Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെട്ടെന്ന് ഞെക്കി..അപ്പോ ആ നമ്പർ കൂടുതൽ കറങ്ങി; ഈ കന്നാസില് എത്ര രൂപയ്ക്കാ പെട്രോളടിച്ചേ? 350 രൂപയ്ക്ക്; എത്ര രൂപയുടെ തട്ടിപ്പ് ചേട്ടൻ നടത്തി? 50 രൂപയുടെ കാണുമായിരിക്കും; അളന്നുകാണിക്കാൻ പറയുമ്പോൾ അളവുപാത്രത്തിൽ അളന്നാൽ ശരിയാവില്ലെന്നും മറുപടി; പെട്രോൾ പമ്പിൽ അളവിലെ തട്ടിപ്പ് കൈയോടെ പിടിച്ചപ്പോൾ ജീവനക്കാരന്റെ കുമ്പസാരം: കോതമംഗലത്ത് നിന്നുള്ള വീഡിയോ വൈറലാകുന്നു

പെട്ടെന്ന് ഞെക്കി..അപ്പോ ആ നമ്പർ കൂടുതൽ കറങ്ങി; ഈ കന്നാസില് എത്ര രൂപയ്ക്കാ പെട്രോളടിച്ചേ? 350 രൂപയ്ക്ക്; എത്ര രൂപയുടെ തട്ടിപ്പ് ചേട്ടൻ നടത്തി? 50 രൂപയുടെ കാണുമായിരിക്കും; അളന്നുകാണിക്കാൻ പറയുമ്പോൾ അളവുപാത്രത്തിൽ അളന്നാൽ ശരിയാവില്ലെന്നും മറുപടി; പെട്രോൾ പമ്പിൽ അളവിലെ തട്ടിപ്പ് കൈയോടെ പിടിച്ചപ്പോൾ ജീവനക്കാരന്റെ കുമ്പസാരം: കോതമംഗലത്ത് നിന്നുള്ള വീഡിയോ വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

കോതമംഗലം: കേരളത്തിലെ പെട്രോൾ പമ്പുകളിൽ കയറുമ്പോൾ കാണാം..ഇങ്ങോട്ട് വാ..എന്ന് പറഞ്ഞ് പല ജീവനക്കാരും ക്ഷണിക്കുന്നത്. പാവം മലയാളികൾ. ക്ഷണം സ്വീകരിച്ച് അവിടുന്ന് പെട്രോൾ അടിക്കുമ്പോൾ അറിയുന്നുണ്ടാവില്ല..പലപ്പോഴും അളവിലെ തട്ടിപ്പ്. കാശ് പോകുന്നതും അറിയില്ല. സൗജന്യമായ ചിരിയും സമ്മാനിച്ച് ടാറ്റാ പറഞ്ഞുപിരിയുമ്പോൾ 500 നോ 1000ത്തിനോ പെട്രോൾ അടിച്ച സംതൃപ്തിയോടെ യാത്ര തുടരും. പലപ്പോഴും നടക്കുന്നത് അങ്ങനെയൊന്നുമല്ല, എന്ന് ഒരുപമ്പ് ജീവനക്കാരൻ തന്നെ വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ആൾ സ്വയം വെളിപ്പെടുത്തുന്നതല്ല. കള്ളി പിടിച്ചപ്പോൾ അറിയാതെ പറഞ്ഞുപോയതാണ്.

കോതമംഗലത്തെ രാമസ്വാമി പമ്പ് ജീവനക്കാരനാണ് തട്ടിപ്പ് പിടിച്ച യുവാവിനോട് ക്ഷമാപണത്തോടെ എല്ലാം തുറന്നുപറയുന്നത്. ബട്ടൺ പെട്ടെനന്ന് ഞെക്കിയെന്നും അപ്പോൾ നമ്പർ കൂടുതൽ കറങ്ങിയെന്നും ജീവനക്കാരൻ പറയുന്നു. 350 രൂപയുടെ പെട്രോൾ വാങ്ങിയപ്പോൾ 50 രൂപയുടെ തട്ടിപ്പ്. ഇനി ഇങ്ങനെ ചെയ്യില്ലെന്ന ക്ഷമാപണവും പലവട്ടം.

4.660 ലിറ്റർ അളന്ന് കാണിച്ചാൽ തനിക്ക് പരാതിയില്ലെന്ന് യുവാവ് പറയുമ്പോൾ അതിനും കഴിയില്ലെന്നാണ് ജീവനക്കാരന്റെ മറുപടി. അളവ് പാത്രത്തിൽ അളന്ന് നോക്കിയാൽ ശരിയാവില്ലെന്നാണ് ജീവനക്കാരന്റെ മറുപടി. പൊലീസ് സ്റ്റേഷനിൽ കയറാൻ വയ്യ. മാനേജരോട് പറഞ്ഞാൽ പണിഷ്മെന്റ് കിട്ടും. എന്തുവേണേൽ ചെയ്ത് തരാമെന്നും പമ്പ് ജീവനക്കാരൻ പറയുന്നു. കറുത്ത ഹോസ് ഇട്ടിരിക്കുന്നത് തട്ടിപ്പ് നടത്താനല്ലേയെന്നും വെളുത്തത് വേണമെന്നല്ലേ നിയമമെന്നും യുവാവ് വീഡിയോയിൽ ചോദിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

ചേട്ടൻ ഇതിനകത്ത് എന്താ ചെയ്‌തേന്ന് പറ? ആ കണ്ട വണ്ടീല് എത്ര രൂപ ചാടീട്ടൊണ്ടെന്ന് പറ..ഇപ്പോ എത്ര വണ്ടീല് അടിച്ചു.

എന്തുവേണേൽ ചെയ്ത് തരാം

ചേട്ടൻ അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല, ചേട്ടന്റെ മുതലെനിക്ക് വേണ്ട. ചെട്ടൻ അതില് എന്നാ ചെയ്‌തേ..ഇക്കാണുന്നത് പൊലീസ് സ്റ്റേഷനാ..ഇതിനകത്ത് ചേട്ടൻ അറിഞ്ഞോണ്ട് ചെയ്ത തട്ടിപ്പല്ലേ?

അതെ.

എന്താ ചെയ്‌തേ..

പെട്ടെന്ന് ഞെക്കി..അപ്പോ ആ നമ്പർ കൂടുതൽ കറങ്ങി.

ഈ പമ്പില് എല്ലാവരും ഈ പണിയാ ചെയ്യുന്നത് അല്ലേ?

മേലില് ഇത് ചെയ്യില്ല

ഈ പമ്പിന്റെ പേര് ചേട്ടനൊന്ന് പറഞ്ഞേ

രാമസ്വാമി

ഈ പമ്പ് എവിടെയാ സ്ഥിതി ചെയ്യുന്നേ

കോതമംഗലം

ഈ കന്നാസില് എത്ര രൂപയ്ക്കാ പെട്രോളടിച്ചേ?

350 രൂപയ്ക്ക്

അതിനകത്ത് എത്ര രൂപയുടെ തട്ടിപ്പ് ചേട്ടൻ നടത്തി?

50 രൂപയുടെ കാണുമായിരിക്കും.

ഈ സമയം കൊണ്ട് ചേട്ടൻ എത്ര രൂപ ഉണ്ടാക്കി


അങ്ങനൊന്നും ഇല്ല മോനേ..ഇനി ഇങ്ങനെ ചെയ്യില്ല

അതെന്നാ അങ്ങനെ ഉണ്ടാക്കാൻ പറ്റാത്തെ എന്നാ..

ഈ നിസ്സാര 350 രൂപയ്ക്ക് അടിച്ചാൽ 50 രൂപ കട്ടോ?

അങ്ങന ക്ഷമിക്കണെ എങ്ങനാ..ചേട്ടൻ അളവുകോലെടുക്ക് ചേട്ടാ..4.660 അളന്നുകാണിച്ചാൽ മതി വേറൊന്നും വേണ്ട

അതുണ്ടാവൂലാ..

അതങ്ങനെ പറ്റിപ്പോയി

എങ്ങനെ ഉണ്ടാവൂലാ

എന്നോടൊന്ന് ക്ഷമിക്കെടാ


ഞാനൊരു പാവപ്പെട്ടവനാ

അപ്പോ..ഞാനെന്നാ പണക്കാരനാണോ?

ചേട്ടനെന്താ ചെയ്‌തേന്ന് പറ

ഞാൻ പറഞ്ഞല്ലോ..പെട്ടെന്ന് ഞെക്കി...പെട്രോള് ചാടിയില്ല...ഡീസൽ അങ്ങനെ ചെയ്യില്ല. പെട്രോൾ..സംഭവിച്ചുപോയി ക്ഷമിക്ക് ഇനി അങ്ങനെ ചെയ്യില്ല.

ഏയ്..അതിലൊന്നും ന്യായമില്ല ചേട്ടാ..ചേട്ടൻ ഇങ്ങനൊന്നും ചെയ്താ ശരിയാവില്ല

ഇനി ചെയ്യില്ല..എനിക്കൊരു പാഠമായി

ഓ..പിന്നെ..ഇതൊന്നും പാഠാവില്ല. ചേട്ടന് വേണെങ്കിൽ ഞാൻ പാഠാക്കി തരാം.

ചേട്ടൻ അറിഞ്ഞു ചെയ്തതാണോ ഈ തട്ടിപ്പ്..?

അതെ

ഇന്ന് എത്ര വണ്ടിയിൽ ഇങ്ങനെ ചെയ്തു?

ഇല്ല അങ്ങനൊന്നും ചെയ്യില്ല

എന്റെ പൊന്നുചേട്ടാ..ഒന്നുമിണ്ടാതിരി ചേട്ടാ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോൾ പമ്പുകളിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ അഭിഭാഷകൻ ജനുവരിയിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്ന പണത്തിന് അർഹമായതിനേക്കാൾ കുറഞ്ഞ അളവിലാണ് നിലവിൽ പെട്രോൾ പമ്പുകളിൽ പെട്രോൾ നൽകുന്നതെന്ന് കാണിച്ചാണ് അഭിഭാഷകൻ അമിത് സാനി സുപ്രീംകോടതിയെ സമീപിച്ചത്. തട്ടിപ്പുകൾ തടയാനുള്ള നടപടി കൈക്കൊള്ളണമെന്നും പമ്പുകളിൽ ഇന്ധനത്തിന്റെ വിതരണം സുതാര്യമാക്കണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലത്തിനോട് ആവശ്യപ്പെടണമെന്ന് ഹർജിയിൽ പറയുന്നു. അഭിഭാഷകയായ പ്രീതി വഴിയാണ് സാനി ഹർജി നൽകിയത്.

നിലവിൽ രാജ്യവ്യാപകമായി പമ്പുകളിൽ ഉപയോഗിക്കുന്ന കറുത്ത ഹോസ്‌പൈപ്പുകളിലൂടെ ഇന്ധനം ഒഴുകുന്നത് ഉപഭോക്താവിന് കാണാൻ കഴിയുന്നില്ല. സുതാര്യക്കുവേണ്ടി കറുത്ത പൈപ്പുകൾക്കു പകരം ട്രാൻസ്‌പെരന്റ് പൈപ്പുകൾ ഉപയോഗിക്കാൻ നിർദേശമുണ്ടാകണം.
വിവിധ തരത്തിലുള്ള തട്ടിപ്പുകളാണ് രാജ്യവ്യാപകമായി പമ്പുകളിൽ നടക്കുന്നതെന്ന് ഹർജിയിലുണ്ട്. വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ തോത് കുറക്കാൻ മെഷീനുകളിൽ മൈക്രോ ചിപ്പുകൾ ഉപയോഗിക്കുന്നു, ഡിസ്‌പെൻസറിനകത്തെ ഐസി കാർഡുകളും മറ്റുമുപയോഗിച്ച് കേടുവരുത്തി പുറത്തേക്കു വരുന്ന ഇന്ധനത്തിന്റെ അളവ് കുറക്കുന്നു, ചിലയിടങ്ങളിൽ ഉപഭോക്താവ് ശ്രദ്ധിക്കുന്നില്ലെങ്കിൽ റിമോട്ട് കൺട്രോൾ ഉപയോഗിച്ചു വരെ കൃത്രിമം നടത്തുന്നു തുടങ്ങിയ ആരോപണങ്ങൾ ഹർജിയിലുണ്ട്. 2017-ൽ, പെട്രോൾ പമ്പുകളിൽ മിന്നൽ പരിശോധന നടത്താൻ കേന്ദ്ര പെട്രോളിയം മന്ത്രി സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയെങ്കിലും ഇത് നടപ്പായില്ലെന്നും സാനി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP