Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അന്ന് ഉമ്മൻ ചാണ്ടിക്ക് യുഎൻ അവാർഡു കിട്ടിയപ്പോൾ ചന്ദ്രഹാസം ഇളക്കിയ സഖാക്കൾ ഇപ്പോൾ തലയിൽ മുണ്ടിടുന്നു! മുൻ മുഖ്യമന്ത്രിക്ക് ലഭിച്ചത് യുഎൻ അവാർഡു തന്നെയെന്ന് അവകാശപ്പെടാം; ബാൾട്ടിമോറിലെ അന്താരാഷ്ട്ര അംഗീകാരം പിണറായിക്ക് വേണ്ടിയുള്ള തട്ടിക്കൂട്ടെന്ന് തെളിയുമ്പോൾ സൈബർ ലോകത്ത് മധുരപ്രതികാരം തീർത്ത ആഹ്ലാദത്തിൽ കോൺഗ്രസുകാർ

അന്ന് ഉമ്മൻ ചാണ്ടിക്ക് യുഎൻ അവാർഡു കിട്ടിയപ്പോൾ ചന്ദ്രഹാസം ഇളക്കിയ സഖാക്കൾ ഇപ്പോൾ തലയിൽ മുണ്ടിടുന്നു! മുൻ മുഖ്യമന്ത്രിക്ക് ലഭിച്ചത് യുഎൻ അവാർഡു തന്നെയെന്ന് അവകാശപ്പെടാം; ബാൾട്ടിമോറിലെ അന്താരാഷ്ട്ര അംഗീകാരം പിണറായിക്ക് വേണ്ടിയുള്ള തട്ടിക്കൂട്ടെന്ന് തെളിയുമ്പോൾ സൈബർ ലോകത്ത് മധുരപ്രതികാരം തീർത്ത ആഹ്ലാദത്തിൽ കോൺഗ്രസുകാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പിണറായി വിജയന് ബാൾട്ടിമോറിലെ എച്ച് ഐ വി വൈറസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌ക്കാരം ലഭിച്ചെന്ന പ്രചരണം വെറും തള്ളുമാത്രമാണെന്ന ആരോപണം ശക്തമാകുകയാണ്. ഇതോടെ ആവേശപൂർവം പിണറായി സർക്കാറിന് അന്താരാഷ്ട്ര പുരസ്‌ക്കാരമെന്ന് പ്രചരിപ്പിച്ചവർ ഇപ്പോൾ തലയിൽ മുണ്ടിടുകയാണ്. കാരണം മുഖ്യമന്ത്രിക്ക് വേണ്ടി തട്ടിക്കൂട്ടിയ അവാർഡാണ് ഇതെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. ഒന്നോ രണ്ടോ സായിപ്പന്മാരും മറ്റു മലയാളികളും അടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിക്ക് നിപ വൈറസിനെ നേരിടുന്നതിൽ അന്താരാഷ്ട്ര പുരസ്‌ക്കാരം എന്ന വിധത്തിൽ പ്രചരിപ്പിച്ചത്.

അതേസമയം സൈബർ ലോകത്ത് മുഖ്യമന്ത്രിയുടെ കള്ളത്തരം പൊളിയുകയും ഒരു പി ആർ ദുരന്തമായി ഈ വിഷയം പരിണമിക്കുകയും ചെയ്യുമ്പോൾ ആഹ്ലാദിക്കുന്നത് ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ ആരാധകരുമാണ്. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാണ് ഇവർ പറയുന്നത്. മുമ്പ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഐക്യരാഷ്ട്ര സഭയുടെ പുരസ്‌ക്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇത് ജനസമ്പർക്ക പരിപാടിയിലെ പങ്കാളിത്തവും മേന്മയുടെ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പുരസ്‌ക്കാരമായിരുന്നു. എന്നിട്ടു കൂടി ഈ വിഷയത്തിൽ അന്ന് സിപിഎമ്മും പാർട്ടി മാധ്യമങ്ങളും സൈബർ സഖാക്കളും ഉമ്മൻ ചാണ്ടിയെ പരിഹസിച്ചു കൊണ്ടു രംഗത്തുവന്നിരുന്നു.

ജനസമ്പർക്ക പരിപാടിക്ക് ലഭിച്ച പുരസ്‌ക്കാരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യക്തിപരമായ നേട്ടമായി ഉയർത്തിക്കാട്ടി എന്നു പറഞ്ഞായിരുന്നു അന്നത്തെ വിമർശനം. എന്നാൽ ജനസമ്പർക്ക പരിപാടിയുടെ നായകൻ എന്ന നിലയിൽ ഉമ്മൻ ചാണ്ടിക്ക് തന്നെ ആ പുരസ്‌ക്കാരം അവകാശപ്പെട്ടതായിരുന്നു. അതുകൊണ്ട് തന്നെ ഫലത്തിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പുരസ്‌ക്കാരം തന്നെയായിരുന്നു ഇത്. എന്നിട്ടും ഉമ്മൻ ചാണ്ടിയെ അവഹേളിക്കാൻ സഖാക്കൽ മുന്നിൽ നിന്നും. അന്ന് ഈ വിഷയത്തിൽ ദേശാഭിമാനി മുമ്പെഴുതിയ പഴയ വാർത്ത പോലും ഇപ്പോൾ പിണറായി വിജയന് തിരിച്ചടിയാകുകയാണ്.

യുഎൻ അവാർഡ് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി യുഎൻ ജൈവവൈവിധ്യ ബോർഡ് അംഗം ഡോ. എസ് ഫൈസി അയച്ച കത്തിന് യുഎൻ സെക്രട്ടറി ജനറൽ ബാൻകിമൂണിനെ പ്രതിനിധീകരിച്ച് അണ്ടർ സെക്രട്ടറി ജനറൽ അയച്ച മറുപടിയിലാണ് ഉമ്മൻ ചാണ്ടിക്ക് നൽകിയത് യുഎൻ അവാർഡു തന്നെയാണെന്ന് രേഖപ്പെടുത്തിയത്. സ്ഥാപനങ്ങളുടെ മികച്ച പ്രവർത്തനത്തിനാണ് അവാർഡ്. സ്ഥാപനത്തിനുവേണ്ടി ഏതെങ്കിലും വ്യക്തി ഏറ്റുവാങ്ങുന്നുവെങ്കിലും വ്യക്തിക്കല്ല അവാർഡെന്നും കത്തിൽ വിശദീകരിക്കുകയുണ്ടായി.

ജനസമ്പർക്ക പരിപാടി മുഖ്യമന്ത്രി സ്വന്തം നിലയിൽ നടത്തുന്നതാണെന്നും അതിന് മുഖ്യമന്ത്രിക്ക് അവാർഡ് ലഭിച്ചെന്നുമാണ് കോൺഗ്രസിലെ ഒരു വിഭാഗം കേരളത്തിൽ പ്രചാരണം നടത്തിയത്. അങ്ങനെ അവകാശപ്പെടാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു താനും. എന്നിട്ടും, ഇതിന്റെ പേരിൽ വിമർശനം ഉമ്മൻ ചാണ്ടി കേൾക്കേണ്ടി വന്നു. കാലം മാറിയപ്പോൾ ഇപ്പോൾ അന്താരാഷ്ട്ര പുരസ്‌ക്കാരമെന്ന് പിണറായി വിജയന്റെ അനുയായികൾ പ്രചരിപ്പിക്കുന്ന ബാൾട്ടിമോർ അവാർഡും വെറും സ്വാഹയാണെന്ന് വ്യക്തമാകുമ്പോൾ പണ്ട് ചന്ദ്രഹാസം ഇളക്കിയ സഖാക്കൾ തന്നൈ ഇപ്പോൾ തലയിൽ മുണ്ടിടുന്ന അവസ്ഥയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP