Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എനിച്ച് രാകുൽ ഗാന്ധീനേ കാണണേ...രാകുൽ ഗാന്ധീ എന്റെയാ'; പ്രിയപ്പെട്ട നേതാവിനെ കാണണേ എന്ന് പറഞ്ഞ് ചിണുങ്ങിക്കരഞ്ഞ കരുന്നിന്റെ മുന്നിൽ സാക്ഷാൽ രാഹുലെത്തി; കോഴിക്കോട്ടെ നിദ ഫർഹ കരയുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷനെ കാണാൻ അവസരം; പിഞ്ചോമനയ്‌ക്കൊപ്പം രാഹുൽ നിൽക്കുന്ന ചിത്രം വൈറൽ

'എനിച്ച് രാകുൽ ഗാന്ധീനേ കാണണേ...രാകുൽ ഗാന്ധീ എന്റെയാ'; പ്രിയപ്പെട്ട നേതാവിനെ കാണണേ എന്ന് പറഞ്ഞ് ചിണുങ്ങിക്കരഞ്ഞ കരുന്നിന്റെ മുന്നിൽ സാക്ഷാൽ രാഹുലെത്തി; കോഴിക്കോട്ടെ നിദ ഫർഹ കരയുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷനെ കാണാൻ അവസരം; പിഞ്ചോമനയ്‌ക്കൊപ്പം രാഹുൽ നിൽക്കുന്ന ചിത്രം വൈറൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഏതാനും ദിവസം മുൻപ് സമൂഹ മാധ്യമത്തിൽ വൈറലായ ഒന്നായിരുന്നു രാഹുൽ ഗാന്ധിയെ കാണണേ എന്ന് പറഞ്ഞ് പിതാവിന്റെ മുന്നിലിരുന്ന് പൊട്ടിക്കരയുന്ന കുഞ്ഞിന്റെ വീഡിയോ. ഏവരും വീഡിയോ കണ്ടെങ്കിലും അതിന് പിന്നാലെ അത്ഭുതപ്പെടുത്തുന്ന സംഭവമാണ് നടന്നിരിക്കുന്നത്. കോഴിക്കോട് കൊടിയത്തൂർ സ്വദേശിയായ രണ്ടു വയസുകാരി നിദയ്ക്ക് കരച്ചിലിനൊടുവിൽ രാഹുൽ ഗാന്ധിയെ കാണാൻ അവസരമൊരുങ്ങി.

'രാകുൽ ഗാന്ധി എന്റേതാ, എനിക്ക് കാണണമെന്ന'് നിദ ഉറക്കെ കരയുന്ന വീഡിയോ ശ്രദ്ധയിൽപെട്ടതോടയാണ് രാഹുലിനെ കാണാൻ നിദയ്ക്ക് ഭാഗ്യം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ സ്വദേശിയായ നൗഫൽ പുതുക്കുടിയുടെ രണ്ട് വയസുകാരിയായ മകളാണ് നിദ ഫർഹ. നിദക്കും സഹോദരിക്കും രാഹുൽഗാന്ധിയെ കാണാൻ അവസരം ലഭിച്ചു. പ്രിയ നേതാവിനെ കാണണമെന്ന് പറഞ്ഞ് നിദ ഉറക്കെ നിലവിളിച്ചത് ഒടുവിൽ ഫലം കണ്ടു.

തിരഞ്ഞെടുപ്പിന് ശേഷം വയനാട്ടിലെത്തിയ രാഹുലിനെ കാണാൻ നിദയുടെ പിതാവ് ശ്രമം നടത്തിയിരുന്നു.എന്നാൽ കാണാൻ സാധിച്ചിരുന്നില്ല. തുടർന്ന് പിതാവ് നിദയെ കളിയാക്കുകയും രാഹുൽഗാന്ധി തന്റേതാണെന്ന് പറയുകയും ചെയ്തതോടെ നിദ കരച്ചിൽ തുടങ്ങുകയായിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് നിദക്ക് രാഹുൽ ഗാന്ധിയെ കാണാൻ അവസരം ലഭിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP