Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആന്റോ ആന്റണി എംപിയുടെ രോമത്തിൽ തൊടാൻ തന്റേടമുള്ള ഏത് പൊലീസ് ഉദ്യോഗസ്ഥന്മാരാണ് ഇവിടെ ഉള്ളത്....? ഒന്നു കാണട്ടെ; പത്തനംതിട്ടയിലെ പൊലീസ് ഏമന്മാരോട് നേതാവ് പറഞ്ഞത് ചർച്ചയാക്കി കോൺഗ്രസുകാർ; കെപിസിസി സെക്രട്ടറി അഡ്വ പഴകുളം മധുവിന്റെ ഇടപെടൽ വൈറലാകുമ്പോൾ

ആന്റോ ആന്റണി എംപിയുടെ രോമത്തിൽ തൊടാൻ തന്റേടമുള്ള ഏത് പൊലീസ് ഉദ്യോഗസ്ഥന്മാരാണ് ഇവിടെ ഉള്ളത്....? ഒന്നു കാണട്ടെ; പത്തനംതിട്ടയിലെ പൊലീസ് ഏമന്മാരോട് നേതാവ് പറഞ്ഞത് ചർച്ചയാക്കി കോൺഗ്രസുകാർ; കെപിസിസി സെക്രട്ടറി അഡ്വ പഴകുളം മധുവിന്റെ ഇടപെടൽ വൈറലാകുമ്പോൾ

പത്തനംതിട്ട: ആന്റോ ആന്റണി ങജ യുടെ ദേഹത്ത് തൊടാൻ തന്റേടമുള്ള ഏത് പൊലീസ് ഉദ്യോഗസ്ഥന്മാരാണ് ഇവിടെ ഉള്ളത്....? ഒന്നു കാണട്ടെ... കെപിസിസി സെക്രട്ടറി അഡ്വ. പഴകുളം മധുവിന്റെ ഇടപെടൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

കഴിഞ്ഞ ദിവസം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ഉണ്ടായ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തെ തുടർന്ന് സ്ഥലതെത്തിയ പത്തനംതിട്ട സിഐ സുനിൽകുമാറിന്റെയും എസ്‌ഐയും ബിജുവിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം വിദ്യാർത്ഥി - വിദ്യാർത്ഥിനികളെ മർദ്ദിക്കരുതെന്ന് ആവശ്യപ്പെട്ട ആന്റോ ആന്റണി എംപിയുടെ പ്രൈവറ്റ് സെക്രട്ടറി സനലിനെ മർദ്ദിക്കുകയും, ഓഫീസിൽ കമ്പ്യൂട്ടറുൾപ്പടെയുള്ള ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

ആന്റോ ആന്റണി എംപിയെ അപമാനിക്കുന്ന തരത്തിൽ സിഐ അപമര്യാദയായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉച്ചക്ക് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ച് നഗരത്തിൽ നടത്തിയ പ്രതിഷേധയോഗത്തിലാണ് നേതാവിന്റെ ഈ മാസ് ഡയലോഗ്. കെപിസിസി സെക്രട്ടറി അഡ്വ. പഴകുളം മധുവിന്റെ ഈ തകർപ്പൻ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.നിരവധി പാർട്ടി പ്രവർത്തകരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

'പത്തനംതിട്ടയിലെ പൊലീസ് ഏമന്മാരോട് നമ്മുടെ നേതാവ് ', തുടങ്ങി നിരവധി ആമുഖ വരികളോടെയാണ് പ്രവർത്തകർ തങ്ങളുടെ നേതാവിന്റെ തകർപ്പൻ പ്രസംഗം ഷെയർ ചെയ്യുന്നത്. വീഡിയോയിൽ പ്രവർത്തകർ ആവേശഭരിതരാകുന്നതും കാണാം.പൊലീസിനെതിരെ അഡ്വ. പഴകുളം മധു നടത്തിയ തകർപ്പൻ ഇടപെടലാണ് ജില്ലയിലെ കോൺഗ്രസുകാർക്കിടയിലെ തന്നെ പ്രധാന ചർച്ചാ വിഷയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP