Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന്റെ വലുപ്പം പോലുമില്ലാത്ത ദക്ഷിണ കൊറിയയുടെ ആർക്കും അറിയാത്ത ഭാഷയിലുള്ള പാട്ടുകൾ മാത്രം എന്തേ ലോകത്തെ ഏറ്റവും സൂപ്പർഹിറ്റുകളായി മാറുന്നത്...? ഓപ്പൺ ഗണ്ണംസ്റ്റാറിനും ജെന്റിൽമാനും ശേഷം യൂട്യൂബിലെ സർവകാല റെക്കോർഡ് ഇട്ടിരിക്കുന്നതും മറ്റൊരു കൊറിയൻ പാട്ട്; രണ്ട് ദിവസം കൊണ്ട് 100 മില്യൺ കടന്ന കിൽ ദിസ് ലൗ എന്ന പാട്ട് കേൾക്കാം

കേരളത്തിന്റെ വലുപ്പം പോലുമില്ലാത്ത ദക്ഷിണ കൊറിയയുടെ ആർക്കും അറിയാത്ത ഭാഷയിലുള്ള പാട്ടുകൾ മാത്രം എന്തേ ലോകത്തെ ഏറ്റവും സൂപ്പർഹിറ്റുകളായി മാറുന്നത്...? ഓപ്പൺ ഗണ്ണംസ്റ്റാറിനും ജെന്റിൽമാനും ശേഷം യൂട്യൂബിലെ സർവകാല റെക്കോർഡ് ഇട്ടിരിക്കുന്നതും മറ്റൊരു കൊറിയൻ പാട്ട്; രണ്ട് ദിവസം കൊണ്ട് 100 മില്യൺ കടന്ന കിൽ ദിസ് ലൗ എന്ന പാട്ട് കേൾക്കാം

2012ൽ ദക്ഷിണ കൊറിയയിൽ നിന്നും പുറത്തിറങ്ങിയിരുന്ന ഓപ്പൺ ഗണ്ണം സ്റ്റൈലും 2013ൽ പുറത്തിറങ്ങിയിരുന്ന ജെന്റിൽമാനും ലോകം കണ്ട ഏറ്റവും വലിയ സൂപ്പർഹിറ്റുകളായി മാറിയിരുന്നു. ദക്ഷിണ കൊറിയയിലെ പോപ്പ് സെൻസേഷനായി മാറി സൈ ആണിവ അവതരിപ്പിച്ചിരുന്നത്. ഗണ്ണം സ്‌റ്റൈൽ യൂട്യൂബിൽ 3.3 ബില്യൺ പേരായിരുന്നു കണ്ടിരുന്നത്. ജെന്റിൽമാൻ യൂട്യൂബിൽ 1.2 ബില്യൺ പേരായിരുന്നു കണ്ടിരുന്നത്. ഇപ്പോഴിതാ ആ ഗണത്തിലേക്ക് ചേർത്ത് വയ്ക്കാവുന്ന മറ്റൊരു സൂപ്പർഹിറ്റ് ഗാനം കൂടി ദക്ഷിണ കൊറിയയിൽ നിന്നെത്തിയിരിക്കുകയാണ്.

കിൽ ദിസ് ലൗ എന്ന പേരിലെത്തിയിരിക്കുന്ന ഈ പാട്ട് രണ്ട് ദിവസം കൊണ്ട് 100 മില്യൺ പേരാണ് കണ്ടിരിക്കുന്നത്. കേരളത്തിന്റെ വലുപ്പം പോലുമില്ലാത്ത ദക്ഷിണ കൊറിയയുടെ ആർക്കും അറിയാത്ത ഭാഷയിലുള്ള ഇത്തരം പാട്ടുകൾ മാത്രം എന്തേ ഇത്തരത്തിൽ ലോകത്തെ ഏറ്റവും വലിയ സൂപ്പർഹിറ്റുകളായി മാറുന്നു...? എന്ന ചോദ്യം ഇതേ തുടർന്ന് ഉയരുന്നുണ്ട്. സൗത്തുകൊറിയൻ ഗ്രൂപ്പായ ബ്ലാക്ക്പിങ്കാണ് പുതിയ മ്യൂസിക് വീഡിയോയായ കിൽ ദിസ് ലൗ പുറത്തിറക്കിയിരിക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ഈ വീഡിയോ 100 മില്യൺ പേർ കണ്ടുവെന്നാണ് ഈ ഗ്രൂപ്പിന്റെ മാനേജ്മെന്റ് കമ്പനിയായ വൈജി എന്റർടെയിന്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്.

അതായത് വെള്ളിയാഴ്ച അർധരാത്രി റിലീസ് ചെയ്ത ഈ വീഡിയോ വെറും രണ്ട് ദിവസവും 14 മണിക്കൂറും കൊണ്ടാണ് ഇത്തരത്തിൽ വൈറലായിരിക്കുന്നത്. റിലീസ് ചെയ്ത് നാല് മണിക്കൂർ 13 മിനുറ്റ് പിന്നിട്ടപ്പോഴേക്കും 10 മില്യൺ പേരായിരുന്നു ഈ വീഡിയോ കണ്ടിരുന്നത്. സൈയുടെ ജെന്റിൽമാന്റെ റെക്കോർഡാണ് കിൽ ദിസ് ലൗ മറി കടന്നിരിക്കുന്നത്. അതായത് കിൽ ദിസ് ലൗ റിലീസ് ചെയ്ത് 24 മണിക്കൂറുകൾക്കകം 56.7 മില്യൺ പേരാണ് കണ്ടത്. ഇക്കാര്യത്തിൽ റിലീസ് ചെയ്ത് ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ 56.4 മില്യൺ പേർ കണ്ട അരിയാന ഗ്രാൻഡ്സിന്റെ താങ്ക് യു നെക്സ്റ്റിനെയാണിത് മറി കടന്നിരിക്കുന്നത്.

കിൽ ദിസ് ലൗ, ഡോണ്ട് നോ വാട്ട് ടു ഡു, കിക്ക് ഇറ്റ് , ഹോപ് നോട്ട്, ഡു ഡു ഡു ഡു റിമിക്സ് എന്നിവയടങ്ങിയ ഫൈവ് ട്രാക്ക് ഇപിയുടെ ഭാഗമാണ് ഇപ്പോൾ വൈറലായിരിക്കുന്ന സോംഗ്.ജിസൂ, ജെന്നി, റോസ്,ലിസ, എന്നിവരടങ്ങിയ 20 കാരികളായ സൗത്തുകൊറിയൻ സുന്ദരിമാരുടെ ഗ്രൂപ്പാണ് ബ്ലാക്ക് പിങ്ക് എന്നറിയപ്പെടുന്നത്. 2016 ഓഗസ്റ്റിലായിരുന്നു ഇവർ തങ്ങളുടെ ആദ്യ സോംഗായ ഇപി സ്‌ക്വയർ വൺ പുറത്തിറക്കിയിരുന്നത്. ബിൽബോർഡ് സോഷ്യൽ 50ൽ ഏറ്റവും ഉയർന്ന ചാർട്ടിങ് ഫീമെയിൽ കെ-പോപ്പ് ആക്ടിൽ സ്ഥാനം പിടിച്ചിരുന്നു. 2019 ജനുവരിയിൽ ഈ ഗ്രൂപ്പ് പുറത്തിറക്കിയിരുന്ന ഡു ഡു ഡു ഡു യൂട്യൂബിലെ കെ പോപ്പ് ഗ്രൂപ്പിൽ ഏറ്റവും കാഴ്ചക്കാരെ നേടിയ മ്യൂസിക് വീഡിയോയായിരുന്നു.

ഈ വരുന്ന സമമറിൽ കാലിഫോർണിയയിലെ കോച്ചെല്ലയിൽ ബ്ലാക്ക് പിങ്ക് പെർഫോം ചെയ്യുന്നുണ്ട്. മെയ്‌ മാസത്തിൽ ഈ ഗ്രൂപ്പ് യുകെ സന്ദർശിക്കുന്നുണ്ട്. ഇവരുടെ പാട്ടുകൾ പ്രധാമായും സ്നേഹം, വേർപിരിയൽ എന്നിവടെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ യുവത്വത്തെ പറ്റിയും ഇവർ പാടാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP