Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ബെഞ്ചമിൻ ബട്ടൺ എന്ന അപൂർവ രോ​ഗമുള്ള ലോകത്തിലെ ഏക വ്യക്തി; ഐസൊലേഷനിൽ കഴിയുന്ന മൂന്ന് വയസുകാരിയുടെ ടിക് ടോക് വീഡിയോ ഏറ്റെടുത്ത് സൈബർ ലോകം

ബെഞ്ചമിൻ ബട്ടൺ എന്ന അപൂർവ രോ​ഗമുള്ള ലോകത്തിലെ ഏക വ്യക്തി; ഐസൊലേഷനിൽ കഴിയുന്ന മൂന്ന് വയസുകാരിയുടെ ടിക് ടോക് വീഡിയോ ഏറ്റെടുത്ത് സൈബർ ലോകം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകത്തെ ഏക ബെഞ്ചമിൻ ബട്ടൺ രോ​ഗ ബാധിതയായ മൂന്ന് വയസുകാരിയുടെ വീഡിയോകൾ സൈബർ ലോകത്ത് തരം​ഗമാകുന്നു. ഐസൊലേഷനിൽ കഴിയുന്ന മൂന്ന് വയസുകാരിയുടെ ടിക് ടോക് വീഡിയോകൾ ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. ഇസ്ല കിൽപാട്രിക് എ ന്ന മൂന്ന് വയസുകാരിയാണ് ഇപ്പോൾ ലോകത്തിന്റെ ഹൃദയം കവരുന്നത്. ജനനത്തിനും മുമ്പേ തുടങ്ങിയതാണ് ഈ മൂന്ന് വയസുകാരിയുടെ അസുഖം. ബെഞ്ചമിൻ ബട്ടൺ അഥവാ അകാല വാർധക്യം. വളരെ പെട്ടെന്ന് ചർമ്മം വാർദ്ധക്യത്തിലേക്ക് എത്തിക്കും. ലോകത്ത് ഈ രോ​ഗാവസ്ഥയിലുള്ള ഏക വ്യക്തിയാണ് ഈ മൂന്ന് വയസുകാരി.

അസാധാരണമായ പ്രോട്ടീൻ നിർമ്മിക്കുന്ന ഹച്ചിൻസൺ ഗിൽഫോർഡ് പ്രോജേറിയ സിൻഡ്രോം എന്നാണ് ഈ രോഗത്തെ ഡോക്ടർമാർ വിളിക്കുന്നത്. ഇത്തരം പ്രോട്ടീനുകളടങ്ങിയ കോശങ്ങൾ ശരീരത്തെ വേഗത്തിൽ പ്രായം കൂടാൻ പ്രേരിപ്പിക്കുന്നതായാണ് കണ്ടെത്തൽ. പ്രായാധിക്യവും കാണിക്കുന്ന ഈ രോഗം പ്രോജേറിയ എന്നാണ് അറിയപ്പെടുന്നത്. ഇത്തരം രോഗാവസ്ഥയുടെ കഥ പറയുന്ന ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ എന്ന ചിത്രം നേരത്തെ പുറത്തിറങ്ങിയിരുന്നു. 1922ൽ പുറത്തിറങ്ങിയ ഒരു ചെറുകഥയും അതിന് പിന്നാലെ 2008ൽ ഇറങ്ങിയ സിനിമയുമാണ് ഈ പേരിന് പിന്നിൽ. ജനിക്കുന്ന സമയത്ത് വ‍ൃദ്ധനായിരിക്കുകയും പിന്നീട് പ്രായം കുറഞ്ഞ് വരികയും ചെയ്യുന്ന ആളുടെ കഥയായിരുന്നു ഇത്.

കുഞ്ഞിന്റെ ഈ വിചിത്രമായ അസുഖം മൂലം ഇസ്ലയെ വീടിനുള്ളിൽ തന്നെ വളർത്തുകയായിരുന്നു മാതാപിതാക്കൾ. എന്നാൽ, കുഞ്ഞിന്റെ പാട്ടും ഡാൻസുമെല്ലാം വീഡിയോയിൽ ചിത്രീകരിച്ച് പുറത്തെത്തിച്ചതോടെ അത് സൈബർലോകം ഏറ്റെടുക്കുകയായിരുന്നു. ബ്രിട്ടനിൽ കൊറോണ പടർന്ന് പിടിച്ചതോടെ കുഞ്ഞ് കഴിഞ്ഞ 12 ആഴ്‌ച്ചയായി ഐസൊലേഷനിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP