Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനറൽ ഡയറി പരിശോധിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ ഇലയിട്ട് സദ്യ കഴിക്കുന്നതായി മാറി; മുഖ്യമന്ത്രിയുടെ മാടമ്പിത്തരമെന്ന് പറഞ്ഞ് പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസ്; സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം പ്രചരിപ്പിക്കുന്നവർ ഒന്ന് ശ്രദ്ധിക്കൂ പ്ലീസ്

ജനറൽ ഡയറി പരിശോധിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ ഇലയിട്ട് സദ്യ കഴിക്കുന്നതായി മാറി; മുഖ്യമന്ത്രിയുടെ മാടമ്പിത്തരമെന്ന് പറഞ്ഞ് പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസ്; സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം പ്രചരിപ്പിക്കുന്നവർ ഒന്ന് ശ്രദ്ധിക്കൂ പ്ലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസുകാർ സമീപത്ത് നിൽക്കുമ്പോൾ മുഖ്യമന്ത്രി ഡയറി പരിശോധിക്കുന്ന ചിത്രത്തെ മോർഫ് ചെയ്ത് ഇലയിൽ സദ്യകഴിക്കുന്ന ചിത്രമാക്കി സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്.പൊലീസുകാർക്ക് മുന്നിൽ ഭക്ഷണം കഴിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് കേസെടുത്തത്.

പിണറായി പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ജനറൽ ഡയറി പരിശോധിക്കുന്ന ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. ജനറൽ ഡയറിയുടെ സ്ഥാനത്ത് ഭക്ഷണ ഇല വെച്ച് മുഖ്യമന്ത്രി പൊലീസുകാർക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയിലാണ് ചിത്രം പ്രചരിച്ചത്. മുഖ്യമന്ത്രിയുടെ മാടമ്പിത്തരം എന്ന് പറഞ്ഞാണ് ഈ ചിത്രം പ്രചരിപ്പിച്ചിരുന്നത്.ഇത് ആദ്യമായിട്ടല്ല മുഖ്യമന്ത്രിയുടെ ചിത്രം തെറ്റായി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുൾപ്പടെ നിരവധി നേതാക്കളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത്. നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിലും വ്യാജപ്രചാരണങ്ങൾക്ക് കുറവ് വന്നിട്ടില്ലെന്നാണ് സംഭവം സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി മേശപ്പുറത്ത് ഇലയിൽ ഭക്ഷണം കഴിക്കുമ്പോൾ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തൊട്ടടുത്ത് ബഹുമാനപൂർവം നിൽക്കുന്ന രീതിയിലാണ് ചിത്രം പ്രചരിച്ചത്. യഥാർത്ഥത്തിൽ മുഖ്യമന്ത്രി ജനറൽ ഡയറി പരിശോധിക്കുമ്പോൾ പൊലീസുകാർ അടുത്ത് നിൽക്കുന്ന ഫോട്ടോ ആയിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP