Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ ആക്രമണത്തിലെ പോരാളി ഇനി എന്റെ ജീവിതത്തിലെ തേരാളി; ഫേസ്‌ബുക്ക് ലൈവിലെത്തി പിണറായിയോട് മുഖ്യമന്ത്രി കസേര ഒരു മാസത്തേക്ക് കടമായി ചോദിച്ച ഓട്ടോറിക്ഷ ഡ്രൈവർ നിഷ വിവാഹിതയാകുന്നു: വരൻ നിഷയ്‌ക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ തൃശൂർ സ്വദേശി രതീഷ്

ആ ആക്രമണത്തിലെ പോരാളി ഇനി എന്റെ ജീവിതത്തിലെ തേരാളി; ഫേസ്‌ബുക്ക് ലൈവിലെത്തി പിണറായിയോട് മുഖ്യമന്ത്രി കസേര ഒരു മാസത്തേക്ക് കടമായി ചോദിച്ച ഓട്ടോറിക്ഷ ഡ്രൈവർ നിഷ വിവാഹിതയാകുന്നു: വരൻ നിഷയ്‌ക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ തൃശൂർ സ്വദേശി രതീഷ്

ഫേസ്ബുക്ക് ലൈവിലെത്തി കേരളാ മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു മാസത്തേക്ക് മുഖ്യമന്ത്രി കസേര കടമായി ചോദിച്ചാണ് ഓട്ടോറിക്ഷ ഡ്രൈവറായ നിഷ സോഷ്യൽ മീഡിയയിൽ വൈറലായത്. പെരുമ്പാവൂരിലെ വനിത ഓട്ടോ ഡ്രൈവറായ നിഷയുടെ വീഡിയോ വൈറലായെങ്കിലും ഒപ്പം വ്യാപകമായ സൈബർ ആക്രമണത്തിനും നിഷ ഇരയായി. എന്നാൽ തളരാത്ത മനസോടെ തന്റെ നിലപാടുകൾ സാമൂഹിക മാധ്യമത്തിലൂടെ തുറന്ന് പറഞ്ഞ നിഷയ്ക്ക് ഫേസ്‌ബുക്കിൽ ധാരാളം ഫോളോവേഴ്‌സാണുള്ളത്.

സംസ്ഥാനത്ത് ആയിരങ്ങൾ സ്വന്തമായി ഒരു തുണ്ട് ഭൂമിയിയോ, പട്ടയമോ ഇല്ലാതെ കഷ്ടപ്പെടുന്നത് ശ്രദ്ധയിൽ പെടുത്തിയാണ് നിഷ അന്ന് മുഖ്യമന്ത്രി കസേര ഒരുമാസത്തേക്ക് കടമായി ചോദിച്ചത്. എന്നാൽ ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് നിഷ പങ്ക് വച്ചിരിക്കുന്നത്. താൻ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്തയാണ് നിഷ അറിയിച്ചിരിക്കുന്നത്. തൃശൂർ സ്വദേശിയായ രതീഷ് ആണ് വരൻ.

നിഷയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം....
ഹായ് ഫ്രണ്ട്സ് എല്ലാവരോടും ഒരു സന്തോഷ വാർത്ത അറിയിക്കാനുണ്ട് 16/12/18 (ഇന്നലെ ) എന്റെ വിവാഹ നിച്ഛയം ആയിരുന്നു. ഒരു വിവാഹമേ ജീവിതത്തിൽ വേണ്ടെന്നു വച്ചാ എനിക്ക് ഒരു ജീവിതം ഉണ്ടാകണം എന്നതായിരിക്കാം ദൈവ വിധി. നിങ്ങൾക്കെല്ലാവർക്കും അറിയാം എന്റെ ഫസ്റ്റ് വീഡിയോ മുഖ്യമന്ത്രിയുടെ കസേര ചോദിച്ചുള്ള വീഡിയോ അതായിരുന്നു ഇതിനൊക്കെ വഴിത്തിരിവായത് . ആ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വയറൽ ആയി പ്രത്യേകിച്ച് അതിലെ കുറേ കമെന്റ്‌സ് , സൈബർ പോരാളികളുടെ ആക്രമണം എന്നതായിരുന്നു പിന്നീടതെ ന്യൂസ്... അതിലെ ഒരു പോരാളിയാണ് ഇനി എന്റെ ജീവിതത്തിലെ തേരാളി ആകാൻ പോകുന്നത്. ഇതൊക്കെ ഒരു നിമിത്തമായിരിക്കാം അല്ലെ... ? അങ്ങനൊരു വീഡിയോ ഇടാനും അതിൽ രാ േഇടാനും പിന്നീട് പോരാളിയാക്കിയതിന്റെ വിഷമത്തിൽ പരിചയപ്പെട്ടതും ആ പരിജയം ഒരു വിവാഹ അഭ്യർത്ഥനയിൽ കൊണ്ടെത്താനും വീട്ടിൽ വന്നു പെണ്ണുകണ്ട് താല്പര്യം വീട്ടുകാരെ അറിയിച്ച് ഒടുവിൽ താ ഇന്നലെ വിവാഹ നിച്ചയവും വരെ കഴിഞ്ഞു....എല്ലാം ഒരു സ്വപ്നം പോലെ... എന്റെ സുഹൃത്താകളോട് ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു ഞാൻ വിവാഹം കഴിക്കുന്നില്ല എന്ന് അതിന് കാരണം ഞാൻ ഒരു സാമൂഹിക സ്നേഹി ആയതുകൊണ്ട് സമൂഹത്തെ സേവിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടും ആയിരുന്നു , എന്റെ ഇഷ്ട്ടങ്ങൾക്കോ താല്പര്യങ്ങൾക്കോ ഒരു രീതിലും തടസം നിൽകാത്തൊരാളെയും എന്തിനും സപ്പോർട്ട് ചെയ്യുന്നൊരാളെയും ആണ് ദൈവം എനിക്ക് തന്നത് .ആളുടെ പേര് രതീഷ് , തൃശൂർ വരവൂർ ആണ് സ്ഥലം അമ്മ മാത്രേ ഉള്ളൂ . മുന്നോട്ട് എന്ത് എന്നറിയില്ല ഈ നിമിഷം വരെ എല്ലാം നല്ലത് തന്നെ . ഞങ്ങളുടെ വിവാഹം മാർച്ച് 31 ന് ആണ് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം

സന്തോഷത്തോടെ നിങ്ങളുടെ നിഷ.........

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP