Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി നമ്മുടെ മക്കൾ ഭയപ്പെടേണ്ട; മോമോ ചത്തു പോയിരിക്കുന്നു; പാവയുടെ നിർമ്മാണം നിർത്തിയതായി കമ്പനി; വീഡിയോകൾ നീക്കം ചെയ്ത് സോഷ്യൽ മീഡിയ സൈറ്റുകളും

ഇനി നമ്മുടെ മക്കൾ ഭയപ്പെടേണ്ട; മോമോ ചത്തു പോയിരിക്കുന്നു; പാവയുടെ നിർമ്മാണം നിർത്തിയതായി കമ്പനി; വീഡിയോകൾ നീക്കം ചെയ്ത് സോഷ്യൽ മീഡിയ സൈറ്റുകളും

കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന സോഷ്യൽ മീഡിയ ഗെയിം മോമോ ഇനിയുണ്ടാകില്ല. മോമോയുടെ നിർമ്മാണം പൂർണമായും നിർത്തിവെച്ചതായി ജപ്പാനിലെ കമ്പനിയുടമ കെയ്‌സുകെ അയ്‌സോ പറഞ്ഞു. കുട്ടികളും മാതാപിതാക്കളും ഇനിമുതൽ ഭയപ്പെടേണ്ടെന്നും മോമോ ഇല്ലാതായെന്നും അയ്‌സോ വ്യക്തമാക്കി. അത് ചീഞ്ഞളിഞ്ഞുവെന്നും താനതിനെ വലിച്ചെറിഞ്ഞെന്നുമാണ് അയ്‌സോ പപറയുന്നത്..

മദർ ബേർഡ് എന്നായിരുന്നു ഈ പാവയുടെ യഥാർഥ നാമം. ടോക്യോയിലെ ഒരു ഗാലറിയിലാണ് ഇത് പ്രദർശിപ്പിച്ചിരുന്നത്. നഗ്നയായ ഒരു സ്ത്രീയുടെ ഉടലും ബാക്കി പക്ഷിയുടെ രൂപവുമായിരുന്നു ഇതിനുണ്ടായിരുന്നത്. ആളുകളെ ഭയപ്പെടുത്തുന്നതിനുവേണ്ടിയാമ് ഇത്തരമൊരു പാവയെ നിർമ്മിച്ചതെന്ന് അയ്‌സോ വ്യക്തമാക്കിയയിരുന്നു. ഈ പാവയുടെ രൂപമുള്ള കഥാപാത്രമായാണ് മോമോ ഗെയ്മിലെ ഭീകരരൂപി പ്രത്യക്ഷപ്പെട്ടത്.

മോമോ ചലഞ്ച് എന്ന ഗെയ്മിലൂടെ കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതായിരുന്നു അതിന്റെ രീതി. യൂറോപ്പിൽ പല രാജ്യങ്ങളിലും മോമോയ്‌ക്കെതിരേ പരാതികളുയർന്നു. വ്ാട്‌സാപ്പിലൂടെയാണ് മോമോ കളിച്ചിരുന്നത്. കുട്ടികളിൽ അമിതമായ ഭയമുണ്ടാക്കുന്ന ഗെയിമായിരുന്നു. തനിച്ചുറങ്ങാൻ പേടിക്കുക, ഒറ്റയ്‌ക്കെവിടെയെങ്കിലും പോകാൻ പേടിക്കുക തുടങ്ങി മോമോ കുട്ടികൾക്ക് വലിയ ഭീഷണിയാണ് ഉയർത്തിയിരുന്നത്.

2018-ൽ ലാറ്റിനമേരിക്കയിലാണ് മോമോ ആദ്യം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ബ്രിട്ടനിൽ പ്രചാരം നേടിയതോടെ അതേക്കുറിച്ചുള്ള അപവാദങ്ങളും പ്രചരിക്കാൻ തുടങ്ങിയതായി അയ്‌സോ പറയുന്നു. തന്റെ പാവ കുട്ടികളിൽ ഭയം ജനിപ്പിക്കാൻ തുടങ്ങിയെന്ന വാർത്തകൾ തന്നെ അസ്വസ്ഥനാക്കിയെന്നും അതുകൊണ്ടാണ് അതിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും അയ്‌സോ പറഞ്ഞു.

മോമോയുടെ വീഡിയോകൾ പിൻവലിക്കാൻ യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ സൈറ്റുകളും തീരുമാനിച്ചതോടെ ഇനി കുട്ടികൾക്ക് ധൈര്യമായി ഉറങ്ങാനാകും. പല രാജ്യങ്ങളിലും കുട്ടികളെ മരണത്തിലേക്ക് നയിച്ച ഗെയിം നിരോധിക്കപ്പണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP