Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജൂനിയർ എൻ.ടി.ആറിന്റെ ആരാധികയല്ലെന്ന് പരസ്യമായി പറഞ്ഞു; നടി മീരാ ചോപ്രയ്‌ക്കെതിരെ ബലാത്സംഗ ഭീഷണിയുമായി ആരാധകർ; വധഭീഷണിയും നേരിടുന്നതായി താരം

മറുനാടൻ ഡെസ്‌ക്‌

തെലുങ്ക് താരമായ ജൂനിയർ എൻടിആറിന്റെ ആരാധികയല്ല എന്ന് പറഞ്ഞതിന്റെ പേരിൽ നടി മീര ചോപ്രയ്ക്ക് സോഷ്യൽ മീഡിയയിൽ അസഭ്യവർഷം. ജൂനിയർ എൻടിആറിന്റെ ആരാധികയല്ല, മറിച്ച് മഹേഷ് ബാബുവിന്റെ ഫാനാണ് താൻ എന്ന് പറഞ്ഞതിന് പിന്നാലെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉൾപ്പെടെ നേരിടുകയാണ് നടി.

ട്വിറ്ററിൽ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായിലായിരുന്നു താരം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെയാണ് ജൂനിയർ എൻടിആർ ആരാധകർ രം?ഗത്തെത്തിയത്. തനിക്ക് ലഭിച്ച ചില സന്ദേശങ്ങൾ റീട്വീറ്റ് ചെയ്ത് സംഭവത്തിലേക്ക് നടന്റെ ശ്രദ്ധ ക്ഷണിക്കാനും മീര ശ്രമിച്ചു. താങ്കളെക്കാൾ മഹേഷ് ബാബുവിന!!െ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതിന്റെ പേരിലാണ് ഈ രീതിയിലുള്ള ആക്രമണം നേരിടേണ്ടി വന്നതെന്നും, ഇത്തരം ആരാധകരുള്ളതിൽ താങ്കൾ അഭിമാനിക്കുന്നുണ്ടോയെന്നും നടി ചോദിച്ചു.

'ആരുടെയെങ്കിലും ആരാധികയാകുന്നത് കുറ്റകരമാണെന്ന് എനിക്കറിയില്ലായിരുന്നു .. എല്ലാ പെൺകുട്ടികളോടും ഇത് ഉറക്കെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾ ജൂനിയർ എൻടിആറിനറെ ആരാധികയല്ലെങ്കിൽ, ബലാത്സംഗവും കൊലപാതകവും കൂട്ടബലാത്സംഗവും നേരിട്ടേക്കാം', മറ്റൊരു ട്വീറ്റിൽ മീര കുറിച്ചു.

താരത്തിന്റെ പേര് കളയുകയാണ് ഈ ആരാധകർ ചെയ്യുന്നതെന്നും നടി കൂട്ടിച്ചേർത്തു. മീരയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയിയും രംഗത്തെത്തി.സംഭവത്തിൽ മീര ഹൈദ്രാബാദ് പൊലീസിൽ പരാതി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP