Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നിങ്ങൾക്ക് ഈ കപ്പിരിക്കട്ടെ; ഇതിൽ ചായയും കുടിക്കാം; അഭിനന്ദൻ വർദ്ധമാനെ കളിയാക്കിയ പാക് പരസ്യത്തിന് ബ്രെയിസിയർ കപ്പ് സമ്മാനിച്ച് പൂനം പാണ്ഡെ; നടിയുടെ കലക്കൻ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങൾക്ക് ഈ കപ്പിരിക്കട്ടെ; ഇതിൽ ചായയും കുടിക്കാം; അഭിനന്ദൻ വർദ്ധമാനെ കളിയാക്കിയ പാക് പരസ്യത്തിന് ബ്രെയിസിയർ കപ്പ് സമ്മാനിച്ച് പൂനം പാണ്ഡെ; നടിയുടെ കലക്കൻ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബലാക്കോട്ട് വ്യോമാക്രമണത്തിനിടെ പാക്കിസ്ഥാന്റെ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ കളിയാക്കി പാക്കിസ്ഥാനിൽ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിന് വലിയ വിമർശനമാണ് ഇന്ത്യയിൽ ഉണ്ടായത്. അതേ സമയം പാക്കിസ്ഥാന് കലക്കൻ മറുപടിയുമായി ബോളിവുഡ് നടി പൂനം പാണ്ഡെ.

പാക്കിസ്ഥാൻ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങൾക്ക് ഞാൻ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് വാട്‌സ് ആപ്പിൽ ഈ പരസ്യം കണ്ടതെന്നും ഒരു യുദ്ധവിരനെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പറഞ്ഞാണ് പൂനം ഡി കപ്പ് നൽകാമെന്നും നിങ്ങൾക്കിതിൽ ചായയും കുടിക്കാമെന്നും വീഡിയോയയിൽ പറയുന്നത്.

ജൂൺ 16ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ ക്ലാസിക് പോരാട്ടത്തിന് മുന്നോടിയായായിരുന്നു ടിവി ചാനൽ പരസ്യം ഇറക്കിയത്. അഭിനന്ദൻ വർദ്ധമാന്റെ സവിശേഷ മീശയും രൂപ സാദൃശ്യവുമുള്ള ആൾ നീല ജഴ്‌സിയിട്ട് കൈയിൽ ചായകോപ്പയുമായി ക്യാമറക്ക് മുന്നിൽ സംസാരിക്കുന്നതായിരുന്നു പരസ്യം.

പാക്കിസ്ഥാൻ സൈന്യത്തിന്റെ ചോദ്യം ചെയ്യലിനിടെ പുറത്തുവിട്ട വീഡിയോക്ക് സമാനമായാണ് പരസ്യം നിർമ്മിച്ചിരിക്കുന്നത്. ടോസ് നേടിയാൽ ഇന്ത്യയുടെ പ്ലയിങ് ഇലവനെയും കളി തന്ത്രങ്ങളെയും കുറിച്ച് ചോദിക്കുമ്പോൾ അയാം സോറി, അക്കാര്യം പറയാൻ എനിക്ക് അനുമതിയില്ലെന്ന് മറുപടി പറയുന്നു. ചോദ്യം ചെയ്യലിനിടയിൽ അഭിനന്ദൻ പറഞ്ഞതും ഇതേ ഉത്തരമായിരുന്നു. ഒടുവിൽ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ചായ നല്ലതായിരുന്നെന്നും അഭിനേതാവ് ഉത്തരം പറയുന്നു.

എങ്കിൽ നിങ്ങൾക്ക് പോകാമെന്ന് പറയുമ്പോൾ കപ്പുമായി എഴുന്നേൽക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്, കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്.

      View this post on Instagram

My Answer to the Pakistani AD. #IndvsPak World Cup 2019.

A post shared by Poonam Pandey (@ipoonampandey) on Jun 13, 2019 at 5:57am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP