Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മാധ്യമപ്രവർത്തകൻ വീണതിന് പിന്നാലെ ഡോക്ടറെ വിളിക്കാൻ പ്രിയങ്കാ ഗാന്ധി നിർദ്ദേശിച്ചു; സ്ട്രക്ച്ചറിൽ കയറ്റാൻ നേരം ഉയർന്ന ഭാഗം താഴ്‌ത്തുവാൻ പറഞ്ഞ് രാഹുൽ ഗാന്ധി; മാധ്യമപ്രവർത്തകനെ ആംബുലൻസിലേക്ക് കയറ്റിയപ്പോൾ അവിടെ ആരും ശ്രദ്ധിക്കാതെ കിടന്ന ഷൂസ് പ്രിയങ്കാ ഗാന്ധി തന്നെ എടുത്ത് ആംബുലൻസിൽ എത്തിച്ചു'; റോഡ്‌ഷോയിൽ രാഹുലിനൊപ്പം പങ്കെടുത്ത പി.സി വിഷ്ണുനാഥിന്റെ കുറിപ്പിങ്ങനെ

'മാധ്യമപ്രവർത്തകൻ വീണതിന് പിന്നാലെ ഡോക്ടറെ വിളിക്കാൻ പ്രിയങ്കാ ഗാന്ധി നിർദ്ദേശിച്ചു; സ്ട്രക്ച്ചറിൽ കയറ്റാൻ നേരം ഉയർന്ന ഭാഗം താഴ്‌ത്തുവാൻ പറഞ്ഞ് രാഹുൽ ഗാന്ധി; മാധ്യമപ്രവർത്തകനെ ആംബുലൻസിലേക്ക് കയറ്റിയപ്പോൾ അവിടെ ആരും ശ്രദ്ധിക്കാതെ കിടന്ന ഷൂസ് പ്രിയങ്കാ ഗാന്ധി തന്നെ എടുത്ത് ആംബുലൻസിൽ എത്തിച്ചു'; റോഡ്‌ഷോയിൽ രാഹുലിനൊപ്പം പങ്കെടുത്ത പി.സി വിഷ്ണുനാഥിന്റെ കുറിപ്പിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കേരളം നൽകിയ വമ്പിച്ച സ്വീകരണത്തിൽ ഏവരും അത്ഭുതപ്പെട്ടിരിക്കുകയാണ്. ഈ സമയത്ത് തന്നെയാണ് മാധ്യമപ്രവർത്തകൻ വാഹനത്തിൽ നിന്നും വീഴുന്നതും രാഹുലും പ്രിയങ്കയും അവിടേയ്ക്ക് ഓടിയെത്തിയതുമടക്കമുള്ള സംഭവങ്ങളും അരങ്ങേറുന്നത്. നിരവധി കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ ഉണ്ടായിരുന്ന പരിപാടിയിൽ നടന്ന സംഭവം ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിവരിക്കുകയാണ് കോൺഗ്രസ് നേതാവും എംഎൽഎയുമായ പി.സി വിഷ്ണുനാഥ്.

 പി.സി വിഷ്ണുനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനു ശേഷം രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മറ്റു യുഡിഎഫ് നേതാക്കളുമായി നടത്തിയ റോഡ്‌ഷോ പൂർത്തിയായശേഷം തിരികെ പോകുന്നതിനായി ഹെലിപാഡിലെത്തി. തുറന്ന വാഹനത്തിനു രണ്ട് വാഹനത്തിന് പുറകിലായിരുന്നു ഞാൻ. ഗ്രൗണ്ടിലേക്ക് കയറുന്ന സ്ഥലത്ത് ഒരു ചെറിയ ആൾക്കൂട്ടം കണ്ടു. അവിടെ ചെന്നപ്പോൾ ആദ്യം കാണുന്നത് പ്രിയങ്കാ ഗാന്ധിയെയാണ് .

പിന്നെ നോക്കിയപ്പോഴാണ് താഴെ ഒരാൾ കിടക്കുന്നത് കണ്ടത്. അന്വേഷിച്ചപ്പോൾ മാധ്യമപ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ കൈവരി ഇളകി താഴെവീണ് ഒരു മാധ്യമ പ്രവർത്തകനാണ്. ഡോക്ടറെ വിളിക്കാൻ പ്രിയങ്കാഗാന്ധി നിർദ്ദേശിച്ചു. അപ്പോഴേക്കും ഡോക്ടർ എത്തി. പ്രഥമശുശ്രൂഷ നൽകി ആംബുലൻസ് എത്തിയപ്പോഴേക്കും രാഹുൽഗാന്ധി അവിടെ എത്തി; സ്ട്രക്ചർ കൊണ്ടുവരാൻ പറഞ്ഞു. സ്ട്രക്ച്ചറിന്റെ ഉയർന്ന ഭാഗം താഴ്‌ത്തുവാൻ നിർദ്ദേശിച്ചു.

മാധ്യമപ്രവർത്തകനെ ആംബുലൻസിലേക്ക് കയറ്റിയപ്പോൾ അവിടെ ആരും ശ്രദ്ധിക്കാതെ കിടന്ന ഷൂസ് പ്രിയങ്കാഗാന്ധി തന്നെ എടുത്ത് ആംബുലൻസിൽ എത്തിച്ചു. ഡൽഹിയിൽ നിന്നും രാഹുൽജിക്ക് ഒപ്പം എത്തിയ ഓഫീസ് സ്റ്റാഫിനോട് ആശുപത്രിയിൽ പോകുവാനും മാധ്യമപ്രവർത്തകന്റെ അവസ്ഥ തന്നെ അറിയിക്കണമെന്നും നിർദ്ദേശിച്ചതിനു ശേഷമാണ് രണ്ടുപേരും അവിടെ നിന്നും മടങ്ങിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP