Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണന്താനത്തിന് കിട്ടിയ വനിതാ ഡോക്ടറുടെ ചീത്ത വിളി ഒറ്റപ്പെട്ടതല്ല; നിരത്തിൽ ബന്ദികളാക്കപ്പെടുമ്പോൾ വിവിഐപികളെ മനസിലെങ്കിലും ചീത്ത വിളിക്കാത്തവർ എത്ര? കൊച്ചിയിൽ അടിയന്തരമായി രോഗിയുടെ ജീവൻ രക്ഷിക്കാൻ പുറപ്പെട്ട ഡോക്ടർ നിരത്തിൽ കുടുങ്ങിയത് രണ്ടുമണിക്കൂർ; ആശുപത്രിയിലേക്കുള്ള ദൂരം മൂന്ന് കിലോമീറ്റർ മാത്രവും! ഈ വിവിഐപി സംസ്‌കാരത്തിന് ദയവായി അറുതി വരുത്തണമന്ന് ന്യൂറോ സർജൻ അരുൺ ഉമ്മൻ ഫേസ്‌ബുക്കിൽ

കണ്ണന്താനത്തിന് കിട്ടിയ വനിതാ ഡോക്ടറുടെ ചീത്ത വിളി ഒറ്റപ്പെട്ടതല്ല; നിരത്തിൽ ബന്ദികളാക്കപ്പെടുമ്പോൾ വിവിഐപികളെ മനസിലെങ്കിലും ചീത്ത വിളിക്കാത്തവർ എത്ര? കൊച്ചിയിൽ അടിയന്തരമായി രോഗിയുടെ ജീവൻ രക്ഷിക്കാൻ പുറപ്പെട്ട ഡോക്ടർ നിരത്തിൽ കുടുങ്ങിയത് രണ്ടുമണിക്കൂർ; ആശുപത്രിയിലേക്കുള്ള ദൂരം മൂന്ന് കിലോമീറ്റർ മാത്രവും! ഈ വിവിഐപി സംസ്‌കാരത്തിന് ദയവായി അറുതി വരുത്തണമന്ന് ന്യൂറോ സർജൻ അരുൺ ഉമ്മൻ ഫേസ്‌ബുക്കിൽ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: രാവിലെ വീട്ടിൽ നിന്നിറങ്ങും മുമ്പ് പത്രത്തിലോ, ഓൺലൈനിലോ പരതണം ഇന്ന് നഗരത്തെ കീഴടക്കാൻ എത്തുന്ന വിവിഐപി ആരാണെന്ന് അറിയാൻ.അത്യാവശ്യമല്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുകയാണ് ഭംഗി. നിരത്തിലിറങ്ങുന്ന അത്യാവശ്യക്കാരാകട്ടെ, വിവിഐപിമാരെ കൊണ്ടുപൊറുതി മുട്ടിയിരിക്കുന്നു.വിമാനം വൈകൽ, റോഡിലെ ബാരിക്കേഡുകൾ,ട്രാഫിക് ബ്ലോക്, മണിക്കൂറുകളുടെ കാത്തിരിപ്പ് അങ്ങനെ സാധാരണ പൗരന്റെ ഒരുദിവസം താറുമാറാക്കുന്ന വിവിഐപി സംസ്‌കാരത്തിനെതിരെ ജനം പൊട്ടിത്തെറിച്ചുതുടങ്ങിയിരിക്കുന്നു.

അതാണ് ഇന്നലെ ഇംഫാലിൽ കണ്ടത്. വിമാനം വൈകിയതിന്റെ പേരിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് യാത്രക്കാരിയുടെ ചീത്തവിളി കിട്ടി. മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിൽവച്ച് ഒരു വനിതാ ഡോക്ടറാണ് കണ്ണന്താനത്തോട് തട്ടിക്കയറിയത്. ശവസംസ്‌കാര ചടങ്ങുകൾക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ യുവതി സമയം വൈകിയതോടെ കോപാകുലയായി പൊട്ടിത്തെറിക്കുകയായിരുന്നു. ഇംഫാലിലെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനായാണ് വിമാനം വൈകിപ്പിച്ചതെന്ന് കണ്ണന്താനം പിന്നീട് പ്രതികരിച്ചു.

ഇംഫാലിൽ രാഷ്ട്രപതിയുടെ വരവാണ് വിമാനം വൈകിപ്പിച്ചതെങ്കിൽ, കൊച്ചിയിൽ ഇന്നലെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ സന്ദർശനമാണ് നിയന്ത്രണങ്ങൾക്ക് വഴിവച്ചത്.വിവിഐപിക്ക് വേണ്ടി വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയതോടെ, കൊച്ചിക്കാർ അക്ഷരാർഥത്തിൽ വലഞ്ഞു.നിരത്തിൽ ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങിയവരിൽ അടിയന്തര ശസ്ത്രക്രിയകൾക്കായി പുറപ്പെട്ട വിദഗ്ധ ഡോക്ടർമാരും പെട്ടുപോയി.

ലേക് ഷോർ ആശുപത്രിയിൽ ജോലി ചൈയ്യുന്ന ന്യൂറോസർജൻ ഡോ.അരുൺ ഉമ്മൻ തന്റെ ദുരനുഭവം വിവരിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടടടു.ആശുപത്രിയിൽ നിന്നും വെറും മൂന്ന് കിലോമീറ്റർ അകലെ കുണ്ടന്നൂരിലാണ് ഡോക്ടടർ താമസിക്കുന്നത്. എന്നിട്ടും, അപകടത്തിൽ പെട്ട് തലയ്ക്ക് ഗുരുതര പരുക്കേറ്റ രോഗിയുടെ ശസ്ത്രക്രിയയ്ക്ക് സമയത്ത് എത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.ഉപരാഷ്ടപതിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാനിയന്ത്രണങ്ങൾ മൂലം രണ്ടുമണിക്കൂറാണ് മൂന്ന് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്താൻ ഡോക്ടർക്ക് വേണ്ടിവന്നത്.

' അടിയന്തര ശസ്ത്രക്രിക്കായി മൂന്ന് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് പുറപ്പൈട്ട എനിക്ക് രണ്ടുമണിക്കൂറാണ് വഴിയിൽ കിടക്കേണ്ടി വന്നത്.കാരണം? ഒരുവിവിവൈപിയുടെ കൊച്ചി സന്ദർശനത്തെ തുടർന്ന് എല്ലാ റോഡുകളും മണിക്കൂറുകളോളം ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു.ട്രാഫിക്ക് കുരുക്കുകളും, മോശം റോഡുകളും കാരണം പൊറുതിമുട്ടിയവർക്ക് ഇത്തരം രാഷ്ട്ര്ീയ നാടകങ്ങൾ ശരിക്കും ശാപം തന്നെയാണ്.നിരത്തുകളിൽ പെട്ട പലരും വിവിഐപിയെ ശപിക്കുന്നതും തിരിച്ചുപോകാൻ ആവശ്യപ്പെടുന്നതും കാണാമായിരുന്നു.നിരന്തരം സൈറൺ മുഴക്കിയെങ്കിലും, ആംബുലൻസുകളെ പോലും കടത്തിവിട്ടില്ല.

സ്ഥിതിഗതികൾ ബഹുകഷ്ടമെന്നല്ലാതെ എന്തുപറയാൻ! നോക്കുകുത്തികളെ പോലെ നിൽക്കാനല്ലാതെ പൊലീസിന് പ്രത്യേകിച്ച് റോളൊന്നുമുണ്ടായിരുന്നില്ല.ഇത്തരം വിവിഐപി സംസ്‌കാരം അവസാനിപ്പിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു.ഒരുനഗരത്തെ മുഴുവൻ സ്തംഭിപ്പിച്ച് ഇത്രയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് തീർത്തും അംഗീകരിക്കാനാവില്ല.നമ്മൾ കൂട്ടായി പ്രതിഷേധിച്ചില്ലെങ്കിൽ, ഈ വൃത്തികെട്ട സംസ്‌കാരം ഇനിയും തുടരുകയും, നമ്മളെ വെറും രാഷ്ട്രീയക്കാരുടെ പാവകളായി മാറ്റുകയും ചെയ്യും.

ഞാൻ ഈ തോന്ന്യാസത്തിനെതിരെ ശ്ക്തമായി പ്രതിഷേധിക്കുന്നു.ഇത്തരം പ്രകടനങ്ങളിലൂടെ സാധാരണക്കാരന് എന്തുനേട്ടമാണ് ഉണ്ടാകുന്നതെന്ന് ആർക്കെങ്കിലും ഒന്നുപറഞ്ഞുതരാമോ?വിവിഐപികൾ സന്ദർശനം നടത്തുമ്പോൾ പൗരന്മാരോട് ഈ വിധമാണ് പെരുമാറുന്നതെങ്കിൽ, ഒരുകാര്യം പറയാം...ദയവായി ഞങ്ങൾക്ക് ഇത്തരം സന്ദർശനങ്ങൾ ഇനി വേണ്ടേ വേണ്ട.'

ഇംഫാലിൽ പ്രതിഷേധിച്ച വനിതാഡോക്ടർക്ക് പട്നയിലെ തന്റ വീട്ടിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാൽ വിവിഐപിക്കായി വിമാനം പുറപ്പെടാൻ വൈകി. എന്തുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്ന് അവർ വ്യക്തമാക്കുന്നുണ്ട്. വൈകിയെത്തിയാൽ മൃതദേഹം അഴുകുമെന്നും അവർ മന്ത്രിയോട് പറയുന്നു.

ദേഷ്യം അടക്കാനാവാതെ മന്ത്രിയോട് തട്ടിക്കയറുന്ന യുവതി മന്ത്രിയുടെ അനുചരനോടും ദേഷ്യപ്പെടുന്നുണ്ട്. എന്നാൽ അവരോട് ഏതെങ്കിലും രീതിയിൽ പ്രതികരിക്കുന്നതിനോട് അംഗരക്ഷകരെ മന്ത്രി വിലക്കുന്നതും വീഡിയോയിൽ കാണാം. മന്ത്രിതന്നെയും യുവതിയെ സമാധാനിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഇനി ഇങ്ങനെയുണ്ടാവില്ലെന്ന് എഴുതിത്ത്ത്തരാൻ അവർ മന്ത്രിയോട് ആവശ്യപ്പെടുന്നതും കാണാം.ഏതായാലും പൊതുജനത്തെ ബുദ്ധിമുട്ടിച്ചുള്ള ഇത്തരം സന്ദർശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ബന്ധപ്പെട്ടവർ ആലോചിച്ച് പരിഹാരം തേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Arun Oommen fb post

I WAS STRANDED 2 HOURS TRAVELLING 3 KMS TO HOSPITAL TO ATTEND AN EMERGENCY CALL.
Reason?
All roads completely blocked for hours on account of a VVIP's visit to Kochi.. Already plagued with heavy traffic and pathetic roads these sort of political gimmicks is a real curse to us all.. The roads were filled with people cursing the VVIP and requesting him to go back .. Even Ambulances could not be spared in spite of persistent howling ! Pathetic state of affairs.. The police had nothing to do than being mere spectators.

It's high time these VVIP culture is shown the doors.. ! Holding a whole city at ransom and causing so much hardships is totally un acceptable... Unless we protest strongly these crap culture will continue and make us just politicians puppets-
I strongly protest this atrocity- Can anyone explain what the common people gonna gain with such show off? If this is the way we are being treated with any VVIP visit , please... We don't want any such visits-

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP