Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമൺസ് കൊളജിലെ വിദ്യാർത്ഥികൾക്കൊപ്പം ആടിത്തിമിർത്ത് നീരജ് മാധവ്; സുന്ദരികൾക്കൊപ്പമുള്ള ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വൈറലായ ഡാൻസ് ഗൗതമന്റെ രഥത്തിന്റെ പ്രമേഷന് എത്തിയപ്പോൾ എടുത്തതെന്ന് താരം

മറുനാടൻ മലയാളി ബ്യൂറോ

ടൻ എന്നതിനേക്കാൾ ഉപരി ഡാൻസർ കൊറിയോഗ്രാഫർ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് നീരജ് മാധവ്. താരത്തിന്റെ അടുത്ത ചിത്രം ഗൗതമന്റെ രഥം ഉടൻ റിലീസിനെത്തുകയാണ് . ചിത്രത്തിലെ ഗാനവും ഇതിനോടകം തന്നെ ഹിറ്റായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ വിമൺസ് കൊളജിലെ വിദ്യാർത്ഥികൾക്കൊപ്പം ആടിത്തകർക്കുന്ന നീരജിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽതരംഗമായി മാറിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കൊളജിൽ അതിഥിയായി എത്തിയ താരം തകർപ്പൻ ഡാൻസിലൂടെ വിദ്യാർത്ഥികളെ കയ്യിലെടുക്കുകയായിരുന്നു. താരം തന്നെയാണ് വിഡിയോ ആരാധകർക്കായി പങ്കുവെച്ചത്.

വിദ്യാർത്ഥിനികൾ നോക്കിനിൽക്കുമ്പോൾ സ്റ്റേജിലേക്ക് കയറി താരം ഡാൻസ് കളിക്കുകയായിരുന്നു. ചടുലമായ ചുവടുകളിലൂടെ കയ്യടി നേടിയ താരം പിന്നീട് ആരാധികമാരെക്കൂടി കൂട്ടി. സുന്ദരിമാർക്കൊപ്പം അതിമനോഹരമായാണ് താരം ചുവടുവെച്ചത്. തുടർന്ന് വേദിയുടെ താഴേക്ക് ഇറങ്ങിവന്ന് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് ഇറങ്ങി ഡാൻസ് കളിക്കുകയായിരുന്നു. ആവേശത്തോടെയാണ് വിദ്യാർത്ഥിനികൾ താരത്തിന്റെ പെർഫോമൻസ് കണ്ടത്.

നീരജ് നായകനായി എത്തുന്ന പുതിയ ചിത്രം ഗൗതമന്റെ രഥത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം കൊളെജിൽ എത്തിയത്. മുൻകൂട്ടി പ്ലാൻ ചെയ്യാതെയാണ് സ്റ്റേജിൽ കയറിയത് എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. സോഷ്യൽ മീഡിയയിലും വൈറലാവുകയാണ് വിഡിയോ. നവാഗതനായ ആനന്ദ് മേനോൻ ആണ് ഗൗതമന്റെ രഥത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പുണ്യ എലിസബത്ത് ബോസാണ് നായികയായി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP