Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അദ്ധ്യാപകരുടെ വീഴ്ചകൾ പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞ ചങ്കൂറ്റം; പ്രതിഷേധത്തിന് ഉറച്ച മനസുമാത്രം മതിയെന്ന് കാണിച്ച ഉശിരൻ പെൺകുട്ടി; പ്രതികരണ ശേഷിയില്ലാത്ത ന്യൂജനറേഷൻ എന്ന പ്രയോഗത്തിന് തനിനാടൻ തിരുത്തായ യുവത്വം; സോഷ്യൽ മീഡിയയിൽ വൈറലായി ഷെഹലയുടെ ശബ്ദമായ നിദാ ഫാത്തിമ; അഭിമാനമാണിവൾ..

അദ്ധ്യാപകരുടെ വീഴ്ചകൾ പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞ ചങ്കൂറ്റം; പ്രതിഷേധത്തിന് ഉറച്ച മനസുമാത്രം മതിയെന്ന് കാണിച്ച ഉശിരൻ പെൺകുട്ടി; പ്രതികരണ ശേഷിയില്ലാത്ത ന്യൂജനറേഷൻ എന്ന പ്രയോഗത്തിന് തനിനാടൻ തിരുത്തായ യുവത്വം; സോഷ്യൽ മീഡിയയിൽ വൈറലായി ഷെഹലയുടെ ശബ്ദമായ നിദാ ഫാത്തിമ; അഭിമാനമാണിവൾ..

മറുനാടൻ ഡെസ്‌ക്‌

വയനാട്: ഷെഹല കേരളത്തിന്റെ വിങ്ങലായി മാറുമ്പോൾ, അവൾക്കായി ഓരോ മലയാളിയും കണ്ണീർ പൊഴിക്കുമ്പോഴും അവൾക്ക് നീതി നേടിക്കൊടുക്കാൻ, തനിക്കറിയാവുന്നതെല്ലാം മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് വീറോടെ വിളിച്ചു പറയുന്ന മറ്റൊരു പെൺകുട്ടിയും ശ്രദ്ധ നേടുന്നു. 

ഷെഹലയുടെ ശബ്ദമായ നിദാ ഫാത്തിമയാണ് സോഷ്യൽ മീഡിയ തിരയുന്ന ആ ഉശിരുള്ള പെൺകുട്ടി. ഷെഹലയുടെ സ്‌കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി. നാളയുടെ പ്രതീക്ഷയാണിതെന്നാണ് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഇവളെ വിശേഷിപ്പിക്കുന്നത്. ഉറച്ച മനസും ചങ്കൂറ്റവുമാണ് നിദയെ വേറിട്ടു നിർത്തുന്നത്.

അദ്ധ്യാപകരുടെ അനീതിയും അനാസ്ഥയും പുറത്തുകൊണ്ടുവരുന്നതിൽ നിർണായകമായത് നിദയുടെ ഉറച്ച വെളിപ്പെടുത്തലുകാളായിരുന്നു. സഹപാഠിയുടെ നീതിക്കായി അവൾ സത്യങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു. ഒരുമടിയും പേടിയുമില്ലാതെ. അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രമാണ്. മിക്കവരുടെയും കവർഫോട്ടോ ആയി നിദ ഫാത്തിമ മാറിക്കഴിഞ്ഞു. ഷെഹലയ്ക്ക് എന്താണ് സംഭവിച്ചതെന്ന്, ഇക്കാര്യം പറഞ്ഞ് ചെന്നപ്പോൾ അദ്ധ്യാപകർ എങ്ങനെയാണ് തങ്ങളോട് പെരുമാറിയതെന്ന് വളരെ വ്യക്തമായി പൊതുസമൂഹത്തോട് അവൾ വെളിപ്പെടുത്തുന്നുണ്ട്.

ഫോട്ടോഗ്രാഫറായ ജോൺസൺ പട്ടുവയലാണ് നിദയുടെ ഈ ചിത്രം പകർത്തിയിരിക്കുന്നത്. ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോളുള്ള നിദയുടെ ചിത്രമാണിത്. അന്ന് വിവിധ സ്‌കൂളുകളിലെ കുട്ടികൾ ഈ സമരത്തിൽ പങ്കെടുത്തിരുന്നു. അന്നും വളരെ ചുറുചുറുക്കോടെയാണ് നിദ സമരത്തിൽ പങ്കെടുത്തതെന്ന് ജോൺസൺ ഓർത്തെടുക്കന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP