Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗികളെ വെറുതേ വിടാൻ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ? ക്യാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകിയതിലെ വിമർശനത്തിന് മറുപടിയുമായി ഭാഗ്യലക്ഷ്മി; തനിക്ക് നേരെ മാത്രം ആരോപണം ഉയരുന്നത് വ്യക്തിഹത്യയെന്നും ഭാഗ്യലക്ഷ്മി

രോഗികളെ വെറുതേ വിടാൻ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ? ക്യാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകിയതിലെ വിമർശനത്തിന് മറുപടിയുമായി ഭാഗ്യലക്ഷ്മി; തനിക്ക് നേരെ മാത്രം ആരോപണം ഉയരുന്നത് വ്യക്തിഹത്യയെന്നും ഭാഗ്യലക്ഷ്മി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാൻസർ രോഗികൾക്ക് വേണ്ടി മുടി മുറിച്ചു കൊടുത്തതിന്റെ പേരിൽ വിമർശനം ഉന്നയിച്ചവർക്ക് മറുപടിയുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷമി. മുടികൊണ്ട് കാൻസർരോഗിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും ആഗ്രഹം ഉള്ളവർ നേരിട്ട സാമ്പത്തീക സഹായം ചെയ്യൂ എന്നൊക്കെയായിരുന്നു കമന്റുകൾ. വിമർശനം അതിര് കടന്നതോടെയാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി ഭാഗ്യലക്ഷ്മി എത്തിയത്.

ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാനായി ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തലമുടി ദാനം ചെയ്ത വാർത്തയെത്തുടർന്നാണ് ആരോപണങ്ങൾ തുടങ്ങിയത്. ക്യാൻസർ രോഗികളെ വെറുതെ വിടണമെന്നും ആവശ്യമില്ലാത്ത വാർത്തകളിലേക്ക് അവരെ വലിച്ചിഴയ്ക്കരുതെന്നുമുള്ള വമർശനങ്ങളും ശക്തമായപ്പോഴാണ് മറുപടിയുമായി ഭാഗ്യലക്ഷ്മി എത്തിയത്. നിരവധിപേർ ഇത്തരത്തിൽ മുടി മുറിച്ച് നൽകാറുണ്ടെന്നും അുപ്പോഴൊന്നും പ്രശ്‌നമില്ലാത്തവർ ഇപ്പോൾ തനിക്ക് നേരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ വ്യക്തിഹത്യ ആണെന്ന് എല്ലാവർക്കും മനസ്സിലാകുന്നുണ്ടെന്നും അവർ പറയുന്നു

ഭാഗ്യലക്ഷമിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

ക്യാൻസർ രോഗികളെ വെറുതേ വിടാൻ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ?നിങ്ങൾക്ക് മുടി വേണ്ടെങ്കിൽ വേണ്ട. മറ്റുള്ളവർക്ക് വേണോ വേണ്ടയോ എന്ന് അവരവർ തീരുമാനിക്കട്ടെ..എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ടന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. താൻ അവരോട് ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്നും മുടി വിറ്റ് കാശാക്കിയിട്ടില്ലെന്നും താരം പറയുന്നു. മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തി താനല്ല
അപ്പോൾ വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ്. അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേർത്ത് വാർത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസാണ് ഇതെന്നും ഭാഗ്യലക്ഷ്മിയുടെ കുറിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP