Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്നെ കല്യാണം കഴിക്കാമോ? കന്യകയാണോ? സോഷ്യൽ മീഡിയയിൽ ചൊറിയാൻ വന്ന സൈബർ സദാചാരികളുടെ ചോദ്യത്തിന് കിടിലൻ മറുപടി കൊടുത്ത് നിവേദ തോമസ്

എന്നെ കല്യാണം കഴിക്കാമോ? കന്യകയാണോ? സോഷ്യൽ മീഡിയയിൽ ചൊറിയാൻ വന്ന സൈബർ സദാചാരികളുടെ ചോദ്യത്തിന് കിടിലൻ മറുപടി കൊടുത്ത് നിവേദ തോമസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബാലതാരമെന്ന നിലയിലാണ് നിവേദ തോമസിനെ മലയാളികൾ പരിചയപ്പെടുന്നത്. ഇന്ന് മലയാളികൾക്കടയിൽ അറിയപ്പെടുന്ന നടിയായി അവർ മാറിയിട്ടുണ്ട്. 'വെറുതേ ഒരു ഭാര്യ' എന്ന ചിത്രത്തിൽ ബാലതാരമായാണ് നിവേദ തോമസ് വെള്ളിത്തിരയിലേക്ക് എത്തിയത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി അനവധി ചിത്രങ്ങൾ. കമൽ ഹാസന്റെ 'പാപനാശം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ 'ആരാധകരോടുള്ള' മാസ് റിപ്ലൈയാണ് വൈറലായിരിക്കുന്നത്.

സൈബർ സദാചാരികൾക്ക് കിടിലൻ മറുപടിയാണ് നിവേദ കൊടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് ''കല്യാണം എപ്പോഴാണ്?, പ്രണയമുണ്ടോ?, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ?'' എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വന്നത്.

''നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതിൽ സന്തോഷമുണ്ട്. എന്നാൽ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങൾ ഞാൻ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുമ്പോൾ കുറച്ച് ബഹുമാനവും അന്തസ്സും ഒക്കെ കൊടുക്കാം'' എന്നാണ് നിവേദ കുറിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP