Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടിയെ തൊട്ടുകളിച്ചത് ആരാധകർക്ക് സഹിച്ചില്ല! കസബയിലെ സ്ത്രീവിരുദ്ധതയെ ചലച്ചിത്ര മേളയിലെ ഓപ്പൺ ഫോറത്തിൽ വിമർശിച്ച പാർവതിക്ക് സോഷ്യൽ മീഡിയയിൽ തെറിവിളിയും അസഭ്യവർഷവും; മമ്മൂട്ടി ആ സിനിമയിൽ അഭിനയിച്ചാൽ നാടു നശിക്കും... പുരുഷന്മാർ വഴി തെറ്റും എന്നൊക്കെ പറയുന്നത് അപഹാസ്യം ആണെന്ന് ആരാധകർ

മമ്മൂട്ടിയെ തൊട്ടുകളിച്ചത് ആരാധകർക്ക് സഹിച്ചില്ല! കസബയിലെ സ്ത്രീവിരുദ്ധതയെ ചലച്ചിത്ര മേളയിലെ ഓപ്പൺ ഫോറത്തിൽ വിമർശിച്ച പാർവതിക്ക് സോഷ്യൽ മീഡിയയിൽ തെറിവിളിയും അസഭ്യവർഷവും; മമ്മൂട്ടി ആ സിനിമയിൽ അഭിനയിച്ചാൽ നാടു നശിക്കും... പുരുഷന്മാർ വഴി തെറ്റും എന്നൊക്കെ പറയുന്നത് അപഹാസ്യം ആണെന്ന് ആരാധകർ

തിരുവനന്തപുരം: കസബ സിനിമയേയും മമ്മൂട്ടിയേയും ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറത്തിൽ കടുത്ത ഭാഷയിൽ വിമർശിച്ച പാർവതിക്ക് പൊങ്കാലയുമായി സോഷ്യൽ മീഡിയ. ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്. ഒരു നായകൻ പറയുമ്പോൾ തീർച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാർക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസൻസ് നൽകലാണ് എന്നാണ് പാർവതി പറഞ്ഞ്ത്.

ഇതിനെതിരെയാണ് ആരാധകർ വിമർശനമുന്നയിക്കുന്നത്. ണ്ട് അവാർഡ് കിട്ടിയതിന്റെ അഹങ്കാരം ആണോ. കേരളത്തിൽ ഇനി നിന്റെ ഒരൊറ്റ പടം പോലും റിലീസ് ചെയ്യാൻ ഞങ്ങൾ ഇക്കാ ഫാൻസ് അനുവധിക്കില്ല, മഴക്കാലത്ത് മണ്ണിര കേറി കൊഴുത്തൂന്ന് കയറി മൂർഖന്റെ വീട്ടിൽ വന്ന് പെണ്ണാലോചിക്കല്ലെ, മമ്മൂട്ടി ആ സിനിമയിൽ അഭിനയിച്ചാൽ നാടു നശിക്കും... പുരുഷന്മാർ വഴി തെറ്റും എന്നൊക്കെ പറയുന്നത് അപഹാസ്യം ആണ്, സിനിമാ ഫീൽഡ് കുട്ടിക്ക് ഇഷ്ടമല്ലേൽ...അഭിനയം നിർത്തി വീട്ടിൽ പോയീ ഇരിക്കണം, ഇത്ര മോശം ഫീൽഡ് ആണെങ്കിൽ നീ പുറത്തു പോകു.. ഇതിൽ നിന്നും പണവും പ്രശസ്തിയും നേടിയിട്ട് ഇതിനെ കുറ്റം പറയുന്നതിൽ അർത്ഥം ഇല്ല....എന്നും പാർവതി,,,,എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞു വെറുതെ വല്യ ബുദ്ധി ജീവി അകാൻ നോക്കണ്ട....ഇവിടെ മമ്മൂട്ടിയും മോഹൻലാലും ഒക്കെ സിനിമയിൽ മാത്രമേ അഭിനയിക്കുന്നുള്ളൂ എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നത്.

നടനും തിരക്കഥാകൃത്തുമായി രഞ്ജി പണിക്കരുടെ മകൻ നിധിൻ രഞ്ജി പണിക്കരുടെ ആദ്യ ചിത്രമായിരുന്നു കസബ. ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറത്തിലാണ് പാർവതി കസബയ്ക്കും പേരെടുത്തു പറയാതെ അതിലെ നായകൻ മമ്മൂട്ടിക്കുമെതിരെ ആഞ്ഞടിച്ചത്.നിർഭാഗ്യവശാൽ എനിക്ക് ആ പടം കാണേണ്ടിവന്നു എന്നായിരുന്നു കസബയെക്കുറിച്ച് പാർവതി പറഞ്ഞത്. ചിത്രത്തിന്റെ പേരും ആദ്യം പറഞ്ഞിരുന്നില്ലെങ്കിലും പിന്നീട് വേദിയിൽ ഒപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ നിർബന്ധപ്രകാരമാണ് പാർവതി പേരു പറഞ്ഞത്.

പാർവതി പറഞ്ഞതിലെ പ്രസക്ത ഭാഗങ്ങൾ

'ഞാൻ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാൻ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങൾക്കറിയാം ഏതാണ് ആ സിനിമയെന്ന്. അത് കസബയാണ് (ഗീതു മോഹൻദാസിന്റെ നിർബന്ധത്തിലാണ് പറയുന്നത്). എനിക്കത് നിർഭാഗ്യവശാൽ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയിൽ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവർത്തകരോടുമുള്ള ബഹുമാനം മനസ്സിൽ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകൾ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്. എന്നാൽ നമ്മൾ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്റെ അതിർവരമ്പ്. ഒരു നായകൻ പറയുമ്പോൾ തീർച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാർക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസൻസ് നൽകലാണ്. ഇത് ചെയ്യുക എന്നാൽ സെക്‌സിയും കൂളുമാണെന്ന് അവർ ധരിക്കുന്നു. അതൊരു പക്ഷം, അതിനെക്കുറിച്ച് നമ്മൾ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. നമ്മൾ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. നമ്മുടെ സഹപ്രവർത്തകരായ അഭിനേതാക്കളിലും സംവിധായകരിലും ഭൂരിഭാഗം പേരും വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇവരെല്ലാം ഇക്കാര്യം നമ്മളുമായി ചർച്ച ചെയ്യാൻ ഒരുക്കമായിരുന്നു. അതൊക്കെ വളരെ പോസറ്റീവായിരുന്നു.'

തുടർന്ന് പാർവതിയുടെ ഫേസ്‌ബുക്ക് പേജിൽ കടുത്ത ആക്രമണമാണ് നടക്കുന്നത്. മമ്മൂട്ടിയെ പാർവതി അപമാനിച്ചു എന്ന തരത്തിലാണ് പലരും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത്.അടുത്ത പോസ്റ്റ് വരട്ടെ ബാക്കി പൊങ്കാല അവിടെയാകാമെന്നും ചിലർ കമന്റ് ചെയ്യുന്നു. പാർവതിക്കെതിരെ ശക്തമായ അധിക്ഷേപങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്. എന്നാൽ ഇത് മറ്റ് ഫാൻസുകാരാണെന്നും വിമർശനമുയരുന്നുണ്ട്.

സനൽകുമാർ ശശിധരന്റെ ചിത്രത്തെ എസ് ദുർഗയെന്നല്ല സെക്സി ദുർഗയെന്ന് തന്നെ പറയണമെന്നും പാർവതി ഓപ്പൺ ഫോറത്തിൽ പറഞ്ഞിരുന്നു. എസ് ദുർഗയുടെ മേലുണ്ടായ സെൻസറിംഗിനേക്കുറിച്ച് പരാമർശിച്ചുകൊണ്ടായിരുന്നു പാർവതിയുടെ അഭിപ്രായ പ്രകടനം. ഈ വിഷയത്തിൽ വിമർശനവുമായി എത്തുന്നവരും ആരാധകർക്കൊപ്പം ചേരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP