Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശശീന്ദ്രനെ കണ്ട് പഠിക്കാൻ രാഹുൽ ഗാന്ധിക്ക് ഉപദേശവുമായി എൻ എസ് മാധവൻ; ആദ്യം പിണറായി വിജയനെ ഒന്ന് ഉപദേശിക്കണമെന്ന് പി സി വിഷ്ണുനാഥ്; രാഷ്ട്രീയ നേതാക്കന്മാർ ശശീന്ദ്രനെ കണ്ടു പഠിക്കണമെന്നാണ് സോഷ്യൽ മീഡിയയും

ശശീന്ദ്രനെ കണ്ട് പഠിക്കാൻ രാഹുൽ ഗാന്ധിക്ക് ഉപദേശവുമായി എൻ എസ് മാധവൻ; ആദ്യം പിണറായി വിജയനെ ഒന്ന് ഉപദേശിക്കണമെന്ന് പി സി വിഷ്ണുനാഥ്; രാഷ്ട്രീയ നേതാക്കന്മാർ ശശീന്ദ്രനെ കണ്ടു പഠിക്കണമെന്നാണ് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: രാഹുൽ ഗാന്ധിക്ക് ഉപദേശവുമായെത്തിയ എൻ എസ് മാധവന് എങ്ങനെ പ്രവർത്തിക്കണമെന്ന് സംബന്ധിച്ച് പിണറായി വിജയനെ ഉപദേശിക്കാൻ നിർദ്ദേശം നൽകി പി സി വിഷ്ണുനാഥ്. വയനാട് എംപി.യും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധി കല്പറ്റ എംഎ‍ൽഎ. സി.കെ. ശശീന്ദ്രനെപ്പോലെയുള്ളവരെ കണ്ടുപഠിക്കണമെന്ന മാധവന്റെ ട്വീറ്റിനാണ് കുറിക്ക് കൊള്ളുന്ന മറുപടിയുമായി വിഷ്ണുനാഥ് എത്തിയത്. രാഹുൽഗാന്ധിയെ വിമർശിക്കുന്ന എൻ.എസ്. മാധവനെപ്പോലെയുള്ള ഇടതുചിന്താഗതിക്കാർ ആദ്യം പിണറായിയെ ഉപദേശിക്കണമെന്നായിരുന്നു വിഷ്ണുനാഥിന്റെ നിർദ്ദേശം.

വയനാടിന്റെ എംപി.യായ രാഹുൽഗാന്ധി തിരക്കാണെന്ന് നടിക്കുന്നത് നിർത്തണമെന്നായിരുന്നു എൻ.എസ്. മാധവന്റെ ട്വീറ്റ്. അദ്ദേഹത്തിന് നിലവിൽ ജോലിയൊന്നുമില്ല. വീട്ടിൽ കാത്തിരിക്കാൻ ഭാര്യയും കുട്ടികളുമില്ല. അദ്ദേഹം നിർബന്ധമായും വയനാട്ടിൽ തങ്ങി പ്രവർത്തിക്കണം. അത് എങ്ങനെ ചെയ്യണമെന്നത് എംഎ‍ൽഎ. ശശീന്ദ്രനെപ്പോലെയുള്ളവരെ കണ്ടുപഠിക്കാവുന്നതാണെന്നും എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തിരുന്നു. എങ്ങനെ പ്രളയ ദുരിതാശ്വാസ പ്രവർത്തനം നടത്തണം എന്ന് പിണറായി വിജയനെ ഒന്ന് ഉപദേശിക്കാൻ മാധവൻ തയ്യാറാകണം എന്നായിരുന്നു വിഷ്ണുനാഥ് മറുപടി കുറിച്ചത്.

എന്നാൽ എൻ.എസ്. മാധവന്റെ ട്വീറ്റിന് താഴെ കൃത്യമായ മറുപടിയുമായി കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് രംഗത്തെത്തി. രാഹുൽഗാന്ധി അദ്ദേഹത്തിന്റെ പാർലമെന്റ് മണ്ഡലമായ വയനാട്ടിലാണ് എത്തിയതെന്നും മലപ്പുറത്തെയും വയനാട്ടിലെയും 15 ദുരിതാശ്വാസക്യാമ്പുകളും ദുരിതബാധിതരായ ആയിരങ്ങളെയും അദ്ദേഹം സന്ദർശിച്ചെന്നും പി.സി. വിഷ്ണുനാഥ് മറുപടിയായി കുറിച്ചു.

കൽപറ്റക്കാരുടെ സ്വന്തം എംഎൽഎയാണ് സി.കെ.ശശീന്ദ്രൻ. കൽപറ്റക്കാരുടെ ഏതാവശ്യത്തിനും മുന്നിൽ തന്നെ അവരുടെ പ്രിയപ്പെട്ട എംഎൽഎയുണ്ടാവും. അതിനാൽ തന്നെ കൽപറ്റക്കാർക്ക് സി.കെ.ശശീന്ദ്രൻ അവരുടെ ശശിയേട്ടനാണ്. മഹാമാരിയിൽ കൽപറ്റക്കാർ ദുരിതമനുഭവിക്കുമ്പോൾ അവർക്ക് താങ്ങും തണലുമായി ശശീന്ദ്രൻ ഒപ്പം തന്നെയുണ്ട്.

കഴിഞ്ഞ 5 ദിവസമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ് ശശീന്ദ്രൻ എംഎൽഎ. രക്ഷാപ്രവർത്തനത്തിനും ദുരിതബാധിതരെ സഹായിക്കുന്നതിനും അദ്ദേഹം പങ്കാളിയാകുന്നുണ്ട്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കോരിച്ചൊരിയുന്ന മഴയത്തും രക്ഷാപ്രവർത്തനത്തിൽ സജീവനായിരിക്കുന്ന ശശീന്ദ്രൻ എംഎൽഎയെ അഭിനന്ദിച്ച് പ്രതിപക്ഷ പാർട്ടിയിലെ നേതാക്കൾ പോലും രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ നേതാക്കന്മാർ ശശീന്ദ്രനെ കണ്ടു പഠിക്കണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP