Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീചനായ മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത; നീണ്ടകര പാലത്തിൽ വളർത്തുനായയെ കെട്ടിയിട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ;വെള്ളം പോലും കുടിക്കാതെ മണിക്കൂറുകളോളം നായ; മൃഗസ്‌നേഹികൾ ഇടപെട്ടതോടെ നായയ്ക്ക് മോചനം; സമൂഹമാധ്യമങ്ങൾ കീഴടക്കിയ ചിത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നീചനായ മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത. നീണ്ടകര പാലത്തിൽ വളർത്തു നായയെ ബന്ധിച്ച നിലയിൽ കണ്ടെത്തി. രാവിലെ 11 മണിയോടെയാണ് മനുഷ്യത്വരഹിതമായ സംഭവം. ഉച്ചയോടെ നായയെ ഇവിടെ നിന്ന് മോചിപ്പിച്ചു. ഉടമ ഉപേക്ഷിച്ചതാണോ അലഞ്ഞു തിരിഞ്ഞു നടന്ന നായയോട് മറ്റാരെങ്കിലും ചെയ്ത പാതകമാണോ എന്ന് വ്യക്തമായിട്ടില്ല. തൊഴിലിടത്തിലേക്ക് പോയ ജോഷ്വ ശക്തികുളങ്ങര പകർത്തിയ ചിത്രം ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സാമൂഹിക പ്രവർത്തകൻ എടത്വ സ്വദേശി ഡോ. ജോൺസൺ വി ഇടിക്കുള ചവറ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. കൂടാതെ മേനക ഗാന്ധിയുടെ പീപ്പിൾസ് ഫോർ ആനിമൽസ് കൊല്ലം ജില്ലാ പ്രതിനിധി തങ്കച്ചി ഹരീന്ദ്രനെയും സുഹൃത്ത് സൽമാൻ ഫാർസിയെയും ഫോണിൽ ബന്ധപ്പെട്ടു. ഉച്ചയേടെ നായയെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ചു.

മുന്തിയ ഇനത്തിൽ പെട്ട നായ്ക്കൾക്ക് കൂടുതൽ ആഹാരം വേണ്ടി വരുന്നതിനാൽ ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക ബാധ്യത മൂലം ധാരാളം നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മൃഗ സ്‌നേഹികളുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP