Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പന്ന്യൻ രവീന്ദ്രനും സി.കെ ജാനുവും ഇനി ദമ്പതിമാർ! ജീവിതത്തിലല്ല സിനിമയിൽ; ഫീച്ചർ സിനിമയിൽ ദമ്പതികളുടെ റോളിൽ പന്യനും സി.കെ ജാനുവും; ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്നും സാമകാലിക പ്രസക്തമാണെന്നും പന്യന്റെ പ്രതികരണം

പന്ന്യൻ രവീന്ദ്രനും സി.കെ ജാനുവും ഇനി ദമ്പതിമാർ! ജീവിതത്തിലല്ല സിനിമയിൽ; ഫീച്ചർ സിനിമയിൽ ദമ്പതികളുടെ റോളിൽ പന്യനും സി.കെ ജാനുവും; ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്നും സാമകാലിക പ്രസക്തമാണെന്നും പന്യന്റെ പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഐ നേതാവ് പന്യൻ രവീന്ദ്രനും ആദിവാസി ഗോത്രസഭാ നേതാവ് സി.കെ ജാനുവും ദമ്പതിമാരാകുന്നു! വാർത്ത കേട്ട് ഞെട്ടണ്ട ജീവിതത്തിലല്ലെന്ന് മാത്രം. രാജൻ കുടുവൻ നിർമ്മിക്കുന്ന ഫീച്ചർ സിനിമയിലാണ് നേതാക്കൾ ദതിമാരായി എത്തുന്നത്. 

കണ്ണൂർ ചിറക്കൽ സ്വദേശി രാജൻ കുടുവനാണ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രം പറയുന്നത് നാട്ടിൻപുറത്തെ കഥയാണെന്നാണ് സൂചന. വേഷവും കഥാപാത്രവും രാഷ്ട്രീയമല്ലെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എന്നാൽ, മുടിതൊട്ട് ഒരുകളിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഥകേട്ട് ഇഷ്ടംതോന്നിയാണ് നാട്ടുകാരുടെ സംരംഭത്തിൽ അഭിനയിക്കാൻ സമ്മതംനൽകിയത്. ഇതൊരു രാഷ്ട്രീയചിത്രമല്ല, സമകാലികപ്രസക്തിയുള്ളതാണ്. 74 വയസ്സുള്ള പന്ന്യന്റെ മൂന്നാമത്തെ സിനിമയാണിത്. ആദ്യസിനിമ 'ദൈവത്തിന്റെ വാൾ' വെളിച്ചംകണ്ടില്ല. 'ആശംസകളോടെ അന്ന'യിൽ കോളേജ് പ്രിൻസിപ്പലായിരുന്നു. കൂടാതെ രണ്ട് ഡോക്യുമെന്ററിയിലും അഭിനയിച്ചു.

സി.കെ.ജാനുവിന് നല്ലൊരുവേഷമാണ് സിനിമയിൽ. രാജേഷ് ഹെബ്ബാർ, ഷോബി തിലകൻ, കുളപ്പുള്ളി ലീല, ഉണ്ണിരാജൻ ചെറുവത്തൂർ, മട്ടന്നൂർ ശിവദാസ് എന്നിവർക്കൊപ്പം 10 ട്രാൻസ്ജെൻഡർമാരും അഭിനയിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾ സിനിമയിൽ പാടുന്നുവെന്നുള്ളത് പ്രത്യേകതയാണ്.

കാസർകോട്, പയ്യന്നൂർ എന്നിവിടങ്ങളിലായി 17മുതലാണ് ഷൂട്ടിങ് തുടങ്ങുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ശ്രദ്ധേയമായ ഷോർട്ട്ഫിലിമുകൾ ചെയ്ത രാജൻ കുടുവന്റെ ആദ്യ ഫീച്ചർ ഫിലിമാണിത്. ചിറക്കൽ മൂവീസാണ് നിർമ്മാണം. രാജൻ കൊടക്കാട്, കമൽനാഥ് പയ്യന്നൂർ, തമ്പാൻ കൊടക്കാട്, പ്രേംജി ചിറക്കൽ, രാജേഷ് രാജ് എന്നിവരാണ് അണിയറപ്രവർത്തകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP