Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

"ഒഴിഞ്ഞുമാറിയിട്ടും ശല്യം തുടർന്നു കൊണ്ടേയിരുന്നു; പുറത്തേക്ക് ഇറങ്ങി കഴിഞ്ഞപ്പോൾ ഞാൻ ഒരിടി വെച്ചുകൊടുത്തു; വേറൊരാളോട് അയാൾ ഇത് ചെയ്യാൻ പാടില്ല;" അമ്പലത്തിൽ തന്നെ ശല്യം ചെയ്തയാളെ കൈകാര്യം ചെയ്തതിനെക്കുറിച്ച് നടി നിത പിള്ള

മറുനാടൻ മലയാളി ബ്യൂറോ

എബ്രിഡ് ഷൈൻ ഒരുക്കിയ 'പൂമരം' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് നീത പിള്ള. ദി കുങ്ഫു മാസ്റ്ററിലെ പ്രകടനത്തിലൂടെ ആക്ഷൻ ഹീറോയിൻ എന്ന വിശേഷണം നേടിയെടുക്കുകയായിരുന്നു നീത. സിനിമയിൽ ഗംഭീര പ്രകടനം കാഴ്ചവച്ച താരം ജീവിതത്തിലും ഇത്തരത്തിൽ പെരുമാറേണ്ട സാഹചര്യം ഉണ്ടായതിനെക്കുറിച്ചാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും ആക്ഷൻ പ്രയോഗിക്കേണ്ടി വന്ന സംഭവമാണ് നീത വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരിക്കൽ തന്നോട് മോശമായി പെരുമാറിയ ആളെ എങ്ങനെയാണ് നേരിട്ടതെന്നാണ് നീത തുറന്നു പറഞ്ഞിരിക്കുന്നത്. കൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നീത ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്പലത്തിൽ പോയപ്പോൾ ഒരാൾ ശല്യം ചെയ്യുന്നതായി തോന്നി. നമുക്ക് മനസിലാകുമല്ലോ. മാക്‌സിമം ഒഴിഞ്ഞു മാറി. കുറച്ച് കഴിഞ്ഞപ്പോഴും ശല്യം തുറന്നു കൊണ്ടേയിരുന്നു. നീത പറയുന്നു.പുറത്തേക്ക് ഇറങ്ങി കഴിഞ്ഞപ്പോൾ ഞാൻ ഒരിടി വെച്ചുകൊടുത്തു. വേറൊരാളോട് അയാൾ ഇത് ചെയ്യാൻ പാടില്ല. നീത പറഞ്ഞു. താരത്തിന്റെ വാക്കുകൾക്ക് ആരാധകരുടെ കൈയടികളാണ് ലഭിക്കുന്നത്. കുങ് ഫു ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരുന്നു കുങ് ഫൂ മാസ്റ്റർ. ഡ്യൂപ്പില്ലാതെയായിരുന്നു നീത ആക്ഷൻ രംഗങ്ങൾ ചെയ്തത്. ഇതിനായി കുങ് ഫു പഠിക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP