Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്ന് ദശലക്ഷം പേർ ഇഷ്ടപ്പെട്ട ഒബാമയുടെ ട്വീറ്റ്; ഒരാൾ മറ്റൊരാളെ തന്റെ ചർമ്മത്തിന്റെ നിറമോ അല്ലെങ്കിൽ അവന്റെ പശ്ചാത്തലമോ മതമോ നിമിത്തമാണ് ഇഷ്ടപ്പെടാതിരിക്കുന്നത്; ഷാർലോട്‌സവെൽ അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുൻ അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ്

മൂന്ന് ദശലക്ഷം പേർ ഇഷ്ടപ്പെട്ട ഒബാമയുടെ ട്വീറ്റ്; ഒരാൾ മറ്റൊരാളെ തന്റെ ചർമ്മത്തിന്റെ നിറമോ അല്ലെങ്കിൽ അവന്റെ പശ്ചാത്തലമോ മതമോ നിമിത്തമാണ് ഇഷ്ടപ്പെടാതിരിക്കുന്നത്; ഷാർലോട്‌സവെൽ അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുൻ അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ഒരാൾ മറ്റൊരാളെ തന്റെ ചർമ്മത്തിന്റെ നിറമോ അല്ലെങ്കിൽ അവന്റെ പശ്ചാത്തലമോ മതമോ നിമിത്തമാണ് ഇഷ്ടപ്പെടാതിരിക്കുന്നത് എന്ന് തുടങ്ങുന്ന ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. ഷാർലോട്‌സവെൽ
 നടന്ന അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ട്വീറ്റ്. വിഷയം ഗൗരവമായി എടുക്കാതിരുന്ന ഡൊണാർഡ് ട്രംപിന് നേരെ വിമർശനം ഉയർന്നിരുന്നു. ട്വിറ്ററിൽ ഒരു ചരിത്രമാണ് ഇതോടെ ഒബാമ സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് ദശലക്ഷം പേരാണ് ഒബാമയുടെ ട്വീറ്റിന് ലൈക്ക് നൽകിയിരിക്കുന്നത്. നെൽസൺ മണ്ടേല യുടെ വാചകങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് മുൻ അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ്.

ഒരാൾ മറ്റൊരാളെ തന്റെ ചർമ്മത്തിന്റെ നിറമോ അല്ലെങ്കിൽ അവന്റെ പശ്ചാത്തലമോ മതമോ നിമിത്തമാണ് ഇഷ്ടപ്പെടാതിരിക്കുന്നത് എന്ന് തുടങ്ങി, ആളുകൾ വെറുക്കാൻ പഠിക്കണം, അവർ വെറുക്കാൻ പഠിച്ചാൽ അവരെ സനേഹിക്കാൻ പഠിപ്പിക്കാം, പ്രേമം നേരെ മറികടക്കുന്നതിനെക്കാൾ മനുഷ്യന്റെ ഹൃദയത്തെക്കാൾ സ്വാഭാവികം വരുന്നു എന്ന മണ്ടേലയുടെ തന്നെ മൂന്ന് വരികളാണ് ഒബാമ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആഗസ്റ്റ 13ന് ഒബാമ ട്വീറ്റ് ചെയ്തത്. വെള്ളക്കാരുടെ മേധാവിത്വത്തിനെതിരെ ഷാർലോട്‌സവെൽ
 യിൽ നടന്ന റാലി അക്രമമാകുകയും പ്രതിഷേധക്കാരുടെ മരണത്തിലേക്ക് വരെ എത്തിച്ചേരുകയും ചെയ്തിരുന്നു. മണ്ടേലയുടെ ലോങ് വാക്ക് ടു ഫ്രീഡം എന്ന ഓട്ടോബയോഗ്രഫിയിൽ നിന്നും എടുത്ത വരികളാണ് ഒബാമ ട്വീറ്റ് ചെയ്തത്. 2011ൽ അമേരിക്കയിൽ ഒരു ഡേ കെയറിൽ ഒബാമ സന്ദർശിക്കുന്ന പിറ്റെ സൂസ എടുത്ത ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന ദശലക്ഷത്തോളം പേരാണ് ഇതുവരെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP