പെട്രോൾ വില വർദ്ധനവിന്റെ ഉത്തരവാദിത്തം കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ തലയിൽ കെട്ടിവെച്ച് സംഘപരിവാർ ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പെട്രോൾ വില കുറച്ചെന്ന കള്ളവാദവും; സുദർശനം പേജിന്റെ സെൽഫ് ട്രോൾ പോസ്റ്റിനെതിരെ പൊങ്കാലയിട്ട് ബിജെപി അണികൾ
January 18, 2018 | 03:01 PM IST | Permalink

മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയാൽ പെട്രോൾ വില അമ്പതു രൂപയായി ഏകീകരിക്കുമെന്നാണ് ബിജെപി പ്രവർത്തകർ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വേളയിൽ അഭിപ്രായപ്പെട്ടത്. എന്നാൽ, ഈ വാഗ്ദാനം വിശ്വസിച്ച് മുന്നോട്ടു നീങ്ങിയവർക്കെല്ലാം എട്ടിന്റെ പണി കിട്ടി. യുപിഎ സർക്കാറിന്റെ കാലത്തെ ഇന്ധന വിലവർദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോൾ വൻ വിലവർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എന്നാൽ, പെട്രോൾ വിലവർദ്ധനവിനെയും ന്യായീകരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കയാണ് കേരളത്തിലെ ബിജെപി അണികൾ.
പെട്രോൾ വിലവർദ്ധനവിന് കാരണം കേന്ദ്രത്തിന്റെ നിലപാടുകളാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ബിജെപി അണികളുടെ രംഗപ്രവേശം. കേരളത്തിലെ ബിജെപി പിന്തുണ നൽകുന്ന പ്രമുഖ പേജായ സുദർശനമാണ് പെട്രോൾ വിലവർദ്ധനവിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെച്ചു കൊണ്ട് രംഗത്തെത്തിയത്. മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ പെട്രോൾ നികുതി കുറച്ചതു പോലെ കേരളവും നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നു പറഞ്ഞു കൊണ്ടാണ് സുദർശനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എന്നാൽ, സുദർശനത്തിന്റെ ഈ പോസ്റ്റിന്് വിപതീര ഫലമാണ് ഉണ്ടായത്. ബിജെപിയെ പിന്തുണക്കുന്നവർ പോലും ദുരന്തം പോസ്റ്റ് എന്നു പറഞ്ഞു കൊണ്ട് കള്ളപ്രചരണത്തിനെതിരെ രംഗത്തുവന്നു. ബിജെപിയെ പിന്തുണക്കുമ്പോൾ തന്നെ നുണപ്രചരണത്തെ അംഗീകരിക്കാനാവില്ലെന്നാണ് ഇവർ വ്യക്തമാക്കിയത്. പെട്രോൾ വില 75 രൂപ കടന്ന സാഹചര്യത്തിലായിരുന്നു കേന്ദ്രത്തിനെതിരായ പ്രതിഷേധം കേരള സർക്കാറിനെതിരെ തിരിച്ചുവിടാൻ വേണ്ടി ബിജെപി ഗ്രൂപ്പ് നുണപ്രചരണവുമായി രംഗത്തിറങ്ങിയത്. ഇതിന് ബിജെപി പ്രവർത്തകർ അടക്കം മറുപടിയുമായി ംഗത്തെത്തി. മഹാരാഷ്ട്രയിൽ അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പെട്രോൾ വിലവർദ്ധനവ് ഉണ്ടെന്ന കാര്യം പലരും ചൂണ്ടിക്കാട്ടി. ദുരന്തം പോസ്റ്റാണ് ഗ്രൂപ്പിൽ നിന്നും ഉണ്ടായെന്നും ചിലർ വിമർശിച്ചു.
പോസ്റ്റിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു: മഹാ രാഷ്ട്രയും മറ്റു സംസ്ഥാനവും പെട്രോൾ നികുതി കുറച്ച പോലെ കേരളവും കുറക്കാൻ ഉള്ള പ്രചരണം ആകട്ടെ ഇതു ഇന്ത്യയിലെ പല സംസ്ഥാനവും നികുതി കുറച്ചു ആണ് അവരുടെ ജനതയ്ക്ക് പെട്രോൾ കൊടുക്കുന്നത് ..??അതുപോലെ കേരളത്തിലെ കമ്മ്യുണിസ്റ്റ് സർക്കാർ നികുതി കുറയ്ക്കുമോ ..?കുറച്ചാൽ 52 രൂപയ്ക്കു എങ്കിലും നമ്മൾക്ക് പെട്രോൾ കിട്ടും .. എന്തിനാണ് ജനത്തിനെ പിഴിഞ്ഞ് കേരളത്തിൽ പെട്രോൾ നികത് എടുക്കുന്നത് ..?
ആ ആ നികുതി കൊണ്ട് വില കൂടിയ കണ്ണാടി മേടിക്കുക ,മന്ത്രി ബന്ധുക്കൾ സുഖ ചികിത്സ നടത്തുക ..ടി പി യുടെ കൊലയാളികൾ ആയൂർ വേദ ചികിത്സ നടത്തുക..മന്ത്രിമാർക്ക് വില കൂടിയ കാർ മേടിക്കുക ..സുഖ ജീവിതത്തിനായി ചെലവാക്കുക ..ഇതിനാണോ നമ്മൾ പെട്രോൾ നികുതി കൊടുക്കുന്നത് ..??
യുപിഎ സർക്കാറിന്റെ കാലഘട്ടത്തിൽ സാർവ്വദേശീയ കമ്പോളത്തിൽ ക്രൂഡോയൽ വില ബാരലിന് 140 ഡോളർ വരെ വന്നതാണ് വിലക്കയറ്റത്തിന് കാരണം എന്നവർ വാദിച്ചിരുന്നു. എന്നാൽ ചില ഘട്ടങ്ങളിൽ 28 ഡോളർ വരെയായി കുറഞ്ഞിരുന്നു. ക്രൂഡ് ഓയിൽ വില അന്തരാഷ്ട്ര മാർക്കറ്റിൽ ബാരലിന് 138 ഡോളർ വരെ ഉയർന്നപ്പോൾ പെട്രോൾ വില 64 രൂപയാക്കിയതിന് എത്ര വലിയ വിമർശനമാണ് യു.പി.എ സർക്കാർ ഏൽക്കേണ്ടി വന്നത്.
2017 ജൂണിലാണ് പെട്രോൾ, ഡീസൽ വില ദിവസേന പുതുക്കുന്ന സംവിധാനം നിലവിൽവന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഈ നിരക്ക് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. എണ്ണക്കമ്പനികളുടെ പ്രവർത്തനങ്ങളിൽ ഇടപെടാൻ സർക്കാരിന് ഉദ്ദേശ്യവുമില്ലെന്നാണ് പെട്രോളിയും മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ധനവിലയുടെ എക്സൈസ് നികുതി കുറയ്ക്കുന്നതിലും തീരുമാനമില്ല.2014 നവംബറിനും 2016 ജനുവരിക്കുമിടയിൽ സർക്കാർ ഒമ്പതുതവണയാണ് എക്സൈസ് നികുതി വർധിപ്പിച്ചത്. എണ്ണക്കമ്പനികൾ അമിതലാഭം ഈടാക്കുന്നത് തടയാനാണ് ഇത് നടപ്പാക്കിയതെങ്കിലും ഇതോടെ സർക്കാരിന്റെ എക്സൈസ് വരുമാനം 2014-15 വർഷത്തെ 99,000 കോടി രൂപയിൽനിന്ന് 2016-17 വർഷത്തെ 2,42,000 കോടി രൂപയായി.
2010-ൽ എണ്ണവില നിയന്ത്രണത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറി. എണ്ണക്കമ്പനികൾക്ക് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് മാറ്റം വരുത്താൻ അവസരം2013 വരെ ക്രൂഡ് ഓയിൽ വിലയ്ക്കനുസരിച്ച് എണ്ണവിലയും വർധിച്ചു2014-ൽ, പൊതുതിരഞ്ഞെടുപ്പ് നടന്ന അതേവർഷം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയാൻ തുടങ്ങി. ഇതിനനുസരിച്ച് എണ്ണവിലയിലും കുറവുവന്നുപിന്നീട് ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ അതിനനുസരിച്ചുള്ള മാറ്റം ഉണ്ടായില്ല.2017-ൽ മൂന്ന് വർഷത്തിനുശേഷം രാജ്യംകണ്ട ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോൾ, ഡീസൽ വില രേഖപ്പെടുത്തി.