Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു പ്രയോജനവുമില്ലാതെ മെസ്സേജുകൾ കണ്ടും വായിച്ചും സമയംപോയി; വാട്‌സാപ്പ് അഡ്‌മിൻ നഷ്ടം നികത്തണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡോക്ടർ കോടതിയിൽ; സൗദിയിലെ കേസ് വിജയിച്ചാൽ വാട്‌സാപ്പ് അഡ്‌മിന്മാർ കണ്ടം വഴി ഓടേണ്ടിവരും

ഒരു പ്രയോജനവുമില്ലാതെ മെസ്സേജുകൾ കണ്ടും വായിച്ചും സമയംപോയി; വാട്‌സാപ്പ് അഡ്‌മിൻ നഷ്ടം നികത്തണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡോക്ടർ കോടതിയിൽ; സൗദിയിലെ കേസ് വിജയിച്ചാൽ വാട്‌സാപ്പ് അഡ്‌മിന്മാർ കണ്ടം വഴി ഓടേണ്ടിവരും

ന്തിനുമേതിനും വാട്‌സാപ്പ് ഗ്രൂപ്പുകൾ തുടങ്ങുന്ന കാലമാണിത്. നെടുങ്കൻ മെസ്സേജുകളും ഫോർവേഡുകളുമൊക്കെയായി ഗ്രൂപ്പുകൾ നിറഞ്ഞുകവിയുകയാണ്. ഇതെല്ലാം വായിക്കാനും കാണാനും പോയാൽ ദിവസം 24 മണിക്കൂർ തികയാത്ത അവസ്ഥയാണിപ്പോൾ. വാട്‌സാപ്പ് അഡ്‌മിന്മാർ മറ്റു പലകാരണങ്ങളുടെയും പേരിൽ ഇതിനകം കോടതി കയറിയിട്ടുണ്ടെങ്കിലും അതിലെ ഉള്ളടക്കം സമയം മെനക്കെടുത്തിയെന്ന പേരിൽ നിയമനടപടി നേരിടുന്നത് ആദ്യമായാണ്.

സൗദി അറേബ്യയിലെ ഡോക്ടറാണ് താനുൾപ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്‌മിനിനെതിരെ കോടതിയെ സമീപിച്ചത്. ഗ്രൂപ്പിലെ മെസ്സേുജുകൾ വായിച്ചും വീഡിയോ കണ്ടും വെറുതെ സമയം പോയെന്നാണ് ഇദ്ദേഹത്തിന്റരെ ആരോപണം. ഒരു പ്രയോജനവുമില്ലാത്ത മെസ്സേജുകളാണ് ഗ്രൂപ്പിൽ നിറയെയെന്ന് ഡോക്ടർ പറയുന്നു.

ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് തന്നെ പുതിയൊരു ഗ്രൂപ്പിൽ ആഡ് ചെയ്ത കാര്യം ഡോക്ടർ അറിയുന്നത്. പിന്നീട് ഗ്രൂ്പ്പിലേക്ക് തുടരെ മെസ്സേജുകളും ഫോർവേഡുകളും വന്നു. ഇതൊക്കെ കണ്ട് തന്റെ സമയം പാഴാവുകയാണ് ചെയ്തതെന്ന് ഡോക്ടർ പരാതിയിൽ പറയുന്നു. 24 മണിക്കൂറിനിടെ തനിക്ക് ഗ്രൂപ്പിൽ വന്ന മെസ്സേജുകളും ഫോർവേഡുകളും പരിശോധിച്ചശേഷമാണ് പരാതിപ്പെടാൻ തീരുമാനിച്ചതെന്ന് ഡോക്ടർ പറഞ്ഞു.

എന്നാൽ, ഈ കേസ് നിലനിൽക്കുമോ എന്ന കാര്യത്തിൽ സൗദിയിലെ നിയമവൃത്തങ്ങൾ സംശയം പ്രകടിപ്പിച്ചു. വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഡോക്ടറെ ചേർത്തതുപോലെ അദ്ദേഹത്തിന് ഗ്രൂപ്പിൽനിന്ന് ഒഴിവായിപ്പോകാനും സാധിക്കുമെന്നിരിക്കെ, കേസ് കോടതി തള്ളാനാണ് സാധ്യതയെന്നാണ് അവരുടെ വിലയിരുത്തൽ. മാത്രമല്ല, സന്ദേശങ്ങൾ വായിച്ചതുകൊണ്ട് തനിക്കെന്തെങ്കിലും സംഭവിച്ചുവെന്ന് തെളിയിക്കാനും ഡോക്ടർക്ക് സാധിക്കില്ല.

കേസ് കോടതി ഗൗരവമായി പരിഗണിക്കുകയാണെങ്കിൽ മുഴുവൻ ഗ്രൂപ്പ് അഡ്‌മിന്മാർക്കും അതൊരു താക്കീതുകൂടിയാകും. അനുവാദം ചോദിക്കാതെ ഗ്രൂപ്പിൽ ആഡ് ചെയ്യുന്ന പരിപാടിക്കും ഇത് കടിഞ്ഞാണിടുമെന്ന് സൗദിയിലെ വാട്‌സാപ്പ് ഉപയോക്താക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP