ടുള്ള വാർത്താക്കുറിപ്പിൽ നയൻതാര പറയുന്നു. സിനിമയിൽ കാണുന്ന രംഗം പൊലീസ് ഹീറോയെ പോലെ നടപ്പിലാക്കിയെന്നും നവയൻതാര പറയുന്നു.

നയൻതാരയുടെ വാർത്തക്കുറിപ്പ്....

സിനിമകളിൽ മാത്രം നാം കണ്ടു ശീലിച്ച ഒരു രംഗം. അതാണിപ്പോൾ തെലങ്കാന പൊലീസ് ശരിക്കും ഹീറോയെ പോലെ നടപ്പാക്കിയിരിക്കുന്നത്. മനുഷ്യത്വത്തിന്റെ ശരിയായ ഇടപെടൽ എന്നാണ് പൊലീസ് നടപടിയെ ഞാൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്.

ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറിൽ അടയാളപ്പെടുത്താൻ.

നീതി നടപ്പായത് ആഘോഷിക്കുന്നതിനപ്പുറം സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോൾ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത് എന്ന് നമ്മുടെ വീട്ടിലെ കുട്ടികളെ, പ്രത്യേകിച്ച് ആൺകുട്ടികളെ പഠിപ്പിക്കുകയും ബോധവത്കരിക്കുകയും കൂടി ചെയ്യേണ്ട സമയം കൂടിയാണിത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP