Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖാവരണം ധരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രസിഡന്റിന്റെ പ്രസം​ഗം; മാസ്ക് ധരിക്കാൻ ശ്രമിച്ചതോടെ പണിപാളി; ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയെ സോഷ്യൽ മീഡിയ എടുത്തുടുക്കാൻ ഇടയായ വീഡിയോ കാണാം

മുഖാവരണം ധരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രസിഡന്റിന്റെ പ്രസം​ഗം; മാസ്ക് ധരിക്കാൻ ശ്രമിച്ചതോടെ പണിപാളി; ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയെ സോഷ്യൽ മീഡിയ എടുത്തുടുക്കാൻ ഇടയായ വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

മുഖാവരണം ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള പ്രഭാഷണത്തിന് ശേഷം മുഖാവരണം ധരിക്കാൻ ബുദ്ധിമുട്ടിയ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയുടെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. വീടുകൾ വിട്ട് വെളിയിൽ പോകുന്നവരും പൊതു​ഗതാ​ഗത സംവിധാനത്തിൽ യാത്ര ചെയ്യുന്നവരും മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു സിറിൽ റമാഫോസയുടെ പ്രസം​ഗം.

അതിന് ശേഷം എങ്ങനെയാണ് മാസ്ക് ധരിക്കേണ്ടത് എന്ന് കാണിക്കുമ്പോഴാണ് പ്രസിഡന്റിന് അബദ്ധം പിണഞ്ഞത്. കണ്ണുകൾ മൂടിയും, ഒരു കാതിൽ മാസ്ക് പിടിപ്പിക്കുമ്പോൾ മറു കാതിൽ നിന്നും ഇളകിമാറിയും മാസ്ക് സിറിൽ റമാഫോസയെ പറ്റിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രസിഡന്റിന് പറ്റിയ അബദ്ധത്തെ ട്രോളി നിരവധി പേരാണ് രം​ഗത്തെത്തിയത്.

#MaskOnChallenge, #CyrilMaskChallenge എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ആളുകൾ അവരുടെ മുഖത്ത് തെറ്റായി മുഖംമൂടികൾ ധരിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് പ്രസിഡന്റിനെ ട്രോളുന്നത്. അടുത്ത മാസം മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ചിലത് ഒഴിവാക്കുമെന്ന് പ്രസിഡന്റ് റമഫോസ പ്രഖ്യാപിച്ചിട്ടുണ്ട്

.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP