Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഞ്ച് ഡയലോഗുകൾ അടിച്ചിട്ട് സ്വയം പ്രചരിപ്പിക്കുന്ന ഏമാന്മാരെ ശ്രദ്ധിക്കണം; എസ്‌ഐമാർ സാധാരണ ഉദ്യോഗസ്ഥരെന്ന് ഭരചന്ദ്രന്മാർക്ക് കയ്യടിക്കുന്നവർ മനസ്സിലാക്കണം; പ്രവർത്തന സ്വാതന്ത്ര്യമൊക്കെ ഉണ്ടായിക്കോട്ടെ പക്ഷേ സൂപ്പർമാന്മാരാക്കരുത്; അമൃത് രംഗന്മാരെ അതിമാനുഷരാക്കി ആരാധിക്കുന്നവരോട് വിടി ബൽറാമിന് പറയാനുള്ളത്

പഞ്ച് ഡയലോഗുകൾ അടിച്ചിട്ട് സ്വയം പ്രചരിപ്പിക്കുന്ന ഏമാന്മാരെ ശ്രദ്ധിക്കണം; എസ്‌ഐമാർ സാധാരണ ഉദ്യോഗസ്ഥരെന്ന് ഭരചന്ദ്രന്മാർക്ക് കയ്യടിക്കുന്നവർ മനസ്സിലാക്കണം; പ്രവർത്തന സ്വാതന്ത്ര്യമൊക്കെ ഉണ്ടായിക്കോട്ടെ പക്ഷേ സൂപ്പർമാന്മാരാക്കരുത്; അമൃത് രംഗന്മാരെ അതിമാനുഷരാക്കി ആരാധിക്കുന്നവരോട് വിടി ബൽറാമിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

സിപിഎം കളമശ്ശേരി ഏര്യാ സെക്രട്ടറി സക്കീർ ഹുസൈനുമായുള്ള ഫോൺ സംഭാഷണം പുറത്ത് വിട്ട എസ്‌ഐ അമൃത് രംഗനെ ആഘോഷിക്കുന്നവരെ വിമർശിച്ച് കോൺഗ്രസ് നേതാവും തൃത്താല എംഎൽഎയുമായ വി.ടി ബൽറാം. ഒരു നിയമവിരുദ്ധ ആവശ്യവും ഉന്നയിക്കാതിരുന്ന സാഹചര്യത്തിൽ ഇത്തരം ഒരു ഓഡിയോ ക്ലിപ്പ് പ്രചരിപ്പിക്കാൻ എസ്‌ഐ തയ്യാറായത് അത്ര നിസ്സാരമല്ലെന്നാണ് എംഎൽഎയുടെ പക്ഷം. നിരവധി സർക്കാർ ഡിപ്പാർട്ട്‌മെന്റുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പൊലീസ് എസ്‌ഐമാരും എന്ന് ഭരത് ചന്ദ്രന്മാർക്ക് കയ്യടിക്കുന്ന ജനങ്ങളും കൂടി മനസ്സിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത് എന്നും എംഎൽഎ പറയുന്നു.

വി.ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ആ ഫോൺ സംഭാഷണം കേട്ടിടത്തോളം അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാൻ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകൾക്ക് മുന്നിൽ ചൂളിപ്പോവുന്നത് അയാളാണ്. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനഃപൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്‌പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല.

വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്‌കൂൾ ഹെഡ്‌മാസ്റ്റർ, പിഡബ്ല്യുഡി അസി.എഞ്ചിനീയർ എന്നിവരെയൊക്കെപ്പോലെ നിരവധി സർക്കാർ ഡിപ്പാർട്ട്‌മെന്റുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പൊലീസ് എസ്‌ഐമാരും എന്ന് ഭരത് ചന്ദ്രന്മാർക്ക് കയ്യടിക്കുന്ന ജനങ്ങളും കൂടി മനസ്സിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അവർക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാൽ അവർ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP