Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വേറെ പണിയൊന്നുമില്ലല്ലോ? തിരക്കുള്ളയാളെന്ന നാട്യം നിർത്തി രാഹുൽ വയനാട്ടിൽ തങ്ങുകയാണ് വേണ്ടത്: വയനാട് എംപിക്കെതിരായ വിമർശനവുമായി എൻ എസ് മാധവൻ

വേറെ പണിയൊന്നുമില്ലല്ലോ? തിരക്കുള്ളയാളെന്ന നാട്യം നിർത്തി രാഹുൽ വയനാട്ടിൽ തങ്ങുകയാണ് വേണ്ടത്: വയനാട് എംപിക്കെതിരായ വിമർശനവുമായി എൻ എസ് മാധവൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉയർത്തി എഴുത്തുകാരൻ എൻ എസ് മാധവൻ. വേറെ തിരക്കൊന്നുമില്ലാത്ത രാഹുൽ ഗാന്ധി വയനാട്ടിൽ തങ്ങി പണിയെടുക്കുകയാണ് വേണ്ടതെന്നാണ് എൻഎസ് മാധവന്റെ വിമർശനം. തിരക്കുള്ളയാളാണെന്ന നാട്യം രാഹുൽ അവസാനിപ്പിക്കണമെന്നും മാധവൻ ട്വിറ്ററിൽ കുറിച്ചു.

മാധവൻ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ:

തിരക്കുള്ളയാളാണെന്ന നാട്യം രാഹുൽ ഗാന്ധി അവസാനിപ്പിക്കണം. ഇപ്പോൾ അദ്ദേഹത്തിന് വേറെ പണിയൊന്നുമില്ല. വീട്ടിൽ കാത്തിരിക്കാൻ ഭാര്യയും കുട്ടികളുമില്ല. അദ്ദേഹം വയനാട്ടിൽ തങ്ങി പണിയെടുക്കുകയാണ് വേണ്ടത്. അതെങ്ങനെ വേണമെന്ന് സ്ഥലം എംഎൽഎ ശശീന്ദ്രനെ കണ്ടു പഠിക്കാവുന്നതാണ്.

വയനാട്ടിലെ എംപിയായ രാഹുൽ, മഴക്കെടുതിയുടെയും ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു. മലപ്പുറത്തെയും വയനാട്ടിലെയും ക്യാംപുകളിലെത്തിയ അദ്ദേഹം ദുരിത ബാധിതരുമായി സംസാരിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിന്നു ദുരന്തത്തെ നേരിടണമെന്ന് അഭിപ്രായപ്പെട്ട രാഹുൽ പിറ്റേന്നു മടങ്ങുകയും ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP