Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി വിജയന്റെ ആശങ്ക മുഴുവൻ പ്രമാണിമാരെക്കുറിച്ച് മാത്രം; ഇവിടെ സാധാരണക്കാരന് നീതിയുമില്ല ഇടപെടാൻ ആളുമില്ല; ബിസിനസ് ഡീലുകളിൽ പെട്ട് അകത്തായ തുഷാറിനെകുറിച്ച് മാത്രം എന്തേ ആശങ്ക; അനധികൃത സമ്പാദ്യം കയ്യടക്കുന്ന വെള്ളാപ്പള്ളിയുടെ വക്താവായി മുഖ്യമന്ത്രി മാറരുതായിരുന്നു; പിണറായി വിജയനെ വിമർശിച്ച് സ്വാമി ഹിമവൽ ഭദ്രാനന്ദ്

പിണറായി വിജയന്റെ ആശങ്ക മുഴുവൻ പ്രമാണിമാരെക്കുറിച്ച് മാത്രം; ഇവിടെ സാധാരണക്കാരന് നീതിയുമില്ല ഇടപെടാൻ ആളുമില്ല; ബിസിനസ് ഡീലുകളിൽ പെട്ട് അകത്തായ തുഷാറിനെകുറിച്ച് മാത്രം എന്തേ ആശങ്ക; അനധികൃത സമ്പാദ്യം കയ്യടക്കുന്ന വെള്ളാപ്പള്ളിയുടെ വക്താവായി മുഖ്യമന്ത്രി മാറരുതായിരുന്നു; പിണറായി വിജയനെ വിമർശിച്ച് സ്വാമി ഹിമവൽ ഭദ്രാനന്ദ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിഡിജെഎസ് നേതാവും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് സ്വാമി ഭദ്രാനന്ദ്. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ഭദ്രാനന്ദ് മുഖ്യമന്ത്രിയുടെ നിലപാടിനെ വിമർശിച്ചത്. മുഖ്യമന്ത്രിക്ക് താത്പര്യം പ്രമാണിമാരോടാണെന്നും സാധാരണക്കാരന്റെ കാര്യത്തിലില്ലാത്ത എന്ത് ആശങ്കയാണ് മുഖ്യമന്ത്രിക്ക് ബിസിനസ് ഇടപാടുകളുടെ പേരിൽ ജയിലിലായ ഓരാളുടെ കാര്യത്തിലുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

തുഷാർ വെള്ളാപ്പള്ളി ചെക്ക് നൽകിയത് ബിസിനസ് ആവശ്യത്തിനാണ്. ആരെയും സഹായിക്കാനല്ല. ആശുകളെ സഹായിക്കുന്നതിന് വേണ്ടി നൽകിയ ചെക്ക് കേസുകളിൽ പെട്ട് നിരവധി പേർ ഗൾഫ് രാജ്യങ്ങളിൽ ജയിലിലുണ്ട്. അവരോടൊന്നുമില്ലാത്ത പരിഗണനയാണ് മുഖ്യമന്ത്രി തുഷാറിന് നൽകിയത്. സമൂഹത്തിൽ ഏറ്റവും വലിയ കൊള്ളയും കൊലപാതകവും നടത്തുന്ന ആളുകളെ സപ്പോർട്ട് ചെയ്യുന്ന ആളായി ഈ നടപടിയൂടെ പിണറായി വിജയൻ മാറി. 6500 കോടി രൂപയിലധികം വരുന്ന എസ്എൻഡിപിയുടെ സ്വത്ത് വകകൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ആളായി മാറി മുഖ്യമന്ത്രി.

കേരളത്തിലെ രാഷ്ട്രീയക്കാരെ സാധാരണക്കാരന് കാണാൻ നിർവാഹമില്ല. അവരെപ്പോഴും പ്രമാണിമാർക്കൊപ്പമാണ്. മുഖ്യമന്ത്രിക്കൊരു സാധാരണക്കാരൻ പരാതി കൊടുത്താൽ അതിന് മറുപടിയില്ല. പണക്കാർക്കാണെങ്കിൽ ഉടനടി പരിഹാരമാകും. എല്ലായിടത്തും പണക്കാർക്ക് മാത്രമാണ് പ്രവേശനം. സാധാരണക്കാരനെ എല്ലായിടത്തും തടയും. സാധാരണക്കാരന് മാത്രമാണ് നിയമങ്ങൾ ബാധകമാകുന്നത്. പണക്കാരന് ഒരു നിയമത്തിന്റെയും കുരുക്കുകളുമില്ല. പണക്കാരന് മാത്രമാണ് ഇവിടെ നീതി ലഭിക്കുന്നത്. പിണറായി വിജയന് വേണ്ടി കുറെയധികം സംസാരിച്ചയാളാണ് ഞാൻ. എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹത്തോട് വിയോജിപ്പാണ്.

നിരവധി ക്രിമിനൽ കേസുകളിൽ അകപ്പെട്ടവരാണ് വെള്ളാപ്പള്ളി നടേശനും മകനും. ആ ക്രിമിനലുകളെ സപ്പോർട്ട് ചെയ്യുന്ന ആളുകളുടെ നിലവാരം കൂടി കണക്കിലെടുക്കേണ്ടിവരും. നീതിക്ക് വേണ്ടിയും ധർമ്മത്തിനു വേണ്ടിയും ഞാനും ഒരുപാട് തവണ ശബ്ദിച്ചിട്ടുണ്ട്. ഒരു രാഷ്ട്ട്രീയക്കാരനും എന്നോടൊപ്പം നിന്നിട്ടില്ല. എനിക്ക് നീതി ലഭിച്ചത് കോടതിയിൽ നിന്നാണ്. അത് പണച്ചെലവുള്ളതാണ്. അതിനൊരുപാട് സമയമെടുക്കും. അതുകൊണ്ട് തന്നെ എല്ലാ സധാരണക്കാരനും അത് സാധ്യമാകില്ല.

മുഖ്യമന്ത്രി ഇപ്പോഴെടുത്ത ഈ നിലപാടിനോട് കേരളത്തിലെ ബഹുഭൂരിഭാഗം ആളുകളും യോജിക്കുന്നില്ല. ഈഴവരെ ഇത്രയധികം ദ്രോഹിച്ച വെള്ളാപ്പള്ളിയോടും കുടുംബത്തോടും മുഖ്യമന്ത്രിക്കുള്ള പ്രത്യേക പരിഗണന അംഗീകരിക്കാനാകില്ല. സാധാരണക്കാരന് ഒരു നീതിയും ലഭിക്കാത്ത ഈ വ്യവസ്ഥയോട് ഒരിക്കലും യോജിക്കാനാകില്ലെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP