Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരാണീ ഗോപിക? അപ്പോൾ സുരേഷേട്ടനെ പറഞ്ഞു വിട്ടോ? നിങ്ങൾക്കുമാകാം കോടീശ്വരനിൽ അവതാരകനായി ഇനി സുരേഷ് ഗോപി ഉണ്ടാകില്ലേ എന്ന ആകാംക്ഷയിൽ പ്രേക്ഷകർ

ആരാണീ ഗോപിക? അപ്പോൾ സുരേഷേട്ടനെ പറഞ്ഞു വിട്ടോ? നിങ്ങൾക്കുമാകാം കോടീശ്വരനിൽ അവതാരകനായി ഇനി സുരേഷ് ഗോപി ഉണ്ടാകില്ലേ എന്ന ആകാംക്ഷയിൽ പ്രേക്ഷകർ

മറുനാടൻ മലയാളി ബ്യൂറോ

ടെലിവിഷൻ പരിപാടികളിൽ ഏറ്റവും ജനകീയമായവയിൽ ഒന്നാണ് സിനിമാ താരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപി അവതാരകനായെത്തുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടി. കേവലം അറിവും വിനോദവും മാത്രമല്ല, പലരുടെയും ജീവിതം തന്നെ മാറ്റിമറിച്ച പരിപാടിയാണ് ഇത്. പരിപാടിയുടെ മുഖ്യ ആകർഷണം സുരേഷ് ഗോപി അവതാരകൻ ആയി എത്തുന്നുവെന്നുള്ളതാണ്. താരത്തിനെ ട്രോളാൻ ആണെങ്കിലും,ആരാധിക്കാൻ ആണെങ്കിലും ഒരിക്കൽ എങ്കിലും കോടീശ്വരൻ കാണാത്ത മലയാളികൾ ചുരുക്കമാണ്.

കഴിഞ്ഞ ദിവസം ചാനൽ പുറത്ത് വിട്ട ഒരു പ്രമോ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പങ്കെടുക്കാൻ എത്തിയ മത്സരാർത്ഥികളെ ഒരു യുവതി പരിചയപെടുത്തുന്നതും, ഒപ്പം സുരേഷ് ഗോപിയെ പരിപാടിയിൽ കാണിക്കാത്തതും ആണ് ഇപ്പോൾ കോടീശ്വരൻ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പുതിയ അവതാരക ആണോയെന്നും, സുരേഷേട്ടനെ നൈസായിട്ട് ഒഴിവാക്കിയതാണോയെന്നുമാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. എന്നാൽ കോടീശ്വരനിൽ പങ്കെടുക്കാൻ എത്തിയ ഇടുക്കി സ്വദേശിയായ ഗോപിക രാജീവ് എന്ന മത്സരാർത്ഥിയാണ് വളരെ സ്മാർട്ടായ രീതിയിൽ മത്സരാർത്ഥികളെ പരിചയപ്പെടുത്തുന്നത്. എംഎസ്സി സുവോളജിക്കാരിയായ ഗോപിക നല്ല ഒരു അവതാരക ആണെന്ന് കൂടി ഈ വീഡിയോയിലൂടെ തെളിയിച്ചിരിക്കുകയാണ്.

ജീവിതത്തിലെ പല കടമ്പകളും കടക്കാനായിട്ടാണ് പലരും നിങ്ങൾക്കും ആകാം കോടീശ്വരൻ പരിപാടിയിൽ എത്തുക. മറ്റുചിലർ സുരേഷ് ഗോപിയെ കാണാനും പരിചയപ്പെടാനും ആണ് എത്തുക. മാത്രമല്ല എന്താണ് കോടീശ്വരൻ എന്ന് അറിയാനുള്ള എക്‌സൈറ്റ്‌മെന്റും പങ്കെടുക്കാൻ എത്തുന്ന പ്രേക്ഷകർക്ക് പ്രചോദനമായിട്ടുണ്ട്. ഇപ്പോൾ പരിപാടിയിൽ മാറ്റങ്ങൾ വരുന്നുണ്ടോ എന്ന ചർച്ചകളാണ് എങ്ങും സജീവമായി നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP