Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് രോഗികളെ ശുശ്രൂഷിക്കാനെത്തും മുന്നേ കുട്ടികളെ സഹോദരിയുടെ വീട്ടിലേക്ക് അയച്ചു; പല നഴ്‌സുമാരും ഭർത്താവിനെയും മക്കളേയും കണ്ടിട്ട് മാസങ്ങളായി; കുഞ്ഞിന് പാലൂട്ടാൻ കഴിയാത്തതിനാൽ പൊട്ടിക്കരഞ്ഞ് സഹപ്രവർത്തകയായ മറ്റൊരു നഴ്‌സ്: കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെങ്കിലും ഞങ്ങൾക്ക് അതൊന്നും ഓർക്കാൻ സമയിമില്ല: കോവിഡ് അനുഭവങ്ങൾ പങ്കുവെച്ചുള്ള നഴ്‌സിന്റെ കുറിപ്പ് വൈറലാകുന്നു

കോവിഡ് രോഗികളെ ശുശ്രൂഷിക്കാനെത്തും മുന്നേ കുട്ടികളെ സഹോദരിയുടെ വീട്ടിലേക്ക് അയച്ചു; പല നഴ്‌സുമാരും ഭർത്താവിനെയും മക്കളേയും കണ്ടിട്ട് മാസങ്ങളായി; കുഞ്ഞിന് പാലൂട്ടാൻ കഴിയാത്തതിനാൽ പൊട്ടിക്കരഞ്ഞ് സഹപ്രവർത്തകയായ മറ്റൊരു നഴ്‌സ്: കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെങ്കിലും ഞങ്ങൾക്ക് അതൊന്നും ഓർക്കാൻ സമയിമില്ല: കോവിഡ് അനുഭവങ്ങൾ പങ്കുവെച്ചുള്ള നഴ്‌സിന്റെ കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ

മരണം വിതയ്ക്കുന്ന മഹാമാരിയാണ് കോവിഡ് എന്ന് തിരിച്ചറിഞ്ഞിട്ടും കർമ്മ നിരതരായി തങ്ങൾക്ക് മുന്നിൽ വരുന്ന രോഗികളെ തെല്ലും ഭയാശങ്കയില്ലാതെ ശുശ്രൂഷിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് നഴ്‌സുമാർക്കുള്ളത്. അത് അവർ ഭംഗിയായി ചെയ്യുന്നുമുണ്ട്. സ്വന്തം കുടുംബത്തേയും കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചാണ് നഴ്‌സുമാർ ആഴ്ചകളായി കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നത്. പലരും കുഞ്ഞു മക്കളെ കണ്ടിട്ട് ദിവസങ്ങളായി. അമ്മയെ കാണണമെന്ന് കുഞ്ഞുങ്ങൾ വാശി പിടിച്ചാലും അഖലെ നിന്നു പോലും കാണാൻ ഇവർക്ക് കഴിയുന്നുമില്ല. ഇത്തരത്തിൽ തന്റെ അനുഭവം പങ്കുവെച്ചുള്ള ഒരു നഴ്‌സിന്റെ കുറിപ്പ് വൈറലാകുകയാണ്.

ഹ്യൂമൻസ് ഓഫ് ബോംബെ ഫേസ്‌ബുക് പേജിൽ ഒരു നഴ്‌സ് പങ്കുവച്ച കുറിപ്പാണ് ജനം നെഞ്ചോട് ചേർക്കുന്നത്. ഏതു വായനക്കാരന്റെയും ഹൃദയത്തെ പിടിച്ചു കുലുക്കി മാത്രമേ ഈ നഴ്‌സിന്റെ കുറിപ്പ് കടന്നു പോവുകയുള്ളു.

എന്റെ രണ്ട് ആൺമക്കളെയും സഹോദരിയുടെ അടുത്തേക്ക് അയച്ച ശേഷമാണ് ഞാൻ കോവിഡ് 19 ബാധിച്ച രോഗികളെ ശുശ്രൂഷിക്കാനായി ആശുപത്രിയിലേക്ക് പോകാനിറങ്ങിയത്. അറിഞ്ഞുകൊണ്ട് അവരെ അപകടത്തിലാക്കാൻ കഴിയാത്തതിനാലാണ് അഴരെ ഞാൻ വീട്ടിൽ നിന്നും മാറ്റി നിർത്തിയത്.

വീട്ടിൽ നിന്നും ഭർത്താവിനോടു യാത്ര പറഞ്ഞ് ആശുപത്രിയിലേക്ക് ഇറങ്ങുമ്പോഴും അറിഞ്ഞിരുന്നില്ല ഇനി ദിവസങ്ങൾ കഴിഞ്ഞാലും എനിക്ക് അദ്ദേഹത്തെ കാണാൻ കഴിയില്ല എന്ന്. ഞാൻ എന്റെ ഭർത്താവിനെ കണ്ടിട്ട് 10 ദിവസത്തിലധികമായി. കുടുംബത്തിലുള്ളവർക്ക് രോഗം പകരാതിരിക്കാൻ ഞങ്ങൾ ആശുപത്രിയിൽതന്നെ തുടരുന്നതാണു നല്ലതെന്ന് നഴ്‌സുമാർ തിരിച്ചറിഞ്ഞിരിക്കുന്നു. മറ്റൊന്നും ചിന്തിക്കാൻ എനിക്കു സമയം കിട്ടാത്തതിനാൽ അദ്ദേഹം എങ്ങനെ ഒറ്റയ്ക്കു കഴിയുന്നു, എന്തു കഴിക്കും എന്നതിനെക്കുറിച്ചൊന്നും എനിക്ക് ആശങ്കയില്ല. ഇതു വളരെ കഠിനമായ അനുഭവമാണ്. മുഖത്തു പുഞ്ചിരിയുമായി ദിവസവും അനവധി രോഗികളുമായി ഇടപെടേണ്ടി വരും. ചിലപ്പോൾ നിരാശാജനകമായ, മനസ്സു മടുപ്പിക്കുന്ന അനുഭവങ്ങളും ഉണ്ടാകാറുണ്ടെന്നും ഈ നഴ്‌സ് പറയുന്നു.

ഒരു റസ്റ്ററന്റിന്റെ ഹെഡ് ഷെഫ് ആയ ഒരു രോഗി തനിക്കു നൽകിയ ഭക്ഷണം വലിച്ചെറിഞ്ഞിട്ട് അലറി, 'എങ്ങനെയാണ് പാചകം ചെയ്യേണ്ടതെന്ന് നിങ്ങളുടെ പാചകക്കാരന് അറിയില്ല, എന്താണ് എനിക്കു നിങ്ങൾ വിളമ്പിയത്, ഇതു മോശമായിപ്പോയി'. എന്താണു പറയേണ്ടതെന്ന് എനിക്കറിയില്ല. പഞ്ചനക്ഷത്ര ഭക്ഷണമൊന്നുമല്ല നൽകുന്നതെന്ന് എനിക്കറിയാം. പക്ഷേ ഞങ്ങളെക്കൊണ്ട് പറ്റുന്നതിന്റെ പരമാവധി ഞങ്ങൾ ചെയ്യുന്നുണ്ട്.

എന്നാൽ നന്ദി ഉള്ളവരുമുണ്ട്. കുറച്ചു ദിവസം മുൻപ് തലവേദനയുള്ള വൃദ്ധനായ ഒരാളെ ഞാൻ കൗൺസലിങ് ചെയ്യുകയായിരുന്നു. ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നിട്ടുകൂടി തനിക്ക് വൈറസ് ബാധ ഉണ്ടോയെന്ന ഭയമായിരുന്നു അദ്ദേഹത്തിന്. ഞാൻ അദ്ദേഹത്തോടൊപ്പമിരുന്ന് സമാധാനിപ്പിച്ചു. സമ്മർദം കാരണമാണ് തലവേദന വന്നതെന്ന് മനസ്സിലാക്കിക്കൊടുത്തു. കാര്യങ്ങൾ മനസ്സിലാക്കിയ അദ്ദേഹം തന്റെ മനസ്സിലെ ആശങ്കകൾ പരിഹരിച്ച് സമാധാനം നൽകിയതിന് നന്ദി അറിയിച്ചു.

എല്ലാ നഴ്‌സുമാരും ദിവസവും ഇതുതന്നെയാണു ചെയ്യുന്നത്. കുടുംബത്തെ കണ്ടിട്ട് പലരും ആഴ്ചകളും മാസങ്ങളുമായിരിക്കുന്നു. ഉച്ചഭക്ഷണ ഇടവേളയിൽ ഞങ്ങൾ പരസ്പരം ആശ്വാസം കണ്ടെത്തും. തന്റെ കുഞ്ഞിനെ പാലൂട്ടാൻ കഴിയാത്തതു പറഞ്ഞ് ഇന്നലെ ഒരു നഴ്‌സ് കരയുകയായിരുന്നു. കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെങ്കിലും ഞങ്ങൾക്ക് കർമനിരതരായേ പറ്റൂ.

കഴിഞ്ഞ തവണ ഞാൻ വീട്ടിലേക്കു പോയപ്പോൾ അയൽക്കാർ സന്തോഷത്തോടെയാണ് എന്നെ സ്വാഗതം ചെയ്തത്. എന്നാൽ അതിനുശേഷം കാര്യങ്ങൾ വഷളായി. എന്റെ ഒരു സഹപ്രവർത്തകനെ അദ്ദേഹത്തിന്റെ നാട്ടിലേക്കു കടക്കാൻ അനുവദിച്ചില്ല. അദ്ദേഹത്തിനു രോഗബാധ ഉണ്ടോ എന്ന ഭയമായിരുന്നു അവർക്ക്. ഞങ്ങൾക്കെല്ലാവർക്കും ഭീതി തോന്നി. ആ നിമിഷത്തിൽ, നന്ദി ലഭിക്കാത്ത ജോലിയാണോ ഇതെന്നു തോന്നിപ്പോയി.

എന്നിട്ടും ആ സഹപ്രവർത്തകൻ കൂടുതൽ ഊർജ്ജസ്വലനായി രോഗികളെ പരിചരിക്കാൻ തിരിച്ചെത്തി. കാരണം നമുക്കു ചെയ്യാൻ അതേ ഉള്ളു, അതാണു നമ്മൾ ചെയ്യേണ്ടതും. സത്യത്തിൽ, ഞാൻ എന്റെ കുഞ്ഞുങ്ങളെ മുറുകെ കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ഇടയ്ക്ക് വിഡിയോ കോളിലൂടെ മാത്രമാണ് അവരെ കാണുന്നത്. അവർ വിഷമത്തിലാണെന്ന് എനിക്കറിയാം. നിങ്ങൾ വീടുകളിൽത്തന്നെ തുടർന്നാൽ മാത്രമേ എനിക്കവരെ കാണാനും കെട്ടിപ്പിടിക്കാനും സാധിക്കൂ... ദയവായി വീടുകളിൽതന്നെ തുടരൂ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP