Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'അതെന്റെ ശംഭുവാണ്' സഹോദരന് ഇഷ്ടമല്ലാത്തതിനാലാണ് അവനെ ഉപേക്ഷിച്ചത്; മെട്രോമിക്കിക്ക് അവകാശ വാദവുമായി ആലുവ സ്വദേശി രംഗത്ത്; മിക്കിയെ ഏറ്റെടുക്കാൻ സന്നദ്ധരായി പത്തിലധികം ആളുകളും; മെട്രോ തൂണിൽ നിന്നും രക്ഷപ്പെടുത്തിയ പൂച്ചകുട്ടിക്കായി അവകാശികൾ ഏറെ; കടവന്ത്ര മൃഗാശുപത്രിയിലേക്ക് എത്തുന്നത് നിരവധി സന്ദർശകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മെട്രോ തൂണുകൾക്കിടയിൽ കുടുങ്ങി പോവുകയും പിന്നീട് അഗ്നിശമനസേനയും നാട്ടുകാരു ചേർന്ന് രക്ഷപ്പെടുത്തിയ പൂച്ചക്കൂട്ടിക്കായി അവകാശവാദവുമായി എത്തുന്നത് നിരവധി പേർ. പൂച്ചയെ ഏറ്റെടുക്കാനായി നിരവധി പേരാണ് ദിവസവും എത്തുന്നത്. മെട്രോ മിക്കി എന്ന് പേരിട്ടിരിക്കുന്ന പൂച്ചയെ തിരക്കി നിരവധി പേർ ദിവസവും എത്തുന്നുണ്ടുണ്ട്്. കടവന്ത്രയിലെ മൃഗാശുപത്രിയിൽ സന്ദർശകപ്രവാഹമായിക്കഴിഞ്ഞു. മക്കിയെ തരുമോ എന്ന് പത്തിലധികം പേർ ആവശ്യപ്പെട്ടു. എന്നാൽ പൂച്ച തന്റെ ശംഭുവാണ് എന്ന അവകാശവാദവുമായിട്ടാണ് ആലുവ സ്വദേശി എത്തിരിക്കുന്നത്.

മെട്രോ തൂണുകൾക്കിടയിൽ കുടുങ്ങിപ്പോവുകയും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയും ചെയ്ത പൂച്ചയെ ഏറ്റെടുക്കാനായി തിരക്ക്. നിരവധി പേരാണ് മെട്രോ മിക്കിയെന്ന് പേരിട്ടിരിക്കുന്ന പൂച്ചയെ തിരക്കി കടവന്ത്രയിലെ മൃഗാശുപത്രിയിലെത്തുന്നത്. മിക്കിയെ തരുമോയെന്ന് പത്തിലേറെ പേർ അന്വേഷിച്ചതായി അധികൃതർ പറയുന്നു. അതേസമയം പൂച്ച തന്റേതാണെന്ന് അവകാശപ്പെട്ട് ആലുവ സ്വദേശിനിയുമെത്തി.

ശംഭുവെന്നാണ് പൂച്ചയുടെ പേരെന്നും സഹോദരന് ഇഷ്ടമില്ലാത്തതിനാൽ ഉപേക്ഷിച്ചതാണെന്നുമാണ് ഇവർ അറിയിച്ചത്. എന്നാൽ പൂച്ച ഇവരുടേതാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഒന്നും ലഭ്യമാക്കാൻ സാധിക്കാതിരുന്നതിനാൽ മിക്കിയെ വിട്ടുനൽകിയില്ല. അതേസമയം പൂച്ചയെ നൽകുമോയെന്ന് ചോദിച്ച് നിരവധി കുട്ടികളും ആശുപത്രിയിൽ എത്തിയിരുന്നു.നിരവധി പേർ വിളിച്ച് ചോദിക്കുന്നുമുണ്ട്. അതേസമയം ഉചിതനായ ഒരു വ്യക്തിക്ക് പൂച്ചയെ കൈമാറുമെന്നാണ് അധികൃതരുടെ നിലപാട്.

നല്ല രീതിയിൽ പരിപാലിക്കുമെന്ന് ബോധ്യമുള്ളയാൾക്ക് നൽകാമെന്നാണ് തീരുമാനം. ദത്തെടുക്കലിന് സത്യവാങ്മൂലം ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ബുധനാഴ്ച പൂച്ചയെ മൃഗാശുപത്രിയിൽ നിന്ന് മാറ്റും. പൂച്ചയെ തേടി ഇവിടേക്ക് കൂടുതൽ പേർ എത്തുന്ന സാഹചര്യത്തിലാണിത്. മിക്കി എളുപ്പം ഇണങ്ങിയെന്നും പരിപാലിക്കുന്നവർ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP