Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ഗാനം മാത്രമെൻ....! ഫോൺ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചതായി സിസ്റ്റർ ലൂസി; ശ്രമം നടത്തിയത് മദർ സുപ്പീരിയർ നേരിട്ട്; കേസ് പിൻവലിക്കണമെന്ന് ഭീഷണിയും; ഇനിയും അക്രമങ്ങളുണ്ടാകാമെന്ന് സിസ്റ്റർ

ഒരു ഗാനം മാത്രമെൻ....! ഫോൺ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചതായി സിസ്റ്റർ ലൂസി; ശ്രമം നടത്തിയത് മദർ സുപ്പീരിയർ നേരിട്ട്; കേസ് പിൻവലിക്കണമെന്ന് ഭീഷണിയും; ഇനിയും അക്രമങ്ങളുണ്ടാകാമെന്ന് സിസ്റ്റർ

ജാസിം മൊയ്തീൻ

കൽപറ്റ; സഭയുടെ പ്രതികാര നടപിടകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ ഫോൺ ബലമായി പിടിച്ചുവാങ്ങാനുള്ള ശ്രമം നടന്നതായി പരാതി. ഇന്ന് രാവിലെ 8.35ന് മദർ സുപ്പീരിയർ തന്റെ ഫോൺ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്ന് സിസ്റ്റർ ലൂസി തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

തുടർന്നും ഇത്തരത്തിലുള്ള അക്രമങ്ങളുണ്ടാകാൻ സാധ്യതയുള്ളതായി അവർ ആരോപിക്കുന്നു. 'രാവിലെ 8.35 ന് ഫോൺ ബലമായി പിടിച്ചുവാങ്ങാൻ സുപ്പീരിയർ ശ്രമിച്ചു.തുടർന്നും എന്തും പ്രതീകിഷിക്കാം.. ഒരു പുഷ്പം, ഒരു ഗാനം മാത്രമെൻ !' എന്നാണ് സിസ്റ്റർ ലൂസി ഇന്ന് രാവിലെ 9 മണിക്ക് ഫേസ്‌ബുക്കിൽ കുറിച്ചത്. അതേസമയം കേസ് പിൻവലിക്കാനും സിസ്റ്റർ ജ്യോതി മരിയ ഭീഷണിപ്പെടുത്തിയെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. അല്ലെങ്കിൽ വിവരമറിയുമെന്നും.

ബിഷപ്പിന്റെ പീഡനങ്ങൾക്കിരയായ കന്യാസ്ത്രീ നടത്തിയ സമരങ്ങൾക്ക് ഐക്യദാർണ്ഡ്യം പ്രകടിപ്പിച്ചത് മുതൽ നിരന്തരമായി സഭയുടെ പ്രതികാര നടപടികൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് സിസ്റ്റർ ലൂസി കളപ്പുര. കഴിഞ്ഞ ദിവസം മഠത്തിൽ പോയി സിസ്റ്ററുമായി ചർച്ച നടത്തിയ മാധ്യമ പ്രവർത്തകരെ ചേർത്ത് മറ്റൊരു പുരോഹിതൻ അപവാദ പ്രചരണങ്ങൾ നടത്തിയിരുന്നു. മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വിശദീകരണവുമായി സിസ്റ്റർ എത്തിയത് മുതൽ മഠത്തിൽ ഏത് വിധേനയും അവരെ പുറത്താക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ബലം പ്രയോഗിച്ച് തന്നെ പുറത്താക്കാനാകില്ലെന്നും 35 വർഷം ഞാൻ ജീവിച്ച മഠത്തിൽ നിന്ന് തന്നെ പുറത്താക്കാനാകില്ലെന്നും അവർ പറഞ്ഞിരുന്നു. മാത്രവുമല്ല മഠത്തിന്റെ പിൻവാതിലിലൂടെ എത്തുന്ന വൈദികരുടെ ലിസ്റ്റ് തെളിവ് സഹിതം പുറത്ത് വിടുമെന്നും സിസ്റ്റർ പറഞ്ഞിരുന്നു. മാധ്യമ പ്രവർത്തകർ സിസ്റ്ററെ കാണാൻ മഠത്തിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ തെറ്റായി ചിത്രീകരിച്ചാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യങ്ങളിൽ ഫാദർ നോബിൾ അപവാദ പ്രചരണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP