Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുനലൂർ 1987, ചടയമംഗലം 750, ചാത്തന്നൂർ 1500, കുണ്ടറ 9370, ഇരവിപുരം 12622, കൊല്ലം 17500, ചവറ 19000; ആകെ കിട്ടുക 62,729 വോട്ടിന്റെ ഭൂരിപക്ഷം; കൊല്ലത്തെ പ്രേമചന്ദ്രന്റെ വിജയം കിറുകൃത്യമായി യിഡിഎഫ് പ്രവചിച്ചത് ചർച്ചയാക്കി സോഷ്യൽ മീഡിയ; എല്ലാം ആർ എസ് പിയുടെ ഷാഡോ ടീമിന്റെ മികവെന്ന് കളിയാക്കലും; യുഡിഎഫിന്റെ ബൂത്തുതല കണക്കെടുപ്പ് ചർച്ചയാകുമ്പോൾ

പുനലൂർ 1987, ചടയമംഗലം 750, ചാത്തന്നൂർ 1500, കുണ്ടറ 9370, ഇരവിപുരം 12622, കൊല്ലം 17500, ചവറ 19000; ആകെ കിട്ടുക 62,729 വോട്ടിന്റെ ഭൂരിപക്ഷം; കൊല്ലത്തെ പ്രേമചന്ദ്രന്റെ വിജയം കിറുകൃത്യമായി യിഡിഎഫ് പ്രവചിച്ചത് ചർച്ചയാക്കി സോഷ്യൽ മീഡിയ; എല്ലാം ആർ എസ് പിയുടെ ഷാഡോ ടീമിന്റെ മികവെന്ന് കളിയാക്കലും; യുഡിഎഫിന്റെ ബൂത്തുതല കണക്കെടുപ്പ് ചർച്ചയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ എൽഡിഎഫ് വിലയിരുത്തിയതിനു സമാനമായ ഭൂരിപക്ഷം പ്രവചിച്ച് യുഡിഎഫ് പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി. സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ 62,729ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫിന്റെ വെളിപ്പെടുത്തൽ. പുനലൂർ 1987, ചടയമംഗലം 750, ചാത്തന്നൂർ 1500, കുണ്ടറ 9370, ഇരവിപുരം 12622, കൊല്ലം 17500, ചവറ 19000 എന്നിങ്ങനെയാണു നിയമസഭാ മണ്ഡലം തിരിച്ചുള്ള ഭൂരിപക്ഷ കണക്ക്. ഇത് ഇങ്ങനെ ഇത്ര കൃത്യമായി സാധ്യമായെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

ഇത് പ്രവചനമാണോ ഫല പ്രഖ്യാപനമാണോ എന്നതാണ് ഉയരുന്ന ചോദ്യം. സാധാരണ 60000 വോട്ടിന് ജയിക്കും. ലക്ഷം വോട്ടിന് ജയിക്കുമെന്നൊക്കെയാണ് പ്രവചനങ്ങൾ പറയാറുള്ളത്. എന്നാൽ പുനലൂരിലെ ഭൂരിപക്ഷം 1987ഉം ഇരവിപുരത്ത് 12622ഉം ആയിരിക്കുമെന്ന് കോൺഗ്രസും യുഡിഎഫും പറയുന്നു. ഇങ്ങനെ ആളുകളുടെ വോട്ട് കൃത്യമായി എണ്ണാൻ യുഡിഎഫിന് ആയി എന്നതാണ് ഉയരുന്ന ചോദ്യം. 9,61,212 വോട്ടുകൾ പോൾ ചെയ്ത കൊല്ലം മണ്ഡലത്തിൽ സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നു നേരത്തെ എൽഡിഎഫ് വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കിറുകൃത്യമെന്ന് വിശദീകരിക്കുന്ന കണക്കെത്തിയത്.

യുഡിഎഫ് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ അടിയൊഴുക്കുകൾ വോട്ടായി മാറിയിട്ടുണ്ടെങ്കിൽ ഭൂരിപക്ഷം ഒരു ലക്ഷത്തിൽപരം വോട്ടായി ഉയരാമെന്നും യുഡിഎഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ്ഖാനും ജനറൽ കൺവീനർ ഫിലിപ് കെ.തോമസും പറഞ്ഞു. ഇതിനൊപ്പം ബിജെപി സ്ഥാനാർത്ഥിയുടെ വോട്ടും എണ്ണി. എൻഡിഎ സ്ഥാനാർത്ഥിക്ക് 80,000 വോട്ടു വരെ ലഭിക്കാമെന്നാണ് പ്രവചനം. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് സംഘടനാ പ്രവർത്തനം നന്നായിരുന്നെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തിപരമായി ആക്ഷേപിച്ചതും കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിലയിരുത്താതിരുന്നതും എംപിയുടെ വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യാതിരുന്നതും അവർക്കു ദോഷകരമായതായി യുഡിഎഫ് നേതാക്കൾ വിലയിരുത്തുന്നു.

കൊല്ലത്ത് ജയം ഉറപ്പാണെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. എൻ എസ് എസ് വോട്ടുകൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് അവർ. എന്നാൽ എൻ എസ് എസ് വോട്ടെല്ലാം പ്രമചന്ദ്രൻ പിടിച്ചുവെന്നാണ് യുഡിഎഫ് വാദം. ഏതായാലും തെരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും പുനലൂരിലേയും ഇരവിപുരത്തേയും ഭൂരിപക്ഷമാകും സോഷ്യൽ മീഡിയ ഫല പ്രഖ്യാപനം ദിവസം ശ്രദ്ധിക്കുക. ഇത്ര കൃത്യമായി പറയാനുകമെങ്കിൽ ഓരോ സ്ഥാനാർത്ഥിക്കും കിട്ടുന്ന വോട്ട് കൂടി പ്രവചിക്കാമായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ പൊതു വികാരം. അങ്ങനെ യുഡിഎഫിന്റെ കണക്കെടുപ്പിലെ വിചിത്രത ചർച്ചയാക്കുകയാണ് സമൂഹ മാധ്യമങ്ങൾ.

എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് സംഘടനാ പ്രവർത്തനം നന്നായിരുന്നെങ്കിലും എൻ.കെ.പ്രേമചന്ദ്രനെതിരേ വ്യക്തിഹത്യനടത്തിയത് അദ്ദേഹത്തിന് അനുകൂല പ്രതികരണമുണ്ടാക്കുകയാണ് ചെയ്തത്. രാഹുൽഗാന്ധി കേരളത്തിൽ മത്സരിച്ചതും ഗുണകരമായെന്നും നേതാക്കൾ പറഞ്ഞു. അവലോകനയോഗത്തിൽ സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ, എ.എ.അസീസ്, ബിന്ദുകൃഷ്ണ, ഷിബു ബേബിജോൺ, ഭാരതീപുരം ശശി, കെ.സി.രാജൻ, ശൂരനാട് രാജശേഖരൻ, പ്രതാപവർമ തമ്പാൻ, എൻ.അഴകേശൻ, എ.യൂനുസ്‌കുഞ്ഞ് തുടങ്ങിയവർ സംബന്ധിച്ചു.

ഇതിന് വിപരീതമാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. ചവവറ ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷം നേടുമെന്നാണ് കണക്കുകൂട്ടൽ. കുണ്ടറയിൽ 13,000, ഇരവിപുരം 6000, ചാത്തന്നൂർ 14000, ചടയമംഗലം 15000, പുനലൂർ 15000, കൊല്ലം 6000 എന്നിങ്ങനെയാണ് കണക്കെടുപ്പ്. ഇതെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ച വോട്ട് അടിസ്ഥാനപ്പെടുത്തിയ കണക്കാണ്. ബിജെപിക്കെതിരെ പ്രതിരോധിക്കാൻ എൽ.ഡി.എഫിനെ കഴിയൂവെന്നു വോട്ടർമാർ ചിന്തിച്ചതിന്റെ തെളിവായി ഇരവിപുരത്തെ വർധിച്ച പോളിങ് അവർ ചൂണ്ടിക്കാട്ടുന്നു. ഈഴവ, പട്ടികജാതി വോട്ടുകളും തങ്ങൾക്കാണു ലഭിച്ചതെന്ന വിലയിരുത്തലും പലയിടത്തും കോൺഗ്രസ് പ്രവർത്തകർ സജീവമല്ലാതിരുന്നതും ഗുണം ചെയ്യുമെന്നാണു എൽ.ഡി.എഫ്.

കരുതുന്നത്. എന്നാൽ മുത്തലാഖ് വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രന്റെ ഇടപെടൽ വളരെ ഗുണം ചെയ്തതായും ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്കു ലഭിച്ചതായും യു.ഡി.എഫും വിശ്വസിക്കുന്നു. 2014-ലെ തെരഞ്ഞെടുപ്പിൽ 72.12 പോളിങ് ശതമാനം രേഖപ്പെടുത്തിയ കൊല്ലത്ത് ഇക്കുറി 74.36 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP