Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരട്ടചങ്കിൽ ഒരു ചങ്കെങ്കിലും ആ അമ്മക്ക് വേണ്ടി മാറ്റിവെക്കണം... ഇത്ര ദയയില്ലാത്ത മനുഷ്യനാകരുതു കേരളമുഖ്യമന്ത്രി... ഈ ധാർഷ്ട്യം തുടരാനാണ് താങ്കളുടെ ഭാവമെങ്കിൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും താങ്കളുടെ സ്ഥാനം; മഹിജയ്‌ക്കെതിരായ മർദനത്തെ ന്യായീരിച്ച പിണറായിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അലയടിക്കുന്നു

ഇരട്ടചങ്കിൽ ഒരു ചങ്കെങ്കിലും ആ അമ്മക്ക് വേണ്ടി മാറ്റിവെക്കണം... ഇത്ര ദയയില്ലാത്ത മനുഷ്യനാകരുതു കേരളമുഖ്യമന്ത്രി... ഈ ധാർഷ്ട്യം തുടരാനാണ് താങ്കളുടെ ഭാവമെങ്കിൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും താങ്കളുടെ സ്ഥാനം; മഹിജയ്‌ക്കെതിരായ മർദനത്തെ ന്യായീരിച്ച പിണറായിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അലയടിക്കുന്നു

തിരുവനന്തപുരം: ''ആ അമ്മ കരയാൻ പാടില്ല... കരഞ്ഞാൽ, സ്വന്തംമക്കൾ ചെങ്കൊടി കൈയിലെടുക്കാൻ മറ്റ് അമ്മമാർ വിസമ്മതിക്കും''. ''ഇരട്ടചങ്കിൽ ഒരു ചങ്കെങ്കിലും ആ അമ്മക്ക് വേണ്ടി മാറ്റിവെക്കണം ... ഇത്ര ദയയില്ലാത്ത മനുഷ്യനാകരുതു കേരളമുഖ്യമന്ത്രി. ഈ ധാർഷ്ട്യം തുടരാനാണ് താങ്കളുടെ ഭാവമെങ്കിൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും താങ്കളുടെ സ്ഥാനം''

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ വ്യാഴാഴ്ച പ്രത്യക്ഷപ്പെട്ട അസംഖ്യം കമന്റുകളിൽ ചിലതാണിത്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരായ പൊലീസ് നടപടിയിലുള്ള പ്രതിഷേധം മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പേജുകളിൽ നിറയുകയാണ്. പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ഓഫീസ് തുടങ്ങിയ പേജുകളിലാണ് പ്രതിഷേധം.

ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് നടപടിയെ വിശദീകരിച്ചു മുഖ്യമന്ത്രി ഇട്ട പോസ്റ്റിനു താഴെയാണ് അസംഖ്യം കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. കമന്റുകൾക്കു താഴെ ആരോപണ പ്ര്ത്യാരോപണങ്ങളും അരങ്ങേറി. മഹിജയ്ക്കെതിരായ പൊലീസ് നടപടിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കൊപ്പം മുഖ്യമന്ത്രിയുടെ നിലപാടുകളെയും ചോദ്യം ചെയ്യുന്നുണ്ട്.

ജിഷ്ണുവിന്റെ അമ്മയ്ക്ക് ഇനിയെങ്കിലും നീതി ലഭ്യമാക്കണമെന്നാണ് ഭൂരിഭാഗവും ആവശ്യപ്പെടുന്നത്. പലരും ഇവ ഷെയർ ചെയ്യുന്നുമുണ്ട്. സമൂഹമാധ്യമങ്ങളിൽ ബുധനാഴ്ചമുതൽ മഹിജയ്ക്ക് പിന്തുണപ്രഖ്യാപിച്ചും മുഖ്യമന്ത്രിയെയും പൊലീസിനെയും എതിർത്തുമുള്ള പോസ്റ്റുകൾ വ്യാപകമാണ്. പൊലീസ് നടപടിയെ വിമർശിക്കുന്ന സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ പോസ്റ്റ് ആയിരക്കണക്കിനു പേർ ഷെയർ ചെയ്തിരുന്നു.

ചില പ്രധാന കമന്റുകൾ:

 

 

 

 

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP